കൊച്ചി: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഏറെ ജനസമ്മതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ.എസ് ശബരീനാഥന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പറഞ്ഞ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന വാചകം ഇവിടെ താന്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനവും കരുതലും എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് ലഭിക്കുന്ന പിന്തുണയായിരിക്കും തിരഞ്ഞെടുപ്പ് ഫലം.
ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ കെഎസ്.യു നിലപാടിനെ കുറിച്ച്, ആദ്യം എതിര്‍ത്തവര്‍തന്നെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ആത്മാര്‍ത്ഥമായി രംഗത്ത് ഇറങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.










