UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

യുഡിഎഫ് ഭരണകാലത്ത് മൂന്നാറില്‍ ഒരിഞ്ച് ഭൂമിയെങ്കിലും കയ്യേറിയോ?


യുഡിഎഫ് ഭരിച്ച അഞ്ച് വര്‍ഷക്കാലം മൂന്നാറില്‍ ഒരിഞ്ച് ഭൂമി കയ്യേറിയിട്ടുണ്ടോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത്  കയ്യേറ്റം കണ്ടെത്തി ഇറക്കി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിയമപരമായി ചില തടസങ്ങള്‍ വന്നിരുന്നു. എന്നിട്ടും തണ്ടപ്പേര്‍ രജിസ്റ്റര്‍ പരിശോധിക്കണമെന്ന തീരുമാനം അന്ന് റവന്യൂ വകുപ്പ് സ്വീകരിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ക്രിയാത്മകമായ നടപടികള്‍ എടുത്തിരുന്നു. കോടതിയുടെ ചില സ്‌റ്റേകളും മറ്റുമുണ്ടായിരുന്നു. അന്നത്തെ റവന്യൂ വകുപ്പ് എടുത്ത നടപടികളുടെ തുടക്കമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടികളെടുക്കാന്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ പരിശോധന നടക്കുമ്പോളാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ നടക്കുന്നത്.

കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. വന്‍കിട കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. അതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കും. പെമ്പിളൈ ഒരുമ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരള സമൂഹം. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തു കഴിഞ്ഞു.2017, ഏപ്രിൽ 26, ബുധനാഴ്‌ച

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നു


മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയാണ്.  

മൂന്നാർ വിഷയത്തിൽ സി.പി.ഐയുടെയും റവന്യുമന്ത്രിയും എടുത്ത തീരുമാനത്തിനോടൊപ്പമാണ് ജനങ്ങൾ. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളതെന്ന് വ്യക്തമാണ്.

മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാകു. അതിനെ ഒരു ന്യായീകരണം കൊണ്ടും തടയാന്‍ സാധിക്കില്ല. ഒരു ഓപ്പറേഷന്‍ തുടങ്ങി അതിന്റെ മധ്യത്തില്‍ വെച്ച് നിര്‍ത്തിയിട്ട് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പറഞ്ഞു. യഥാര്‍ഥത്തില്‍ യോഗം വിളിക്കേണ്ട തിയതിയോടുകൂടിയാണ് അക്കാര്യം പറയേണ്ടത്. അത് നിര്‍ത്തുന്ന സാഹചര്യത്തില്‍ ആത്മാര്‍ഥതോടുകൂടിയാണ് യോഗം വിളിക്കുന്നതെങ്കില്‍ അതിന്റെ തിയതി പറയേണ്ടതാണ്. ഒരാഴ്ചയായിട്ടും തിയതിപോലും പ്രഖ്യാപിച്ചിട്ടില്ല.

 മൂന്നാറിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ ഞങ്ങള്‍ രാഷ്ട്രീയം കാണുന്നില്ല.

അവിടുത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കില്‍ പ്രതിപക്ഷം സഹകരിക്കും. സര്‍വകക്ഷിയോഗം വിളിക്കുമെന്നു പറയുകയും അത് വിളിക്കാതിരിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്നത്.   

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

പെമ്പിളൈ ഒരുമൈ സമരക്കാരോടു യുഡിഎഫ് കാട്ടിയ മനുഷ്യത്വം എൽഡിഎഫിനില്ല

'കാഞ്ഞങ്ങാട് ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

പെമ്പിളൈ ഒരുമൈ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയിൽത്തന്നെ എൽഡിഎഫ് – യുഡിഎഫ് സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സ്ത്രീ തൊഴിലാളികളെ അടിച്ചും പിടിച്ചും ആശുപത്രിയിലാക്കുകയാണു പിണറായി സർക്കാർ. ഗതാഗത സ്തംഭനമുണ്ടായിട്ടുപോലും യുഡിഎഫ് കാലത്തു സമരക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് ആഭ്യന്തരവകുപ്പു നിർദേശിച്ചിരുന്നു.

യുഡിഎഫ് സർക്കാർ കൊച്ചിയിൽ യോഗം വിളിച്ചു പെമ്പിളൈ ഒരുമൈ സമരം പരിഹരിച്ചപ്പോൾ സമരക്കാർ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ എടുത്തുയർത്തി പ്രകടനം നടത്തുകയാണു ചെയ്തത്. മനുഷ്യത്വത്തോടെ പെരുമാറിയ യുഡിഎഫ് സർക്കാരും അതില്ലാതെ പെരുമാറുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള വ്യത്യാസം ജനം വിലയിരുത്തുന്നുണ്ട്. 

സംസ്ഥാനത്തെ മന്ത്രിയെന്നല്ല, ഒരു സാധാരണക്കാരൻ പോലും പറയാൻ പാടില്ലാത്ത വിധമാണ് എം.എം. മണി സംസാരിച്ചത്. മണി സംസ്ഥാനത്ത് അപമാനമാണ്.
Senkumar has got justice through the order.


"All the procedures over the Puttingal trangedy were completed. The probe team appointed by the new government conducted further investigation into the probe already conducted by the team appointed during UDF government's tenure.  Both the probe teams investigated the case in the proper manner and brought the real culprit before the law. The then government did not have the opinion that the first probe team of the then DGP committed any lapse in the probe,"
സെന്‍കുമാറിന് നീതി ലഭിച്ചു


സെന്‍കുമാറിന് നീതി ലഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. പുറ്റിങ്ങല്‍ അപകടത്തിന്മേലുള്ള നടപടി ക്രമങ്ങള്‍ എല്ലാം പുര്‍ത്തീകരിച്ചതാണ്.

ജിഷ കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തുടര്‍ അന്വേഷണമാണ് പുതിയ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നടത്തിയത്. ഇരു അന്വേഷണ സംഘങ്ങളും മികച്ച രീതിയില്‍ അന്വേഷിക്കുകയും ശരിയായ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയിതു. ആദ്യത്തെ അന്വേഷണ സംഘത്തിനോ അന്നത്തെ ഡിജിപിക്കോ ഒരു പിശകും പറ്റിയതായി അന്നത്തെ സര്‍ക്കാരിന് അഭിപ്രായമില്ല.
2017, ഏപ്രിൽ 23, ഞായറാഴ്‌ച

സിപിഎം – സിപിഐ തർക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ


തൊടുപുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ സിപിഎം–പോലീസ് ഭീകരതക്കും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സിപിഎം – സിപിഐ തർക്കം അവരുടെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. സർക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടുവാൻ പാടില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. സർക്കാരിനെതിരെ സ്വന്തം മുന്നണിയിൽ നിന്നാണ് ആരോപണങ്ങൾ ഉയരുന്നത്. സിപിഎമ്മും സിപിഐയും ജനതാൽപര്യം സംരക്ഷിക്കാനല്ല പ്രവർത്തിക്കുന്നത്. സങ്കുചിതമായ പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. എതിർ പാർട്ടിക്കാരുടെ പേരിൽ കള്ളക്കേസ് എടുത്തും, അടിച്ചമർത്തിയും ഭരിക്കാമെന്ന് കരുതിയാൽ സർ സിപി രാമസ്വാമി അയ്യരുടെ കാര്യം പിണറായി വിജയൻ ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി കനത്ത വില നൽകേണ്ടി വരും.

പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ കണ്ടു പിടിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും 11 മാസം കഴിഞ്ഞിട്ടും ഒരു റിപ്പോർട്ട് പോലും കൊടുക്കാൻ കഴിഞ്ഞില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് തിരുത്തി. കേരള ചരിത്രത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർക്കും കിട്ടാത്ത അത്രയും വോട്ട് നേടി പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ നെയ്യുകയാണ് സിപിഎം. പ്രതിപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുകയും ജനവികാരം അവഗണിച്ചും ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ കേരളമാകെ മലപ്പുറം ആവര്‍ത്തിച്ചുകൊണ്ട് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. പലവിധ അവകാശവാദങ്ങളുമായി അധികാരത്തിൽ വന്നവർക്ക് വിലക്കയറ്റം പോലും പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നാണ്‌ കൂടുതൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

കലാലയങ്ങളില്‍ ആകെ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പോലീസ് സംരക്ഷണത്തില്‍ വ്യാപകമായ കലാപം അഴിച്ചുവിടുകയാണ്. തൊടുപുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളും കള്ളക്കേസ് എടുക്കലും അവസാനിപ്പിക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ല


കെപിസിസി അധ്യക്ഷനാകാനില്ലെന്ന മുൻ തീരുമാനം മാറ്റേണ്ട സഹചര്യമില്ല,  ഇക്കാര്യം കെപിസിസി അധ്യക്ഷനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്തപ്പോൾ അദ്ദേഹത്തെ അറിയിച്ചു. സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കും. 

സംഘടനാ പ്രശ്നങ്ങളെക്കുറിച്ചു രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തു. ഏതെങ്കിലും സ്ഥാനമേറ്റെടുത്തുള്ള പ്രവർത്തനത്തിനില്ല. തന്റെ തീരുമാനം അന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം തന്നെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ അതിലെ ജനവിധി അനുകൂലമാകാതിരുന്ന സാഹചര്യത്തിൽ എടുത്ത തീരുമാനമാണിത്. അതിലൊരു മാറ്റവുമില്ല. അത്തരത്തിലൊരു മാറ്റം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇന്ത്യ രാഷ്ട്രീയത്തിലെ ഒരു തമാശ മാത്രമാണ്. ബംഗാളായിരുന്നു മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രം. ഈ തിരഞ്ഞെടുപ്പിൽ അവിടെ മൂന്നാം സ്ഥാനത്തണവർ. അരവിന്ദ് കേജ്‌രിവാൾ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടി ഡൽഹിയിൽ വന്നതാണ്. അവരും ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അങ്ങനെ മൂന്നാം സ്ഥാനത്തുള്ള രണ്ടുപാർട്ടികൾ ചേർന്ന് ഇന്ത്യാ മഹാരാജ്യത്ത് ബിജെപിയെ നേരിടാമെന്നു പറഞ്ഞാൽ ആരും അത് കാര്യമായെടുക്കില്ല. കോൺഗ്രസ് എല്ലാ സംസ്ഥാനത്തുമുള്ള പാർട്ടിയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ എഴുതിത്തള്ളാൻ ജനങ്ങൾ സമ്മതിക്കില്ല.2017, ഏപ്രിൽ 19, ബുധനാഴ്‌ച

മാർക്​സിസ്​റ്റ്​ പാർട്ടിയുടെ അഹങ്കാരത്തിന്​ കിട്ടിയ തിരിച്ചടി


മാർക്സിസ്റ്റ് പാർട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്തുമാകാം എന്ന എൽ.ഡി.എഫിൻറെ നിലപാടിന് കേരള ജനത നൽകിയ തിരിച്ചടിയാണിത്. സർക്കാറിെൻറ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്.

യു.ഡി.എഫിൻറെ എെക്യവും കെട്ടുറപ്പും തെളിയിച്ച തെരഞ്ഞെുപ്പാണ് മലപ്പുറത്തേത്. 2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഒരു കോൺഗ്രസ് പഞ്ചായത്തംഗം പോലും ബിജെപിയിലേക്കു പോകില്ല


കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ദിവാസ്വപ്നം മാത്രം. കോൺഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബിജെപിയിൽ പോകില്ല. 1984 ൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം ആണ്. 

ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ പുറത്താക്കിയ സിപിഎമ്മിന്റെ നീതി ബോധം എന്തെന്ന് മനസ്സിലാകുന്നില്ല. ഷാജഹാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ തുറന്ന മനസ്സാണ് സർക്കാർ കാണിക്കേണ്ടിയിരുന്നത്.

കെ എം ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണം

ഷാജഹാനെ വിട്ടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച ഷാജഹാന്റെ അമ്മ തങ്കമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു  

ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം എത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയച്ചില്ലെങ്കില്‍ അത് മനുഷ്യാവകാശ പ്രശ്‌നമായി മാറും. ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അല്ലെങ്കിലും എന്തിനു വേണ്ടിയാണ് ഗൂഢാലോചന എന്ന് ആലോചിക്കണം. ഷാജഹാന്‍ വെറും കാഴ്ചക്കാരനായിട്ടാണ് അവിടെ എത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ കൂടെ എത്തിയവരെല്ലാം ഡി.ജി.പി ഓഫീസ് ആക്രമിക്കാന്‍ പോയവരല്ല. നീതി ലഭിക്കാത്ത ഒരു കുടുബത്തിന് പിന്തുണ നല്‍കാന്‍ വേണ്ടി എത്തിയവരാണ്.

ഷാജഹാനെ അറിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അറിയാത്തവരുമായി എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നതെന്ന് വ്യക്തമാക്കണം. സമരത്തിനെത്തിയ കുടുംബവുമായി ഒരിക്കല്‍ പോലും സംസാരിക്കാത്ത ഷാജഹാന്‍ തനിച്ചാണോ ഗൂഢാലോചന നടത്തിയത്. ഒരിക്കലും നീതികരിക്കാനാവത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം അവസാനിച്ചെങ്കിലും ഇത് സര്‍ക്കാരിനു വൈകിവന്ന വിവേകമാണ്.

2017, ഏപ്രിൽ 9, ഞായറാഴ്‌ച

മകന്‍ മരിച്ച അമ്മയ്ക്ക് രാഷ് ട്രീയമുണ്ടാവില്ല, ദു:ഖം മാത്രം

ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ നിരാഹാരം അനുഷ് ഠിക്കുന്ന സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. 

മകന്‍ മരിച്ച അമ്മയ്ക്കും കുടുംബത്തിനും രാഷ് ട്രീയമുണ്ടാവില്ല മറിച്ച് അവര്‍ക്ക് ദു:ഖം മാത്രമാണുള്ളത്. അവിഷ്ണ നിരാഹാരം തുടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ മലപ്പുറത്ത് നിന്ന് കുട്ടിയോട് ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളം പോലും കുടിക്കാതെ നിരാഹാരം അനുഷ്ഠിക്കുന്നത് ശരിയല്ല എന്ന് അവിഷ്ണയോട് പറഞ്ഞു. പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. തങ്ങളെല്ലാവരും നിരാഹാരം കിടക്കാറുണ്ട്. ഉപ്പിട്ട ചൂട് വെള്ളം കുടിച്ചാണ് നിരാഹാരം അനുഷ്ഠിക്കാറുള്ളത്.

മഹജിയെ കാണാന്‍ കൂട്ടാക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കുറ്റബോധം കൊണ്ടാണ്. സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉത്തമ-ബോധ്യത്തോടെയാണെങ്കില്‍ എന്തു കൊണ്ടാണ് അത് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയാത്തത്.

മകന്‍ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന ഒരു അമ്മയുടെ ദു:ഖം യുഡിഎഫ് മുതലെടുക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. യുഡിഎഫ് ഒരിക്കലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുമ്പ് ഈ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം അതിനും തയാറാണ്‌. 2017, ഏപ്രിൽ 8, ശനിയാഴ്‌ച

മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി.


പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതോടെ ജിഷ്ണുവിന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. ജിഷ്ണുവിന്റെ അമ്മയോടുള്ള പൊലീസ് നടപടി കേരളത്തിന് അപമാനമാണെന്നു  ഉമ്മൻ ചാണ്ടി. 

മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന അധികൃതർ തിരിച്ചറിയണമായിരുന്നു. അവരുടെ പ്രതിഷേധത്തെ ഒരു സമരമായി കണക്കാക്കേണ്ടിയിരുന്നില്ല. അക്രമം കാട്ടാൻ വന്നവരോടു ചെയ്യുന്നതുപോലെയല്ല അവരോടു പെരുമാറേണ്ടിയിരുന്നത്. സാങ്കേതികത്വമല്ല, മനുഷ്യത്വമാണ് ഒരു ജനാധിപത്യ മന്ത്രിസഭയുടെ മുഖമുദ്ര.