
2004-ല്‍ എ.കെ ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 31 നാണ് ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായത്. 2006 മെയ് 12 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഇടതുവിജയത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ആകെ 626 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം.
ഇത്തവണ 2011 മെയ് 18 ന് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം ഈ മാസം 1200 ദിവസം പൂര്‍ത്തിയായതോടെയാണ് അഞ്ചുവര്‍ഷം തികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്.
ഇ.കെ. നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണയായി 3999 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 3240 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തൊട്ടുപിന്നില്‍.
രണ്ടുതവണയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1820 ദിവസവും എ.കെ. ആന്റണി 2166 ദിവസവും മുഖ്യമന്ത്രിയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായി ആയിരം ദിവസം കടന്നു. 1822 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
രണ്ടുതവണയായി 2638 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്ന ആളാണ്. 51 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ ആ സ്ഥാനത്തിരുന്നത്.