UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

എന്‍.എസ്.എസിനെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം


കൊന്നും ഭയപ്പെടുത്തിയും എല്ലാവരെയും വരുതിയില്‍ നിര്‍ത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മിഥ്യാധാരണയാണ് എന്‍എസ്എസിനെ തുടര്‍ച്ചയായി കടന്നാക്രമിക്കാന്‍ കാരണം. ഇതു തികച്ചും നിര്‍ഭാഗ്യകരമാണ്.

ജനാധിപത്യസംവിധാനത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് വിയോജിപ്പുള്ള അഭിപ്രായം ഉണ്ടാകുമ്പോള്‍, സഹിഷ്ണുതയോടെ അതു കേള്‍ക്കാനും പരിശോധിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അതു തിരുത്താനുള്ള വിവേകം ഭരണ നേതൃത്വം കാട്ടേണ്ടതാണ്. അതിനു പകരം വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്.

പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണം.


2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം

കാസർകോട്ട് കളക്‌ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു
"കൊലക്ക് പിന്നിൽ ഗൂഡാലോചനയുണ്ട്, പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം"    
ഭരണ പരാജയം മറച്ചുവെക്കാനാണ് സി പി എം അക്രമം അഴിച്ചുവിടുന്നത്. കൊലപാതകം നടന്നാൽ ആദ്യം സി പി എം നിഷേധിക്കും അതാണ് സി പി എമ്മിന്‍റെ പതിവ്. മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ ക്രൂരമായാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത്. പീതാബരനെ ബലിയാടാക്കി തലയൂരാനാണ് സി പി എം ശ്രമിച്ചത്. പീതാബരന്‍റെ ഭാര്യയുടെ മൊഴി വന്നതോടെ അത് നടന്നില്ല. 

പ്രാദേശികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ടു പേരും കൊലചെയ്യപ്പെട്ടതെന്ന സി.പി.എം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വളരെയധികം പരിചയസമ്പന്നരായ പ്രൊഫഷണല്‍ സംഘം തന്നെയാണ് കൊല നടത്തിയതെന്ന് രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും. കണ്ണൂരില്‍ സി പി എമ്മിനാല്‍ കൊലചെയ്യപ്പെട്ട പലരുടെയും കാര്യത്തില്‍ ഈ രീതി തന്നെയാണ് എടുത്തിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെ പോലുള്ള ഒരു ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിക്കണം. നിയമലംഘനം ഉണ്ടാകുമ്പോള്‍ നിയമ നടപടി ശക്തമാക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമാണ് ഈ കൊലപാതകള്‍.

സി പി എമ്മിന്റെ സഹിഷ്ണുതയില്ലാത്ത നടപടി കാരണം രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും യു ഡി എഫ് ഒരുക്കമല്ല. കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരുന്നത് വരെ കോണ്‍ഗ്രസ് അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അന്വേഷണത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. എതിരാളികളെ അരിഞ്ഞ് വീഴ്ത്തുന്ന സി പി എമ്മിനെതിരെ ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതികരിക്കണം




#CPMTerror


2019, ഫെബ്രുവരി 20, ബുധനാഴ്‌ച

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലാ

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റേ  വീട്  സന്ദർശിക്കുന്നു

ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി തീര്‍ക്കാനാണ് സി.പി.എം ശ്രമിച്ചത് എന്നാല്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലാ.

അറസ്റ്റിലായ പിതാംബരന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പ്രതികരണത്തിലൂടെ കൊലപാതകത്തില്‍ ഉന്നത നേതൃത്വത്തിനും പങ്കുണ്ടെന്ന് വ്യക്തമായി. തീരുമാനിച്ചിറുപ്പിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പരിക്കിന്റെ സ്വഭാവം വെച്ച് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം ഒരിക്കലും ന്യായികരിക്കാന്‍ ആകില്ല. ഇത്രയും വലിയൊരു പ്രശ്‌നം സ്വന്തം ആഭ്യന്തരവകുപ്പിനെതിരെയും സ്വന്തം പാര്‍ട്ടിക്കെതിരെയും വന്നിട്ടും മറുപടി പറയാത്ത മുഖ്യമന്ത്രിയുടെ നടപടി മനസ്സാക്ഷികുത്തുകൊണ്ടാണ്.

തെരഞ്ഞെടുപ്പുസമയമല്ലെങ്കില്‍ കൊലപാതകം നടത്താമോ? ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണല്ലോ ടി.പിയെ വധിച്ചത് എന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പത്രസമ്മേളനത്തില്‍ ഇറങ്ങിപ്പോയ നടപടി പ്രതിഷേധാര്‍ഹമാണ്



#CPMTerror

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചു

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചിരിയ്ക്കുകയാണ് . ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരും. യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു.

ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുക- യാണുണ്ടായത്. ഇത് വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കാനെ ഉപകരിയ്ക്കു.

2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

സി.പി.എം, ബി.ജെ.പിയുടെ സഹായം തേടുന്നു


രാഹുൽ ഗാന്ധിക്കെതിരെ രണ്ടുംകൽപ്പിച്ച് ആക്രമണം അഴിച്ചുവിട്ടിട്ടുള്ള ബിജെപിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും , ബൃന്ദാ കാരാട്ടും , പാർട്ടിയും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുന്നത്.

കേരളം ഒരു വെറും സംസ്ഥാനമല്ല , ജീവിതശൈലിയാണ് എന്ന കോൺഗ്രസ് അധ്യക്ഷന്റെ പരാമർശനം കേരളത്തിനുള്ള ബഹുമതിയാണ്. സഹജീവികളോട് സഹാനുഭൂതിയുള്ള മലയാളികൾ മാതൃകയാണെന്നും മലയാളികളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും രാഹുൽജിയുടെ പ്രശംസാ വചനങ്ങൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നത് അത്ഭുതകരമാണ്. ദുബായിൽ മലയാളികളുടെ കഠിനാധ്വാനത്തിന് മഹത്തായ മാതൃകകളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിൻറെ വാക്കുകൾ പ്രവാസി മലയാളികൾക്കുള്ള വലിയ അംഗീകാരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെയും , ബിജെപിയുടെയും അക്രമ സമരങ്ങളെ വിമർശിച്ച് രാഹുൽജിയുടെ അഭിപ്രായം നിഷ്പക്ഷരായ കേരള സമൂഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലയെ പറ്റി അദ്ദേഹം നടത്തിയ പരാമർശം സൃഷ്ടിപരമായ വിമർശനമായി കണ്ടാൽ മതിയാകും.അതു മാത്രം ഉയർത്തിപ്പിടിച്ച് രാഹുൽജി പറഞ്ഞ നല്ല വാക്കുകൾ മുഖ്യമന്ത്രി അവഗണിച്ചത് അദ്ദേഹത്തിൻറെ സങ്കുചിതമായ നിലപാടുകളുടെ തെളിവാണ്.

എറണാകുളം സമ്മേളനം അത്ഭുതപൂർവ്വമായ വിജയമായിരുന്നു. രാഹുൽജിയുടെ ജനപ്രീതി അസൂയാവഹവും.ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കാണുന്ന സിപിഎം നിലവിലുള്ള സീറ്റുകളെങ്കിലും നിലനിർത്താൻ ബിജെപിയുടെ സഹായം തേടാനുള്ള ഗൂഢതന്ത്രമാണ് കോൺഗ്രസ് അധ്യക്ഷന് എതിരെയുള്ള പിണറായിയുടെ വിമർശനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.