UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജനുവരി 26, തിങ്കളാഴ്‌ച

മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കാന്‍ കഴിയണം
കോട്ടയം: മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞായറാഴ്ച, കോട്ടയം മാമ്മന്‍മാപ്പിള മുനിസിപ്പല്‍ ഹാളില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസന രജതജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോരുത്തരും ശ്രമിച്ചാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. നിര്‍ഭാഗ്യവശാല്‍, അവനവനെക്കുറിച്ചുമാത്രമാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 24, ശനിയാഴ്‌ച

സൌദി രാജാവ് കേരളത്തിന്റെ സുഹൃത്ത്‌

 സൌദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയോട്, വിശേഷിച്ച് മലയാളികളോട്, പ്രത്യേക താത്പര്യം കാട്ടിയ ഭരണാധികാരി ആയിരുന്നു അദ്ദേഹം. നിതാഖാത്ത് സമയത്ത് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങള്‍ സൌദി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതിനു പിന്നില്‍ സൌദി രാജാവിന്റെ സവിശേഷ താത്പര്യം ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ലക്ഷക്കണക്കിനു മലയാളികള്‍ ദശാബ്ദങ്ങളായി സൌദിയില്‍ ജീവനോപാധി തേടുന്നുണ്ട്. സുരക്ഷിതത്വത്തോടും സംതൃപ്തിയോടും കൂടിയാണ് അവര്‍ അവിടെ ജോലി ചെയ്യുന്നത്. സൌദി രാജാവിന്റെ വിശാലമായ കാഴ്ചപ്പാടുകളാണ് ഇത്തരം ജീവിതസാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.Expressing deep grief in the passing away of the King of Saudi Arabia, Abdullah Bin Abdul Aziz. The departed king was very close to India and had a special affection towards Keralites. His timely intervention allowing the demands of the Government of India and Kerala had helped us during the period of Nitaqat.

There are lakhs of Keralites working for their livelihood in Saudi Arabia for decades. They are doing so in a secure and satisfying manner. Such an atmosphere has become possible because of the King's broadminded approach.

അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം


ആറുമാസം മുമ്പ് അച്ഛനും അമ്മയും ജീവനൊടുക്കിയതുമൂലം അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം. സ്വന്തമായി ഒരു റേഷന്‍കാര്‍ഡിനായി അലഞ്ഞ കുട്ടികള്‍ക്കു മുന്നില്‍ സിവില്‍ സപ്ലൈസ് അധികാരികള്‍ കൈമലര്‍ത്തിയപ്പോള്‍ രക്ഷകനായി അവതരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികളുടെപഠനച്ചെലവും കാര്യങ്ങളും ഇനി സര്‍ക്കാര്‍ നോക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

 റേഷന്‍ കാര്‍ഡിനു പുറമേ, പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള സൗജന്യ വിദ്യാഭ്യാസ വാഗ്ദാനവും അമ്പതിനായിരം രൂപ വീതമുള്ള സ്ഥിരനിക്ഷേപവുമാണ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡിലുള്ള അണ്ടലാടി വീട്ടില്‍ പ്രേമാനന്ദന്റേയും രജനിയുടേയും മക്കളായ എട്ടു വയസുകാരി പവിത്രയ്ക്കും 14 കാരന്‍ വൈശാഖിനും സര്‍ക്കാര്‍ വകയായി ലഭിക്കുക. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ഇപ്പോള്‍ രജനിയുടെ അമ്മ കമലയാണ് നോക്കുന്നത്. 
 റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അവസരമെത്തിയപ്പോള്‍ കുട്ടികള്‍ക്കു കാര്‍ഡ് അനുവദിക്കില്ലെന്നു സിവില്‍ സപ്ലൈസ് അധികാരികള്‍ അറിയിച്ചതിനാല്‍ അവര്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ. ജോസഫ് മാസ്റ്ററെ സമീപിക്കുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് പിറ്റേന്നു താന്‍ തൃശൂരില്‍ വരുന്നുണെ്ടന്നും അപ്പോള്‍ അപേക്ഷയുമായി തന്നെ വന്നു കാണാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

 ഇന്നലെ ഉച്ചയോടെ ജോസഫ് മാസ്റ്റര്‍ കുട്ടികളുമൊത്തു രാമനിലയത്തില്‍ എത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചയുടന്‍ തന്നെ അദ്ദേഹം കുട്ടികള്‍ക്കു മാത്രമായി റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൈശാഖിന്റെ പേരില്‍ കാര്‍ഡു നല്‍കുകയും നഴ്‌സിംഗ് പഠനം അടക്കമുള്ള വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി കുട്ടികളെ സാമൂഹ്യക്ഷേമവകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം ഉപയോഗിക്കാനായി ഇരുവരുടേയും പേരില്‍ അമ്പതിനായിരം രൂപ വീതം സ്ഥിരനിക്ഷേപം നല്‍കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. 

 വരവൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പവിത്രയും വരവൂര്‍ ഗവണ്‍മെന്റ് ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വൈശാഖും അമ്മൂമ്മ കമലയും മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാടും ഉള്ളുനിറയെ സന്തോഷവുമായാണ് രാമനിലയത്തില്‍ നിന്നും തിരികെ പോന്നത്.

2015, ജനുവരി 21, ബുധനാഴ്‌ച

ഓട്ടം വന്‍ വിജയമാക്കിയവര്‍ക്കു നന്ദി ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി രേഖപ്പെടുത്തി. 27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്നതിന്റെ വിളംബരമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജനബാഹുല്യംകൊണ്ടു റണ്‍ കേരള റണ്‍  റെക്കോര്‍ഡിട്ടു. കായിക കേരളത്തിനു പുതിയ ഉണര്‍വ് പകര്‍ന്നു. ഈ ഐക്യവും ഒത്തൊരുമയും ദേശീയ ഗെയിംസിന്റെ കുതിപ്പിനു വഴിയൊരുക്കും. 

ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായത്. അദ്ദേഹം ഈ പരിപാടിക്കായി പല ദിവസങ്ങളും മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടു മാത്രമാണു സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരെയും റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു.

സച്ചിന് പ്രത്യേക നന്ദിദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്‌. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ്‌ സച്ചിന്‍ ഇതിനു സമ്മതിച്ചത്‌. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചു അതിന്‌ അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ട്. 

Thank you Sachin. You played a major role in making the National Games popular. Sachin Tendulkar became the goodwill ambassador of the games, taking into account the importance of National Games. 

2015, ജനുവരി 20, ചൊവ്വാഴ്ച

മന്ത്രി മാണിക്കെതിരെ ബാലകൃഷ്ണപിള്ള തന്നോടൊന്നും പറഞ്ഞിട്ടില്ലെ


 തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരെ ആര്‍. ബാലകൃഷ്ണപിള്ള തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദമുണ്ടായശേഷം പിള്ളയെ നേരില്‍ കണ്ടിട്ടില്ല. ആകെ കണ്ടത് പെരുന്നയിലെ എന്‍.എസ്.എസ് സമ്മേളനത്തിന്റെ സ്റ്റേജിലാണ്. അന്ന് ഒന്നും സംസാരിച്ചിട്ടില്ല.

സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആരു ശ്രമിച്ചാലും നടക്കില്ല. ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട് സര്‍ക്കാറിന്. അതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം. എന്തൊക്കെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടായാലും ജനപിന്തുണ മാത്രം മതി സര്‍ക്കാറിന് മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടങ്ങള്‍ എഴുതിത്തള്ളുന്നത് ഗുണം ചെയ്യില്ല; വേണ്ടത് ചെറുകിട വായ്പാപദ്ധതി


 തിരുവനന്തപുരം: പ്രത്യേക പ്രോത്സാഹന പദ്ധതിയോടു കൂടിയ ചെറുകിട വായ്പകളാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ബാങ്കിങ്, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തതാ പ്രശ്‌നം മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കും. ബാങ്കിന്റെ നിഷ്‌ക്രിയാസ്തി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസമേഖലയുടെ നേട്ടം ഐ.ടി.രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഫലപ്രദമായി ഐ.ടി. രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ പേരായ്മകളെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിവും, അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന യുവതലമുറയുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ പരാജയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നൈപുണ്യവികസനത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 19, തിങ്കളാഴ്‌ച

കൂട്ടയോട്ടം: ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനവരി 20ന് സംസ്ഥാനത്ത് നടക്കുന്ന കൂട്ടയോട്ട സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് മുതലായ അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2015, ജനുവരി 13, ചൊവ്വാഴ്ച

കേരളത്തിന്റെ ആവശ്യങ്ങളുമായി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്ക് കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ നേടിയെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒരുമിച്ച് ഇന്നു ഡല്‍ഹിക്ക്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  നേരില്‍ക്കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കും. അഖില കക്ഷി സംഘത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര സര്‍ക്കാരുകളെ കാണുന്നതു മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കുറി ഈ രണ്ടു നേതാക്കള്‍ മാത്രമാണ് എന്നതു പ്രത്യേകതയാണ്. 

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ രാഷ്ട്രീയ സാഹചര്യമാണ് ഈ യോജിപ്പിനു വഴിവച്ചിരിക്കുന്നതും. രാവിലെ ആറിനുള്ള വിമാനത്തില്‍ ഇരു നേതാക്കളും ഒരുമിച്ചാണു യാത്ര തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്കു മൂന്നേകാലിനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു കേന്ദ്ര ഇടപെടലാണു കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. റബര്‍ വിലയിടിവു തടയാന്‍ അടിയന്തര നടപടികളുണ്ടാകണം എന്നതാണു മറ്റൊരു മുഖ്യ ആവശ്യം. 

തലസ്ഥാനത്തു സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കാണാന്‍ ധാരണയായിരുന്നു. വെട്ടിക്കുറച്ച മണ്ണെണ്ണ ക്വോട്ട പുനഃസ്ഥാപിക്കുക, ഹബ്ബുകള്‍ തുറക്കുന്നതോടെ കേരളത്തില്‍ നിന്നു രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയ്ക്കു  പരിഹാരം, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അന്തിമാനുമതി തുടങ്ങിയ ആവശ്യങ്ങളും ഇരുനേതാക്കളും ഉന്നയിക്കും. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെറ്റ്‌ലിയെയും സുരേഷ് പ്രഭുവിനെയും കൂടി കാണുന്ന മുഖ്യമന്ത്രി കേന്ദ്ര ബജറ്റ്, റയില്‍വേ ബജറ്റ് എന്നിവയില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന കാര്യങ്ങളും ഉന്നയിക്കും. ഇരുനേതാക്കളും രാത്രി തന്നെ മടങ്ങും. 

പിന്നിലാകരുത് നമ്മുടെ കുഞ്ഞുങ്ങള്‍


 (ഉമ്മന്‍ ചാണ്ടി)

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന 13-ാം പ്രവാസി ഭാരതീയ ദിവസത്തില്‍ ഞാനും പങ്കെടുത്തിരുന്നു. രണ്ടുദിവസം കഴിഞ്ഞ് അതേവേദിയില്‍ തന്നെയാണു വൈബ്രന്റ് ഗുജറാത്തിനു തുടക്കമിട്ടത്. പ്രവാസി സമ്മേളനത്തെക്കാള്‍ വൈബ്രന്റ് ഗുജറാത്ത് തന്നെയാണ് എല്ലായിടത്തും നിറഞ്ഞുനിന്നത്. വൈബ്രന്റ് തുടങ്ങിയ 11-ാം തീയതി തന്നെ രണ്ടുലക്ഷം കോടിയുടെ നിക്ഷേപവും അരലക്ഷം തൊഴിലും കിട്ടിയതായാണു മാധ്യമ റിപ്പോര്‍ട്ട്. 

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ലോകത്തിലെ 50 വന്‍കിട കമ്പനികളുടെ സിഇഒമാര്‍, പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികള്‍, ലോകബാങ്ക് ചെയര്‍മാന്‍, വന്‍കിട വ്യവസായ ഗ്രൂപ്പുകളായ അംബാനി, അഡാനി, ബിര്‍ള, സുസൂകി, റിയോ ടിന്റോ എന്നിവയുടെ മേധാവികള്‍ തുടങ്ങിയവരാണ് ഇതില്‍ പങ്കെടുക്കുത്തത്. വൈബ്രന്റ് ഗുജറാത്തിനെ വാനോളം പുകഴ്ത്തി മലയാളം മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും രംഗത്തുവന്നു. 

കേരളം 2012ല്‍ ഇതിനു സമാനമായ രീതിയില്‍ എമേര്‍ജിങ് കേരള നടത്തിയിരുന്നു. 36 രാജ്യങ്ങളില്‍ നിന്ന് 4700 പ്രതിനിധികളാണ് അതില്‍ പങ്കെടുത്തത്. 40,000 കോടി രൂപയുടെ 45 പദ്ധതികള്‍ അന്നു സമര്‍പ്പിക്കപ്പെട്ടു. പക്ഷേ, അന്ന് എന്തൊക്കെ കോലാഹലങ്ങളായിരുന്നു. വേളിയില്‍ നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സക്കറ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ പുഴയും വെള്ളവും വില്‍ക്കുന്നു, മാഫിയാ മൂലധനം വരുന്നു തുടങ്ങി, എത്രയെത്ര തലക്കെട്ടുകള്‍. 'വില്‍ക്കപ്പെടുന്ന കേരളം എന്നായിരുന്നു പ്രതിപക്ഷ നേതാവ് 2012 സെപ്റ്റംബര്‍ 18ന് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. തികഞ്ഞ അരാജകത്വമാണ് എമേര്‍ജിങ് കേരളയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും ഇതെല്ലാം ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവിരുദ്ധവും അപമാനകരവുമായ നിര്‍ദേശങ്ങള്‍ എങ്ങനെ ഉണ്ടായെന്നതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസക്ക ഥരുടെ മനോവീര്യം തകര്‍ന്നു. വ്യവസായികള്‍ അറച്ചുനിന്നു. കേരളത്തിലേക്കു വ്യവസായങ്ങളും വ്യവസായികളെയും കൊണ്ടുവരാനുള്ള വിപുലവും ആസൂത്രിതവുമായ ശ്രമത്തിനു തിരിച്ചടിയേറ്റു.

ദേശീയ ഗെയിംസിന്റെ കാര്യത്തിലും സമാനമായ അവസക്കഥയാണുണ്ടായത്. ദേശീയ ഗെയിംസ് തുടങ്ങുന്നതിന് ഒരുമാസം മുന്‍പുതന്നെ ആരോപണങ്ങളുടെ കുത്തൊഴുക്കുണ്ടായി. സ് റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയായില്ലെന്നും സാധനസാമഗ്രികള്‍ എത്തിയില്ലെന്നുമൊക്കെയായിരുന്നു ആക്ഷേപം. സര്‍ക്കാര്‍ പതറിയില്ല. കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസ് ജനകീയോത്സവം ആക്കാനും വന്‍വിജയമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്. ദേശീയ ഗെയിംസ് കേരളത്തില്‍ വലിയതോതിലുള്ള അടിസക്കഥാനസൗകര്യം ഉണ്ടാക്കും. ദേശീയ ഗെയിംസ് ഉണ്ടാക്കുന്ന ആവേശം പുതിയ കായികതലമുറയെ സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യും.  

യഥാര്‍ഥത്തില്‍ കേരളം എത്രയോ കാര്യങ്ങളില്‍ ഗുജറാത്തിനെക്കാള്‍ മുന്നിലാണ്. സാക്ഷരതയില്‍ കേരളം നൂറുശതമാനമെങ്കില്‍ ഗുജറാത്ത് 79.31% മാത്രം. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിശീര്‍ഷ വരുമാനം, മാധ്യമങ്ങളുടെ എണ്ണം, പ്രവാസികള്‍, ടൂറിസം തുടങ്ങി ഒരു സംസക്കഥാനത്തിന്റെ പുരോഗതിയുടെ അളവുകോലാകേണ്ട ഡസന്‍ കണക്കിനു കാര്യങ്ങളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നു. അപ്പൊഴും ഗുജറാത്ത് കാണിക്കുന്ന പക്വതയും ക്രിയാത്മകതയും കേരളം കാണിക്കുന്നില്ല. സംരംഭകരെയും സംരംഭങ്ങളെയും ശത്രുതയോടെ കാണുന്ന നമ്മുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. കേരളം തീറെഴുതാന്‍ പോകുകയാണെന്നു വിളിച്ചുപറയുന്നവര്‍ക്കു തല്‍ക്കാലം കയ്യടി ലഭിക്കാം. പക്ഷേ, ആത്യന്തിക നഷ്ടം നമുക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമായിരിക്കും.   

വിവാദങ്ങള്‍ കൂടെപ്പിറപ്പുകളാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ സാര്‍ഥവാഹക സംഘം മുന്നോട്ടുപോകാന്‍ തന്നെ നിശക്ക ചയിച്ചുറപ്പിച്ചിരിക്കുകയാണ്. വിദേശമലയാളികളായ പ്രഫഷനലുകളുടെ സംഘടന, ന്യൂ കേരള ഇനിഷ്യേറ്റിവ് (എന്‍കെഐ) നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ പുതിയ ആശയങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. പുതിയ സാങ്കേതികവിദ്യകള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും കൊണ്ടുവരാന്‍ അവര്‍ തയാറാണ്. പുതുതലമുറ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിയവരാണ് അവര്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ പുതിയൊരു തൊഴില്‍, വ്യവസായ സംസ്‌കാരമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്.  

സുതാര്യമായ രീതിയിലുള്ള പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നമുക്കും ആവശ്യമാണ്. സിയാല്‍ (കൊച്ചി വിമാനത്താവളം) മോഡല്‍ പരീക്ഷണം ഏറെ വിജയകരമായിരുന്നു. അതു കേരളം രാജ്യത്തിനു നല്‍കിയ മാതൃകയാണ്. ഇത്തരം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു നാം തയാറാകണം. വിവാദങ്ങള്‍കൊണ്ടു മാത്രം ഒരു സംസക്കഥാനത്തിനു മുന്നോട്ടുപോകാന്‍ ആകില്ല. പുതിയ തലമുറ വളര്‍ന്നുവരുകയാണ്. അവര്‍ തിരിഞ്ഞുനിന്നു ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ നാമെല്ലാം ബാധ്യസക്കഥരാണ്.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പിന് നേരിട്ട് ഫണ്ട് നല്‍കുംഅപകടമൊഴിവാക്കാന്‍ മുഖം നോക്കാതെ നടപടി


കോട്ടയം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതിന് മോട്ടോര്‍വാഹന വകുപ്പിനും പോലീസിനും ഗതാഗതവകുപ്പിനും നേരിട്ട് ഫണ്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ''മുഖം നോക്കാതെ നിയമം നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നല്‍കും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. വി.ഐ.പി. പരിഗണന പാടില്ല''- മുഖ്യമന്ത്രി പറഞ്ഞു. റോഡ്‌സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
''സംസ്ഥാനം നേരിടുന്ന എറ്റവും രൂക്ഷമായ പ്രശ്‌നം മദ്യ ഉപഭോഗവും റോഡപകടങ്ങളും മാലിന്യനിര്‍മാര്‍ജന സംവിധാനത്തിലെ പാകപ്പിഴകളുമാണ്. ജനപങ്കാളിത്തത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ.ബോധവത്കരണം പ്രായോഗികതലത്തിലെത്താതെ മദ്യനിരോധം നടപ്പാക്കാനാവില്ല. ഓരോരുത്തരുടെയും സമീപനത്തിലും കരുതലിലുമാണ് റോഡിലെ സുരക്ഷ നിലകൊള്ളുന്നത്''- അദ്ദേഹം പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 

മുഖ്യമന്ത്രി ഇടപെട്ടു: ബണ്ടുകളുടെ പണിയ്ക്ക് മണ്ണെടുക്കാന്‍ പ്രത്യേകപാസുകള്‍


കോള്‍വികസനം
എടപ്പാള്‍: തൃശ്ശൂര്‍-പൊന്നാനി കോള്‍മേഖലയില്‍ ബണ്ടുകളുടെ പണിയ്ക്ക് ആവശ്യമായ മണ്ണെടുക്കാന്‍ പ്രത്യേക പാസുകള്‍നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് വഴിതുറന്നത്.

കോള്‍മേഖലയുടെ സമഗ്രവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 420 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിലെ ആദ്യഘട്ടമായ അടിസ്ഥാനവികസനത്തിന് മണ്ണു കിട്ടാത്തത് വലിയ പ്രശ്‌നമായി. പ്രത്യേക യോഗം വിളിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പരിഹാരമൊരുങ്ങിയത്. 

ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. ഇതനുസരിച്ച് കോള്‍മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന 20 ബണ്ടുകളുടെ നിര്‍മാണത്തിനാവശ്യമായ മണ്ണെടുക്കാന്‍ കര്‍ശനമായ നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയും പ്രത്യേക അനുവാദംനല്‍കും. കരാറുകാര്‍ നല്‍കുന്ന അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമായ മണ്ണെടുക്കാനുള്ള പ്രത്യേക പാസുകള്‍ നല്‍കുന്നതിന് അതത് ആര്‍.ഡി.ഒമാര്‍ക്ക് നിര്‍ദേശംനല്‍കി. പാസിന്റെമറവില്‍ മണ്ണ് മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നില്ലെന്നും ദുരുപയോഗം കണ്ടാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്നുമുള്ള നിബന്ധനകളോടെയാണ് പ്രത്യേകാനുമതി നല്‍കുക.

2015, ജനുവരി 11, ഞായറാഴ്‌ച

എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിഗാന്ധിനഗര്‍: എയര്‍ കേരള വിമാനക്കമ്പനി കേരളത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എയര്‍കേരളപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മലയാളി പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 20 വിമാനങ്ങള്‍ വേണമെന്നും അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തണമെന്നുമുള്ള നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരുപത് വിമാനങ്ങളുമായി അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയാല്‍ മാത്രമേ എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസ് സാധ്യമാകൂ. ഇക്കാരണത്താലാണ് എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് എന്ന സാഹസത്തിന് കേരളം മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ദീര്‍ഘനാളായി കേരളം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഗുണനിലവാരം ഉയര്‍ത്താനായി തിരഞ്ഞെടുത്ത രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലും ഉള്‍പ്പെട്ടിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധി സംബന്ധിച്ച് അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനോടും ഈ ആവശ്യമുന്നയിക്കും. നിക്ഷേപവുമായി പ്രവാസികള്‍ മുന്നോട്ടുവന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായി കണ്‍വെന്‍ഷന്‍ സെന്റര്‍ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ കെയര്‍ സെന്ററിനായി പ്രവാസികള്‍ സഹായം ചെയ്യണമെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി പ്രതിനിധികളെപ്പോലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലെ കേരള സെഷനില്‍ പ്രവാസികളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോര്‍ക്ക മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. 

പ്രവാസിതൊഴിലാളികള്‍ക്കായി ഒരു ദിവസത്തെ പ്രത്യേക സെഷന്‍ വേണമെന്ന് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് രാവിലെ പ്രധാന വേദിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരെ പ്രതിനിധാനം ചെയ്യാന്‍ ആരുംതന്നെ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സെഷനിലെ തുറന്ന ചര്‍ച്ചാവേളയില്‍ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് സാധാരണ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. ഓരോ രാജ്യത്തുനിന്നും പ്രതിനിധികളെ മാറിമാറി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 2015, ജനുവരി 10, ശനിയാഴ്‌ച

കേരളത്തിലെ ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ വഴിയാക്കാന്‍ നിര്‍ദേശം
ഗാന്ധിനഗര്‍: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍വഴി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ പ്രവാസി ഭാരതീയസമ്മേളനത്തില്‍ നിര്‍ദേശം. ആദ്യഘട്ടമായി കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈത്ത് അധികാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അംഗീകൃത ഏജന്‍സികള്‍പോലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി കേരളസര്‍ക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. നോര്‍ക്കവഴി തൊഴില്‍ നിയമനങ്ങള്‍ നടത്താമെന്ന നിര്‍ദേശമാണ് ഇതിന് മറുപടിയായി കേരളം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരും ഗള്‍ഫിലെ പ്രമുഖ സംഘടനാപ്രതിനിധികളും ഉള്‍പ്പെട്ട യോഗം മഹാത്മാമന്ദിറില്‍ ചേര്‍ന്ന് ഈ നയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 

കേരളീയര്‍ കുടുങ്ങുന്ന നിയമനത്തട്ടിപ്പുകളെപ്പറ്റി കുവൈത്ത് അംബാസഡര്‍ സുനില്‍ ജയിന്‍ വിശദീകരിച്ചു. നിയമനത്തിന് 15-20 ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ഏജന്‍സികളുണ്ട്. ഇതിന്റെ ഒരു വിഹിതം വിദേശരാജ്യത്തെ ഏജന്റിനും കിട്ടുന്നു. കുവൈത്തില്‍ നഴ്‌സുമാരുടെ ധാരാളം ഒഴിവുകള്‍ വരുന്നുണ്ട്. ഉടന്‍തന്നെ നാലായിരത്തോളം പേരുടെ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. 

നിലവില്‍ തൊഴില്‍വകുപ്പിന് കീഴിലുള്ള ഒഡേപ്പെക് ആണ് നിയമനം നടത്തുന്ന കേരളസര്‍ക്കാര്‍ ഏജന്‍സി. സൗദിയിലേക്ക് 166 നഴ്‌സുമാരുടെ നിയമനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. നോര്‍ക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കുവൈത്തിനുശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിയമനങ്ങളും നോര്‍ക്ക പരിഗണിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇനി മുതല്‍ സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തും. യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഗള്‍ഫ് മേഖലയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ വ്യക്തമാക്കി. ഇപ്പോള്‍ 900 പേരാണ് തടവിലുള്ളത്. 

നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അവധിക്കാലത്ത് യാത്രക്കൂലി കുത്തനെ കൂട്ടുന്നതിനെ ഉമ്മന്‍ചാണ്ടി ശക്തമായി വിമര്‍ശിച്ചു. ഗള്‍ഫ് പുനരധിവാസപാക്കേജിന് കേന്ദ്രസഹായം തേടി. പ്രവാസികള്‍ക്ക് നാട്ടില്‍ റിയല്‍എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ പങ്കാളികളാകാന്‍ ട്രസ്റ്റുകളും, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍പോലുള്ള സംരംഭങ്ങളും രൂപവത്കരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാമോലിന്‍: തിരിച്ചടിയല്ലഗാന്ധിനഗര്‍:(ഗുജറാത്ത്) പാമോലിന്‍ കേസ് സംബന്ധിച്ച ഹൈക്കോടതിവിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസിഭാരതീയ സമ്മേളനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ഹൈക്കോടതി തള്ളിയിട്ടുള്ളത്. മുമ്പ് യു.ഡി.എഫ്. ഭരിച്ചിരുന്നപ്പോഴേ ഈ കേസ് പിന്‍വലിക്കണമെന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വി.എസ്. സര്‍ക്കാറാണ് അതിനെതിരായ നിലപാടെടുത്തത്-അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു അല്ലിഅമ്മക്ക് സഹായം ഉറപ്പാക്കിഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ വീട് പൊളിച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ അല്ലിയമ്മക്ക് അടിയന്തരമായി പുനരധിവാസം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശമനുസരിച്ച് അല്ലിയമ്മയെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അടിയന്തരസഹായമായി 5000 രൂപയും ജില്ലാ കളക്ടര്‍ കൈമാറി.

ഇന്നലെ വൈകീട്ടാണ് ജില്ല കളക്ടര്‍ തേവര കായല്‍ത്തീരത്തെ അല്ലിയമ്മയുടെ വീട്ടിലെത്തിയത്. തകര്‍ന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ജില്ല കളക്ടര്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിക്കായി മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പി.ഐ.ഷെയ്ക് പരീത് ജില്ല കളക്ടറായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ഇവര്‍ക്കനുകൂലമായി ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തേവര ഭാഗത്തുതന്നെ പുനരധിവാസത്തിന് യോജിച്ച സ്ഥലമുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനു മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഡിംസബര്‍ 31നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ തേവര മട്ടമേലിലുള്ള അല്ലിയമ്മയുടെ വീട് പൊളിച്ചത്. കൊച്ചിയില്‍ വന്‍കിട ഫഌറ്റുടമുകളും ഹോട്ടലുടമകളും കായല്‍ കയ്യേറിയ പരാതിയില്‍ നടപടിയെടുക്കാത്ത കോര്‍പ്പറേഷന്‍ അല്ലിയമ്മയുടെ വീട് പൊളിച്ചത് വലിയ പ്രതിഷേധത്തിനിടായാക്കിയിരുന്നു.

8 വര്‍ഷം മുമ്പ് അയല്‍വാസി നല്‍കിയ പരാതിയിലാണ് വീട് പൊളിക്കാനുള്ള കോടതി ഉത്തരവുണ്ടായത്. വീടിന് മുകളിലേക്ക് ചാരിനിന്നിരുന്ന അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് മുറിപ്പിച്ചതിലുള്ള പ്രതികാരമായാണ് ഇയാള്‍ അല്ലിയമ്മക്കെതിരെ കേസ് കൊടുത്തത്. പരാതി നല്‍കിയ അയല്‍വാസിയുടെ ഭൂമിയുടെ പകുതിയോളം പുറമ്പോക്കാണെന്ന് അല്ലിയമ്മയുടെ ബന്ധുക്കള്‍ പറയുന്നു.

നേരത്തെ രണ്ട് തവണ വീട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഉത്തരവിനെതിരെ ബന്ധുക്കളുടെ സഹായത്തോടെ അല്ലിയമ്മ സ്‌റ്റേ സമ്പാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിംസബറില്‍ വീടിന്റെ ചായ്പ്പ് പൊളിക്കാനുള്ള കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും അന്ന് ജില്ലാ കളക്ടറായിരുന്നു ഷെയ്ക് പരീത് ഇടപ്പെട്ട് തടഞ്ഞു.

2015, ജനുവരി 9, വെള്ളിയാഴ്‌ച

കുഞ്ഞുനന്ദനയ്ക്ക് മുഖ്യമന്ത്രി താങ്ങായി; 'ഒരു ലക്ഷം' ആശ്വാസംതിരുവനന്തപുരം* ഏഴു വയസ്സുകാരി നന്ദനയുടെ സഹായ അഭ്യര്‍ഥനയ്ക്കു മുന്നില്‍ ചുവപ്പുനാടയുടെ കുരുക്കുകള്‍ തനിയെ അഴിഞ്ഞു. ഒരിക്കല്‍ സഹായം കിട്ടിയെന്ന പരിഗണന റവന്യു അദാലത്തിലെത്തിയ നന്ദനയ്ക്കു സഹായം ലഭിക്കുന്നതിനു തടസ്സമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസ്സലിവു കൂടിയായപ്പോള്‍ ചികില്‍സയ്ക്കായി ചെലവാക്കിയ തുകയുടെ ചെറിയൊരു പങ്ക് സര്‍ക്കാര്‍ സഹായമായി നന്ദനയ്ക്കുലഭിച്ചു. നന്ദനയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കിയാണു ജില്ലാതല റവന്യു സര്‍വേ അദാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. 

ബാലരാമപുരം ശ്രീകലാ ഭവനില്‍ വസന്തകുമാറിന്റെയും അനിതാകുമാരിയുടെയും മകളാണു നന്ദന. തട്ടുകട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണു വസന്തകുമാര്‍ കുടുംബം പോറ്റുന്നത്. നന്ദനയുടെ ഒരു കാലിനു ജന്മനാ ചെറിയ വൈകല്യമുണ്ടായിരുന്നു. വിദഗ്ധ പരിശോധനയില്‍ നന്ദനയെ എല്ല് പൊടിയുന്ന രോഗമാണു പിടികൂടിയിരിക്കുന്നതെന്നു ബോധ്യമായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണമായി ഭേദമാക്കാന്‍ കഴിഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷം രൂപയോളം ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചികില്‍സാസഹായമായി ഒരു ലക്ഷം രൂപ മുന്‍പു ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയില്‍ നന്ദനയെയും ഒക്കത്തേറ്റി വസന്തകുമാര്‍ എത്തിയപ്പോള്‍ ഒരിക്കല്‍ സഹായം കിട്ടിയതാണെന്ന സര്‍ക്കാര്‍ ഓഫിസുകളിലെ പൊതുന്യായം മാറ്റിവച്ച് ഒരു ലക്ഷം രൂപ കൂടി മുഖ്യമന്ത്രി 
അനുവദിച്ചു. 

ചികില്‍സാസഹായമായി നല്‍കിയ അഞ്ചു ലക്ഷം രൂപയാണ് ഇന്നലെ നടത്തിയ റവന്യു അദാലത്തില്‍ വിതരണം ചെയ്ത ഏറ്റവും കൂടിയ ധനസഹായം. കാട്ടാക്കട സ്വദേശിക്കാണ് അഞ്ചു ലക്ഷം രൂപ ലഭിച്ചത്. 


പ്രവാസികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി


ഗാന്ധിനഗര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിതാഖാത് പോലെയുള്ള നടപടികള്‍ മൂലം പ്രവാസികള്‍ മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരെ എങ്ങനെ പുനരധിവിസിപ്പിക്കാമെന്നും അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ചില പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമായി വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ അവധിക്കാലം പോലെ പ്രവാസികള്‍ നാട്ടില്‍ വരാന്‍ ഏറ്റവും തിരക്കു കൂട്ടുന്ന സമയത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂട്ടാറുണ്ടെന്നും ഈ ചൂഷണം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലും റവന്യൂ അദാലത്ത് സംഘടിപ്പിക്കും


തിരുവനന്തപുരം: റവന്യൂവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും പരാതിപരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയ റവന്യൂ അദാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിഹരിക്കാവുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കുക എന്ന വലിയ ലക്ഷ്യമാണ് അദാലത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. പരിഗണിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല എന്തെല്ലാം തടസ്സങ്ങളും പ്രതിബന്ധങ്ങളുമാണ് ഈ വിഷയത്തില്‍ ഉള്ളതെന്ന് ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മനസ്സിലാക്കാന്‍ കൂടി അദാലത്ത് ഉപകരിക്കും. - മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

2015, ജനുവരി 7, ബുധനാഴ്‌ച

എഴുത്തുകാര്‍ സാമൂഹിക പരിഷ്‌കരണവും ലക്ഷ്യമാക്കണംഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു


പരപ്പനങ്ങാടി: സാഹിത്യകൃതികളുടെ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ പുനഃസൃഷ്ടിയാണെന്നും നല്ലഎഴുത്തുകാര്‍ ആത്മാവിഷ്‌കാരത്തോടൊപ്പം സാമൂഹികപരിഷ്‌കരണവും ലക്ഷ്യമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനുള്ള ആദ്യത്തെ ശ്രമമായിവേണം ഇന്ദുലേഖയുടെ രചനയെ വിലയിരുത്താനെത്തും അദ്ദേഹംപറഞ്ഞു. ഒരാഴ്ചനീണ്ടുനിന്ന ഇന്ദുലേഖയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായി. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണംനടത്തി. കെ.കെ. സെയ്തലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു.

സംസ്ഥാന സര്‍ക്കാരിന് ഇനി സ്വന്തം പത്രവും
സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പത്രവും വെബ് പോര്‍ട്ടലും തുടങ്ങുന്നു. ദിനപ്പത്രമാണ് ഉദ്ദേശിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിവാരമായിട്ടാകും പ്രസിദ്ധീകരിക്കുക. ഫിബ്രവരിയില്‍ പത്രവും പോര്‍ട്ടലും നിലവില്‍വരുംവിധമാണ് നടപടി പുരോഗമിക്കുന്നത്. 

'വികസന സമന്വയം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന് ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെയുണ്ട്. ഈ പേരാകും തത്കാലം ഉപയോഗിക്കുക. പുതിയ പേരുകളും പരിഗണിക്കുന്നു. പേരിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നതിനാലാണ് കൈവശമുള്ള പേര് ഉപയോഗിക്കുന്നത്. keralanews.in എന്നതാണ് പോര്‍ട്ടലിന് പരിഗണിക്കുന്ന പേര്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പത്രവും പോര്‍ട്ടലും തുടങ്ങുന്നത്. ഇതിനുള്ള നടപടികള്‍ക്കായി പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മനോജ്കുമാറിനെ ചുമതലപ്പെടുത്തി. 
സര്‍ക്കാരിന്റെ വികസന വാര്‍ത്തകളും മുതല്‍ക്കൂട്ടാകേണ്ട പദ്ധതികളും മാധ്യമങ്ങളില്‍ വേണ്ടത്ര വരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വരുന്ന വാര്‍ത്തകള്‍ തന്നെ പലപ്പോഴും പല എഡിഷനുകളിലായിപ്പോകുന്നു. ഇതാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പത്രവും പോര്‍ട്ടലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 
വാര്‍ഷിക പദ്ധതിയുടെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങളിലൂടെ ചെലവിടാന്‍ തുടങ്ങിയതോടെ പ്രാദേശികാടിസ്ഥാനത്തില്‍ ധാരാളം വിജയകരമായ വികസന മാതൃകകള്‍ ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് പ്രചാരണം നല്‍കും. വിജയഗാഥകള്‍, പുതിയ സംരംഭങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇടം നല്‍കുകയെന്നതാണ് പത്രത്തിന്റെ പ്രധാന ലക്ഷ്യം.

ജേണലിസം പഠിച്ച ചെറുപ്പക്കാരെ ബ്ലോക്ക് തലത്തില്‍ പ്രാദേശിക ലേഖകരായി നിയമിച്ച്, പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി പ്രതിഫലം നല്‍കാമെന്ന ശുപാര്‍ശയുമുണ്ട്. കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിലൂടെ പത്രം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ തപാല്‍ വകുപ്പുമായി ധാരണയുണ്ടാക്കി 35 പൈസ നിരക്കില്‍ പോസ്റ്റലായി അയയ്ക്കാനും ഉദ്ദേശിക്കുന്നു. എല്ലാ പഞ്ചായത്തംഗങ്ങള്‍ക്കും പത്രത്തിന്റെ കോപ്പി നിര്‍ബന്ധമായും എത്തിക്കും. അച്ചടി സര്‍ക്കാര്‍ പ്രസ്സിലായിരിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്നായിരിക്കും പ്രസിദ്ധീകരണം. 

സര്‍ക്കാര്‍ വകുപ്പിന്റെ പദ്ധതിയായതിനാല്‍ ചുവപ്പുനാട മുറുകുമെന്നതിനാല്‍ പി.ആര്‍. വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സിസ്റ്റം മാനേജ്‌മെന്റ് (പ്രിസം) എന്ന പേരില്‍ സ്വയംഭരണ സ്ഥാപനം രൂപവത്കരിക്കാനും അതിന്റെ കീഴില്‍ പത്രം, വെബ് പോര്‍ട്ടല്‍, വീഡിയോ വിഭാഗം എന്നിവ കൊണ്ടുവരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 

2015, ജനുവരി 6, ചൊവ്വാഴ്ച

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 

ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍, ആരെങ്കിലും ആരോപണം ഉന്നയിച്ചുവെന്ന് കരുതി പരിപാടികള്‍ നടത്താതിരിക്കാന്‍ കഴിയില്ല. ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തവരാണ് പിറ്റേദിവസം ആരോപണങ്ങളുമായി രംഗത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം എല്‍ എമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വികസനകാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല

വികസനകാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലകോഴിക്കോട്: വിമര്‍ശിക്കുന്നതിലല്ല, സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മാധ്യമങ്ങള്‍ വേണ്ടത്ര പ്രവര്‍ത്തിക്കാത്തതിലാണു തനിക്കു പരിഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനത്തിന് അനുകൂല നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയായി അഞ്ചു മാസം കഴിഞ്ഞു ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോള്‍ ചോദിച്ചതു കേരളത്തില്‍ വിജയകരമായി നടപ്പാക്കിയ അക്ഷയ പദ്ധതിയെക്കുറിച്ചാണ്. അതേക്കുറിച്ച് എങ്ങനെ അറിഞ്ഞു എന്നു  ചോദിച്ചപ്പോള്‍ മലപ്പുറത്തെത്തി നേരിട്ടു ബോധ്യപ്പെട്ടുവെന്നാണ് അവര്‍ പറഞ്ഞത്. സംസ്ഥാനത്ത് ഒരിടത്തും ഇത്തരം വികസന പദ്ധതികളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ തിരക്കാറില്ല. 

വികസന രംഗത്തു വലിയ മാറ്റമാണു കേരളത്തില്‍ സംഭവിക്കുന്നത്. ഇതുകാരണം ചെറിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുന്നവരെ മുന്നില്‍ നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കുന്ന തീവ്ര നിലപാടുള്ള ചില സംഘടനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും

കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കുംകോഴിക്കോട്: ദേശീയ ജലപാതയുടെ ആദ്യഘട്ടമായ കൊല്ലം-കോട്ടപ്പുറം പാത ഈ വര്‍ഷം തുറന്നു കൊടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്‌ള്യുആര്‍ഡിഎം) നടത്തിയ 'വാട്ടര്‍ വിഷന്‍ 2030 ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നദികളും ജലാശയങ്ങളുമാണു കേരളത്തിന്റെ സമ്പത്ത്. അതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജലമാര്‍ഗമുള്ള ചരക്കുനീക്കത്തിനു സബ്‌സിഡി നല്‍കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


2015, ജനുവരി 5, തിങ്കളാഴ്‌ച

കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ജനകീയ സഹകരണം വേണമെന്ന് ജനമൈത്രി തെളിയിച്ചു

കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ജനകീയ സഹകരണം വേണമെന്ന് ജനമൈത്രി തെളിയിച്ചു
  പൊലീസ് കര്‍ത്തവ്യം ഫലപ്രദമായി നടപ്പാക്കാന്‍ ജനകീയ സഹകരണംകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂവെന്നു തെളിയിച്ച പദ്ധതിയാണ് ജനമൈത്രിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞാലിയാകുഴി എംജിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന വാകത്താനം ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. 

അതു നഷ്ടപ്പെടുമ്പോള്‍ നിയമ സംരക്ഷണത്തിനു മറ്റു മാര്‍ഗങ്ങള്‍ വിനിയോഗിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി


മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസ് രംഗം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കെ.എ.എസ്. ജീവനക്കാരെക്കൂടി വിശ്വാസത്തിലെടുത്തേ അത് നടപ്പാക്കൂ. അവരുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും ഒന്നിച്ചുനീങ്ങണം. സേവനം തേടി എത്തുന്നവരെ നിയമവും ചട്ടവും പറഞ്ഞ് തിരിച്ചയക്കുകയല്ല വേണ്ടത്. നിയമങ്ങളിലെ പോരായ്മകള്‍ മേലുദ്യോഗസ്ഥരെയും മന്ത്രിമാരെയും അറിയിച്ച് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. എങ്കില്‍ മാത്രമേ രാഷ്ട്രീയ നേതാക്കള്‍ക്ക് തിരുത്തി മുന്നോട്ടുപോകാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കാരമെന്നാണ് യു.ഡി.എഫ്. നിലപാട്. യുവാക്കളെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കാനാകൂ എന്നതാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ സര്‍ക്കാറിന് മുന്നിലുള്ള പ്രതിസന്ധിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌

ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെപ്പോലെ ഉത്തമരായ ആചാര്യന്മാര്‍ സമൂഹത്തിന്‌ മാര്‍ഗ്ഗദര്‍ശകരായി വര്‍ത്തിക്കുന്ന മുതല്‍ക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ചരമകനക ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. 

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനം

ഭിന്നശേഷിയുള്ളവര്‍ക്കു കേരളസര്‍ക്കാരിന്‍റെ സമ്മാനംസംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. 

ഇനി മുതല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, കമ്പനികള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കണം. രാജ്യത്ത് ആദ്യമായിട്ടാണു ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക പാര്‍ക്കിംഗ് വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുന്നത്.

ഭിന്ന ശേഷിയുള്ളവര്‍ക്കായി കേരള സര്‍ക്കാരിന്‍റെ ന്യൂ ഇയര്‍ സമ്മാനം പ്രശംസനീയമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടവും ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലം അനുവദിക്കാനാണ്, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. വളരെയപൂര്‍വ്വം ഹോട്ടലുകളിലൊക്കെ മാത്രമാണ്, ഇപ്പോള്‍ ഇത്തരത്തില്‍ ഭിന്നശേഷിയുള്ളവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുള്ളത്, എന്നാല്‍ അത് നിയമമാക്കിയിരുന്നില്ല താനും. റെയില്‍വേ സ്റ്റേഷനുകളിലൊക്കെ പ്രത്യേക പാര്‍ക്കിങ് സൌകര്യം ഉണ്ടെങ്കില്‍ പോലും മിക്കവര്‍ക്കും അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ലഭിക്കാറില്ല. മിക്കപ്പോഴും വഴി നിറച്ച് ഓട്ടോറിക്ഷകളോ ബൈക്കുകളോ തന്നെയാകും അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവുക.

ഭിന്നശേഷിയുള്ളവരുടെ പാര്‍ക്കിങ് നീല നിറത്തില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യുവാനാണ്, തീരുമാനം. കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്‍ നല്‍കിയ പരാതി പരിഗണിച്ചാണ്, ഈ പുതിയ നടപടികള്‍ കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ ഈ ആവശ്യം പ്രകടമാണെങ്കിലും നിയമം വഴി പൂര്‍ണമായ തോതില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. നിയമം കൊണ്ടുവന്ന ഡല്‍ഹി തന്നെ ഉദാഹരണം.  അങ്ങനെ വരുമ്പോള്‍ കേരള സര്‍ക്കാര്‍ ധൈര്യ സമേതം ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ പോലും  നടപ്പാവാത്ത നമ്മുടെ  നാട്ടില്‍ ഈ നിയമം നടപ്പാക്കാന്‍ എത്രത്തോളം അധികാരികളും  പബ്ലിക്കും മുനകൈയ്യെടുക്കും എന്ന് കാത്തിരിന്നു കാണണം.

2015, ജനുവരി 4, ഞായറാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കും


ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വരാപ്പുഴ: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്ന യോഗത്തില്‍ പ്രതിപക്ഷവും പങ്കെടുത്തതാണ്. അപ്പോഴൊന്നും ഇത്തരത്തിലുള്ള ഒരു ആരോപണവും ഉണ്ടായിട്ടില്ല. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ദേശീയ ഗെയിംസിന്റെ മുഖ്യ ചുമതലക്കാരനായ ജേക്കബ് പുന്നൂസ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ലെന്നും മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം

റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ മുന്നേറ്റം


തിരുവനന്തപുരം: സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി റബ്ബര്‍വിലയിലും സംഭരണത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സര്‍ക്കാരും റബ്ബര്‍ കര്‍ഷകരും ടയര്‍ കമ്പനികളും റബ്ബര്‍ ബോര്‍ഡും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച മാത്രം ടയര്‍ കമ്പനികള്‍ 2,400 ടണ്‍ റബ്ബര്‍ സംഭരിച്ചു. വില 130.45 രൂപയായി കുതിച്ചു കയറി. അന്താരാഷ്ട്രവിപണിയിലേതിനേക്കാള്‍ മികച്ചവിലയാണ് ഇപ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്രയും വില ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബറിന്റെ വിലത്തകര്‍ച്ച മൂലം സര്‍ക്കാര്‍ ഡിസംബര്‍ 18ന് ടയര്‍ കമ്പനികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചിരുന്നു. അന്നത്തെ വില 115 രൂപയായിരുന്നു. യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വില്പന നികുതി ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് റബ്ബര്‍ സംഭരണത്തിലും വിലയിലും മുന്നേറ്റം ഉണ്ടായത്. സാധാരണഗതിയില്‍ 1000- 1500 ടണ്‍ റബ്ബര്‍ സംഭരിക്കുന്ന സ്ഥാനത്താണ് രണ്ടാം തീയതിമാത്രം 2,400 ടണ്‍ റബ്ബര്‍ 130.45 രൂപയ്ക്ക് സംഭരിച്ചത്. 

കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വില ലഭിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന കോടികള്‍ ചെലവഴിച്ച് റബ്ബര്‍ സംഭരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനിന്നു. റബ്ബറിന്റെ വിലയിടിവ് തടയാന്‍ പ്രധാനപ്പെട്ട ഉത്പാദകരാജ്യങ്ങളെല്ലാം പലതരം നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ പുതിയ റബ്ബര്‍ പാക്കേജ് വിജയിക്കുന്നതിന്റെ പ്രതിഫലനമാണ് വിപണിയില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെതുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍. സംസ്ഥനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം റബര്‍ സംഭരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണംലഭിച്ചു. 

പ്രാദേശിക റബര്‍ ഡീലര്‍മാരില്‍നിന്ന് പദ്ധതി പ്രകാരം 12 പ്രധാന ടയര്‍ കമ്പനികളാണ് റബര്‍ ശേഖരിക്കുന്നത്. കമ്പനികള്‍ക്ക് നികുതിയിനത്തില്‍ അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 

പദ്ധതി നടപ്പാക്കിയതോടെ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 130.45 രൂപയായി കൂടിയിരുന്നു. ഡീലര്‍മാര്‍ക്കുള്ള തുകയായ 1.5 രൂപ കഴിച്ച് 129 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ടയര്‍ കമ്പനികള്‍ സജീവമായി പദ്ധതിയില്‍ പങ്കാളികളായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

2015, ജനുവരി 3, ശനിയാഴ്‌ച

സങ്കടകടലിനിടയിൽ ആദിലക്ഷ്മിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം,

സങ്കടകടലിനിടയിൽ ആദിലക്ഷ്മിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം,
ത്യശ്ലൂരിലെ അരിമ്പൂരിൽ താമസിക്കുന്ന ആദിലക്ഷ്മി ജീവിതത്തോട് പടപൊരുതുകയാണ് ജീവിക്കാനായ്. ഭർത്താവ് രതീക്ഷ് ഒരു ആക്സിഡന്റിൽപ്പെട്ട് അവശതയനുഭവിക്കുന്നതിനാൽ ജോലിയെടുത്ത് കുടുംബം നോക്കാനാവാത്ത അവസ്ഥയിലും. ഏകമകൾക്ക് ഹ്യദയ തകരാറും ബുദ്ധിമാദ്ധ്യവും. വീടാണെങ്കിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലും.
തന്റെ ദുരിതാവസ്ഥ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഒരു വെള്ളക്കടലാസിലെഴുതി അറിയിച്ചു. വീടുപണിക്കായി അന്നുതന്നെ രണ്ട് ലക്ഷം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒരു ലക്ഷം രൂപ ആദിലക്ഷ്മി ബാങ്കിൽ നിന്നും വായ്പയെടുത്തു വീട് ഇപ്പോൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.

ഏകമകളുടെ ഹ്യദയ ശസ്ക്രിയയും മുഖ്യമന്ത്രിയുടെ ഇടപെടലിൽ വിജയകരമായി നടന്നു. ഇന്ന് ത്യശ്ലൂരിൽ വന്ന മുഖ്യമന്ത്രിയോട് നന്ദി പറയാനാണ് ആദി വന്നത്. സ്ഥലം എം എല്‍ എ മാധവേട്ടനും തന്നോട് കരുണ കാട്ടിയെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ ആദിലക്ഷ്മി മറന്നില്ല.

തന്റെ ജീവിതാവസ്ഥക്ക് മാറ്റം വരുത്താൻ ആദ്ദേഹത്തിന്റെ നല്ല മനസ്സിന് കഴിഞ്ഞെന്ന് ആദിലക്ഷ്മി പറഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ മുഖത്ത് സന്തോഷം.

ഒന്നോ രണ്ടോ തവണ മാത്രം തന്നെ വന്ന് കണ്ടിട്ടുള്ള ആദിലക്ഷ്മിയെ തനിക്ക് ഓർമ്മയുണ്ടെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ടപ്പോൾ ചുറ്റും കൂടി നിന്നവർക്ക് അൽഭുതം.

ആദിക്ക് ജോലി എത്രയും വേഗം ശരിയാക്കാമെന്നും ബുദ്ധിമുട്ടുകളുടെ പട്ടിക വീണ്ടും പറഞ്ഞപ്പോൾ കുറച്ച് തുക കൂടി അനുവദിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ ആദിലക്ഷ്മിക്ക് കണ്ണുനീർ അടക്കാനായില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ കാൽ തൊട്ട് നന്ദി പറയാനൊരുങ്ങിയ ആ വീട്ടമ്മയെ നിരുൽസാഹപ്പെടുത്തി കേരളത്തിന്‍റെ ജനപക്ഷ മുഖ്യമന്ത്രി ആദിലക്ഷ്മിയെ യാത്രയാക്കി ഒത്തിരി സന്തോഷത്തോടെ മനം നിറഞ്ഞ് . .