UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സംസ്ഥാനത്തിന്റെ വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കണം

സംസ്ഥാനത്തിന്റെ വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കണം








Imageതിരുവനന്തപുരം: സംസ്ഥാനത്തിന്റെ
വികസന-സാമൂഹ്യരംഗങ്ങളില്‍ മുന്‍പുണ്ടായിട്ടുള്ള പരാജയങ്ങളും പോരായ്മകളും
വീഴ്ചകളും പരിഹരിക്കുകയും നികത്തുകയും വേണമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.



കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ത്രിതല പഞ്ചായത്ത്
പ്രസിഡന്റുമാരുടെ സംസ്ഥാനതല ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട
സമയമാണിത്.12-ാം പഞ്ചവത്സര പദ്ധതി ത്രിതല പഞ്ചായത്തുകള്‍ക്ക് കൂടുതല്‍
അവസരങ്ങളും സാധ്യതകളും നല്‍കുന്നതാണ്.അത് ജനങ്ങള്‍ക്ക് ഉപയുക്തമാകുന്ന
തരത്തില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ പഞ്ചായത്തു തലത്തിലുള്ള
പ്രവര്‍ത്തനങ്ങളില്‍ മുന്‍പുണ്ടായിരുന്ന പോരായ്മകള്‍ ഇപ്പോഴും
അവശേഷിച്ചിട്ടുണ്ട്.ഉദ്ദേശിച്ച തരത്തില്‍ ഗ്രാമസഭകളുടെ പൂര്‍ണമായ
പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുംമുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.പഞ്ചായത്തുകളുടെ ജീവന്‍ ഗ്രാമസഭകളാണ്.അവയെ
ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.യുഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍
പറഞ്ഞിട്ടുള്ള അഭിമാനകരമായ പദ്ധതിയാണ് ഒരു രൂപ അരി.എല്ലാ
ബിപിഎല്ലുകാര്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരിയെന്ന പദ്ധതി ഊ മാസം 27-ന്
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുകയാണ്.സംസ്ഥാന
സര്‍ക്കാരിന് പദ്ധതി ഏറെ ബാധ്യതയും സാമ്പത്തികമായ അമിതഭാരവും
ഏല്‍പ്പിക്കുന്നതാണിത്.ഇത് അര്‍ഹിക്കുന്ന ജനങ്ങളില്‍ എത്തണമെന്നതാണ്
സര്‍ക്കാരിന്റെ ലക്ഷ്യം.
 
പരസ്പ്പരം
സുഖ ദു:ഖങ്ങള്‍ പങ്കിടുകയും സാഹചര്യമൊരുങ്ങണം.ഗാന്ധിജി സ്വപ്‌നം കണ്ട
ഗ്രാമസ്വരാജ് എന്ന ആശയം അത്തരത്തില്‍ മാത്രമേ നടപ്പാക്കാനാവുകയുള്ളുവെന്നും
മുഖ്യമന്ത്രി പറഞ്ഞു.ആശ്രയ പദ്ധതിയില്‍ നിന്നും ഒഴിഞ്ഞുമാറുന്ന
ഗ്രാമപഞ്ചായത്തുകള്‍ക്ക് മറ്റുള്ള കാര്യങ്ങള്‍ക്ക് തുക അനുവദിക്കാതെ
സര്‍ക്കാര്‍ പിടിച്ചുവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 128
പഞ്ചായത്തുകളില്‍ കൂടി ഇനിയും ഇതു നടപ്പാക്കാനുണ്ട്.കുടുംബശ്രീ വഴി പദ്ധതി
നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇക്കാര്യങ്ങള്‍
വിശദീകരിച്ചുകൊണ്ട് താന്‍ എല്ലാ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക്
കത്തെഴുതിയിരുന്ന കാര്യവും നടപ്പാക്കിയില്ലെങ്കില്‍ ഫണ്ട്
പിടിച്ചുവയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതും മുഖ്യമന്ത്രി
ചൂണ്ടിക്കാട്ടി.

ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്

ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്








Imageതിരുവനന്തപുരം:
ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുള്ളതുപോലെ പിരിച്ചുവിടാനും
സര്‍ക്കാരിനു അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാസര്‍കോഡ്
വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എം.എ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷനെ പിരിച്ചുവിട്ടതായി
അറിയിപ്പ് കിട്ടിയിട്ടെല്ലെന്ന ജസ്റ്റിസ് നിസാറിന്റെ  പ്രസ്താവനയോട്
അറിയിപ്പ് കിട്ടേണ്ട സമയത്ത് കിട്ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ
മറുപടി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് എല്ലാവരും സിറ്റിങ്
ജഡ്ജിയുടെ സേവനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിറ്റിങ് ജഡ്ജിയെ കിട്ടുമോ
എന്ന് അന്വേഷിക്കാന്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്-റൗഫ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള
ചോദ്യത്തിന് അത് നടത്തിയവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും ആരെയും കാണാനും കൂട്ടുകെട്ടാനും
കൂട്ടുകെട്ട് അഴിക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാമോലിന്‍ കേസ്
സംബന്ധിച്ച് മുന്‍മന്ത്രി ടി.എച്ച് മുസ്തഫ ചാനലുകള്‍ക്ക് നല്‍കിയ
അഭിമുഖത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും കണ്ടുരസിക്കാനുള്ള സമയം
തനിയ്ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിണറായിയില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേടില്ല

പിണറായിയില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേടില്ല








Imageതിരുവനന്തപുരം: പിണറായി
വിജയനില്‍ നിന്ന് ജനാധിപത്യ മര്യാദ പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യമര്യാദയുണ്ടെങ്കില്‍ മുഖ്യമന്ത്രി
സ്ഥാനം രാജിവയ്ക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ
പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി
ഇങ്ങനെ പ്രതികരിച്ചത്.



പിണറായിയില്‍ നിന്നും ജനാധിപത്യ മര്യാദ പഠിക്കേണ്ട
ഗതികേട് തനിക്കും കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ജിജി തോംസണ്‍ ഐ.എ.എസിന്റെ പ്രോസിക്യൂഷന്‍
അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
തീരുമാനമെടുക്കുമ്പോള്‍ അത് നിങ്ങള്‍ക്കറിയാനാവുമെന്നും മുഖ്യമന്ത്രി
മറുപടി നല്‍കി. പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയായ  ഐ.എ.എസ് ഉദ്യോഗസ്ഥനെ
പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി  കേന്ദ്രസര്‍ക്കാരിനു നല്‍കിയ
അപേക്ഷ പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതായുള്ള മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന് ഒരു
നിവേദനം ലഭിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതിന് ഒരു രീതിയുണ്ട്. ഇതും
അതനുനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍
നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ
തീരുമാനങ്ങളെല്ലാം പുറത്തു പറയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ജിംജി തോംസണിനെ പ്രോസിക്യൂട്ട് ചെയ്യണ്ടെന്ന് 2005-ല്‍ നിലപാട്
എടുത്തിരുന്നല്ലോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ എന്റെ നിലപാട്
എന്താണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മറുപടി. 

മരുന്നുകമ്പനികളുടെ ചൂഷണം അനുവദിക്കില്ല

മരുന്നുകമ്പനികളുടെ ചൂഷണം അനുവദിക്കില്ല








Imageമെഡി. സര്‍വീസ് കോര്‍പ്പറേഷന് കൂടുതല്‍ ഉത്തരവാദിത്വം

മരുന്നുകള്‍ക്ക് ഇഷ്ടം പോലെ വിലയീടാക്കുന്ന മരുന്നു കമ്പനികളുടെ ചൂഷണം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.



മരുന്നുകളുടെ വില സംബന്ധിച്ച് യാതൊരു
നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന്
പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ നാലിന് മരുന്നു കമ്പനി
പ്രതിനിധികളുടെയും വിതരണക്കാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്
പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സാധാരണ ജനങ്ങള്‍ക്ക്
ആശ്വാസം ലഭിക്കുന്ന നടപടി സ്വീകരിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
മരുന്നുകള്‍ക്ക് എത്രവില ഈടാക്കിയാലും ആരും ചോദിക്കാനില്ലെന്ന നിലപാട്
അംഗീകരിക്കാനാവില്ല. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന സമീപനത്തോടും
സര്‍ക്കാരിന് യോജിപ്പില്ല. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി
വരുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും.
അത്തരം മരുന്നുകളെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ന്യായമായ
വിലയ്ക്ക് ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
 
ഒരേ
മരുന്നുതന്നെ രണ്ടും മൂന്നും നാലും ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നുവെന്ന
വ്യാപകമായ പരാതികളാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
മരുന്നുകളായതിനാല്‍ എന്തുവിലയ്ക്കും രോഗികള്‍ വാങ്ങുമെന്ന ധാരണയാണ്
കമ്പനികള്‍ക്കുള്ളത്. ഈ നിലപാടിനെ ചൂഷണമായാണ് സര്‍ക്കാര്‍ കാണുന്നത്.
മരുന്നു കമ്പനികളെ നിയന്ത്രിക്കാന്‍ വ്യക്തമായ പദ്ധതികള്‍ മുന്‍കൂട്ടി
ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം
വിളിച്ചിരിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു
തന്നെ നിരവധി കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയും. അവ നടക്കാതെ
വന്നാല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടതുള്ളൂ. മെഡിക്കല്‍
സര്‍വീസ് കോര്‍പ്പറേഷന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിക്കൊണ്ടുള്ള
പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ റോള്‍ കൂടുതല്‍
ഭംഗിയാക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ
സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതില്‍ അപാകതഇല്ല

പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതില്‍ അപാകതഇല്ല








Imageതിരുവനന്തപുരം: പ്ലസ്ടുവിന്
അധികബാച്ച് അനുവദിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള അപാകത
ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മാനേജ്‌മെന്റുകള്‍ അധിക ബാച്ച്
ആവശ്യപ്പെട്ടതില്‍ അപാകത ഉള്ളതായി മനസ്സിലാക്കുന്നുവെന്നും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.



മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം
പറഞ്ഞത്. പ്ലസ്ടു സീറ്റിലുണ്ടായ കുറവ് പരിഹരിക്കാനാണ് എട്ടു ജില്ലകളില്‍
നിന്ന് അപേക്ഷ സ്വീകരിച്ചത്. സ്‌കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും
മറ്റും പരിശോധിച്ച് 355 ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ച് ആദ്യപട്ടിക
പുറത്തിറക്കിയെങ്കിലും മാനേജ്‌മെന്റുകളും ജനപ്രതിനിധികളും ആക്ഷേപം
ഉന്നയിച്ചതോടെ അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കൊടുക്കേണ്ടിവന്നു. 125
ഓളം ബാച്ചുകള്‍ ഇത്തരത്തില്‍ അനുവദിച്ചു. ഇതുസംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും എന്നാല്‍ ആവശ്യപ്പെടാത്ത കോഴ്‌സ് ആര്‍ക്കും
നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത്
നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുടെ
ഒരവകാശവും കൈയേറാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ ഇഷ്ടാനുസരണം
നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനത്തില്‍ ഒരു നിയന്ത്രണം വരുത്തുകമാത്രമാണ്
ചെയ്യുന്നത്. ഇതിനോട് മാനേജ്‌മെന്റ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറ്റവും വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന
ഉയര്‍ന്ന ഫീസ് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി
കൂട്ടിച്ചേര്‍ത്തു.

റോഡുകള്‍ നന്നാക്കാന്‍ നടപടി

റോഡുകള്‍ നന്നാക്കാന്‍ നടപടി








Imageതിരുവനന്തപുരം:
മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ പ്രത്യേകമായി അറ്റകുറ്റപ്പണികള്‍
നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്‍കി.
ശബരിമല റോഡുവികസന പദ്ധതിക്ക് 63.7 കോടി രൂപ അനുവദിച്ചു.



കഴിഞ്ഞ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന്
ജില്ലാ പഞ്ചായത്തിനു കൈമാറിയ റോഡുകള്‍ തിരിച്ചെടുക്കാന്‍ തീരുമാനമായെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ
അറിയിച്ചു. തൃശൂര്‍-പാലക്കാട് ദേശീയപാത നന്നാക്കാന്‍ വികസന അതോറിറ്റിയോട്
മന്ത്രിസഭ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഒരുവര്‍ഷ കര്‍മപരിപാടി വരുന്നു

സര്‍ക്കാരിന്റെ ഒരുവര്‍ഷ കര്‍മപരിപാടി വരുന്നു








Imageസ്ത്രീകളുടെയും കുട്ടികളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ നയരൂപീകരണം

കൊച്ചി: യു.ഡി.എഫ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നൂറുദിന കര്‍മപരിപാടി
പൂര്‍ത്തിയായാലുടന്‍ ഒരു വര്‍ഷ കര്‍മപരിപാടി പ്രഖ്യാപിക്കുമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.



സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍
കിട്ടുന്ന സുരക്ഷ സംസ്ഥാനത്ത് എവിടെയും ലഭ്യമാക്കും. ഇതിനുള്ള ശക്തമായ
നിയമം സാധ്യമാക്കാന്‍ നയരൂപീകരണം നടത്തുമെന്നും അദ്ദേഹം
പറഞ്ഞു. കൊച്ചിയില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജീവ് ഗാന്ധി
അനുസ്മരണവും സ്ത്രീരാഷ്ട്രീയം-ഭാവി സാദ്ധ്യതകള്‍ സെമിനാറും ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരേയുള്ള അക്രമം എന്തുവില കൊടുത്തും ചെറുക്കുമെന്ന്
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ ബലഹീനമാക്കിയാലേ
തങ്ങള്‍ക്കു രക്ഷയുള്ളു എന്ന തിരിച്ചറിവോടെ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും
ദേശീയതലത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍
ആദര്‍ശപരമായി ഒരു യോജിപ്പുമില്ലാത്തവര്‍ ഒന്നിച്ച് നില്‍ക്കുകയാണെന്ന്
ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍
അംഗീകരിക്കില്ല. ഇത്തരം വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഇതിനുമുമ്പും
നേരിട്ടിട്ടുണ്ട്. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ ശക്തി. കോണ്‍ഗ്രസിനെ
ബലഹീനപ്പെടുത്തുന്നവര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി
പറഞ്ഞു.
 
യാഥാര്‍ത്ഥ്യബോധമില്ലാത്ത
നിലപാടുകളാണ് ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ഇടതുസമരങ്ങള്‍ക്കും
ന്യായീകരണമില്ല. അധികാരമോഹികളായ ഇടതുപക്ഷം പല പ്രശ്‌നങ്ങളും രൂക്ഷമാക്കി
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്.
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളും മദ്യപാനാസക്തിയും ആത്മഹത്യ നിരക്കിലെ
വര്‍ദ്ധനവും കേരള  സംസ്‌കാരത്തിന് കളങ്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് പരിഹരിക്കാനാവില്ല. ഇതിനെതിരെ സമൂഹ
മനസാക്ഷി ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീ ശാക്തീകരണത്തിനായി
ശക്തമായി നിലകൊണ്ടത് കോണ്‍ഗ്രസ് മാത്രമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം
നടത്തിയ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം
സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും ജനാധിപത്യം കൈവിട്ടപ്പോള്‍
ഇന്ത്യ ജനാധിപത്യം ശക്തിപ്പെടുത്തുകയായിരുന്നു. ഇത് തകര്‍ക്കാന്‍
ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോക്കി
നില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 

വി.എസിന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി

വി.എസിന്റെ ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രി








Imageന്യൂഡല്‍ഹി: തിരുവിതാംകൂര്‍
രാജകുടുംബാംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ
പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.



പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടാകാന്‍
പാടില്ലാത്തതായിരുന്നു അത്തരം പ്രസ്താവന. പ്രതിപക്ഷ നേതാവ് എങ്ങനെ
സംസാരിക്കണമെന്നു മുഖ്യമന്ത്രിക്കു ഉപദേശിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ
താന്‍ അതിനു മുതിരുന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ മൊത്തവികാരവും 
പ്രതിപക്ഷനേതാവില്‍ നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടാകാന്‍
പാടില്ലായിരുന്നുവെന്നതാണെന്നാണു താന്‍ മനസ്സിലാക്കുന്നത്. വല്ലാര്‍പാടം
കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ദോഷകരമായി ബാധിക്കുന്ന കബോട്ടാഷ് നിയമത്തില്‍
ഇളവു വരുത്തണമെന്നു കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ.വാസനെ നേരില്‍കണ്ടു
ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമത്തില്‍ ഇളവു
വരുത്തിയില്ലെങ്കില്‍ വല്ലാര്‍പാടം തുറമുഖത്തിന്റെ പ്രവര്‍ത്തനം
സുഗമമാകില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍
തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിയമത്തില്‍
ഇളവു വരുത്തണമെന്നതിനോടൊപ്പം, കപ്പല്‍ ചാലിന്റെ വികസനം
വേഗത്തിലാക്കണമെന്നും കേന്ദ്രഷിപ്പിംഗ് മന്ത്രിയോട് ആവശ്യപ്പെടും.

ന്യൂഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ് തുടങ്ങും

ന്യൂഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ് തുടങ്ങും








Imageന്യൂഡല്‍ഹി:
രാജ്യതലസ്ഥാനത്തു  നോര്‍ക്കയുടെ യൂണിറ്റ്  തുടങ്ങുമെന്നു മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും നിലവിലുള്ള
മാതൃകയില്‍  പരീക്ഷണാടിസ്ഥാനത്തിലാകും  ഡല്‍ഹിയില്‍ യൂണിറ്റു
തുടങ്ങുകയെന്നു അദ്ദേഹം അറിയിച്ചു. മലയാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിനു
മുന്നോടിയായി പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാനും പ്രശ്‌നങ്ങള്‍
പരിഹരിക്കാനുമായി ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സംഘടനകള്‍ ഒരു
കോണ്‍ഫെഡറേഷനു കീഴില്‍ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.   ഈ
കോണ്‍ഫെഡറേഷന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണം. മറുനാടന്‍
മലയാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇങ്ങനെ കൂട്ടായി പരിഹരിക്കാന്‍
കഴിയണം. ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സംരംഭം മറ്റു
നഗരങ്ങളിലേയ്ക്കും ക്രമേണ വ്യാപിപ്പിക്കും.നോര്‍ക്കയുടെ പ്രവര്‍ത്തനം
മറുനാടന്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍
വിപുലീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മറുനാടന്‍ മലയാളികളുടെ
ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ട്രാവന്‍കൂര്‍ പാലസ് സാംസ്‌കാരികകേന്ദ്രമായി
വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയിരം പേര്‍ക്ക് ഇരിക്കാനാവുന്ന
ഓഡിറ്റോറിയം, വിശാലമായ ഭക്ഷ്യശാല, ആധുനികമായ ലൈബ്രറി ബ്‌ളോക്ക്, ഓപ്പണ്‍
തിയ്യറ്റര്‍, പ്രദര്‍ശനകേന്ദ്രം എന്നീ സൗകര്യങ്ങള്‍ സാംസ്‌കാരിക
സമുച്ചയത്തിലുാവും.
 
കപൂര്‍ത്തല
പ്ലോട്ടില്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടസമുച്ചയം നിര്‍മ്മിക്കും.
സാധാരണക്കാര്‍ക്ക് കേരള ഹൗസില്‍ താമസിക്കാന്‍ സൗകര്യമില്ലെന്ന പരാതി
പരിഹരിക്കും. ഇതിന്റെ ഭാഗമായി കപൂര്‍ത്തല പ്‌ളോട്ടില്‍ നൂറു പുതിയ
മുറികളുള്ള താമസബ്‌ളോക്ക് നിര്‍മ്മിക്കും. കൂടാതെ നൂറു പേര്‍ക്ക്
താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യവുമൊരുക്കും. മലയാളി സംഘടനകളുടേത്
ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു. ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഗൗരവമായി
പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ആവശ്യങ്ങളെല്ലാം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു
നല്‍കി. പ്രശ്‌നങ്ങളും ആവശ്യങ്ങളും ആഴത്തില്‍ അറിയാനായി മറ്റൊരവസരത്തില്‍
ഡല്‍ഹിയിലെ മലയാളികളുമായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്നും
മുഖ്യമന്ത്രി അറിയിച്ചു. പ്രവാസിക്ഷേമ-സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്
അധ്യക്ഷത വഹിച്ചു.  ഡല്‍ഹിയിലേതു പോലെ മുംബൈ, ചെന്നൈ, ബാംഗഌര്‍ നഗരങ്ങളിലും
മലയാളി സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും  എന്താണ്
നോര്‍ക്കയില്‍ നിന്ന് മറുനാടന്‍ മലയാളികള്‍ ആഗ്രഹിക്കുന്നത്, ആ രീതിയില്‍
പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി 
പറഞ്ഞു.

സപ്ലൈകോ ഓണം-റംസാന്‍ മെട്രോ ബസാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സപ്ലൈകോ ഓണം-റംസാന്‍ മെട്രോ ബസാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും








Imageസപ്ലൈകോ
ഓണം-റംസാന്‍ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം
മൈതാനത്ത് നിര്‍വ്വഹിക്കും.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി
ടി.എം.ജേക്കബ്ബ് ആദ്ധ്യക്ഷ്യം വഹിക്കും.


രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ് -2009
ദേവസ്വം-ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ വിതരണം ചെയ്യും.  നഗരസഭ ഡപ്യൂട്ടി
മേയര്‍ ജി.ഹാപ്പികുമാര്‍ ആദ്യവില്‍പ്പന നിര്‍വ്വഹിക്കും.  എം.പി മാരായ ശശി
തരൂര്‍, എ.സമ്പത്ത്, എം.എല്‍.എമാരായ കെ.മുരളീധരന്‍, വി.ശിവന്‍കുട്ടി,
ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി ഡോ.വി.വേണു തുടങ്ങിയവര്‍ സംബന്ധിക്കും.
 
ക്ഷേമനിധി പെന്‍ഷന്‍ 400 രൂപയാക്കി കൂട്ടി
തിരുവനന്തപുരം:

തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിമാസ
പെന്‍ഷന്‍ 400 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി.  നിലവില്‍ ഇത് 300
രൂപയായിരുന്നു.  2011 ഏപ്രില്‍ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാവും.

അട്ടപ്പാടിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ്

അട്ടപ്പാടിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ്








Imageന്യൂഡല്‍ഹി: അട്ടപ്പാടിയ്ക്കു
വേണ്ടി പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കുന്ന കാര്യം
പരിഗണിക്കാമെന്നു കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ ഉറപ്പുനല്‍കിയതായി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അട്ടപ്പാടിയില്‍ ജപ്പാന്‍
സഹായത്തോടെയുള്ള അഹാര്‍ട്‌സിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 30ന്
അവസാനിപ്പിക്കും.



ഈ സാഹചര്യത്തില്‍ അവിടുത്തെ ആദിവാസികള്‍ക്ക്
കേന്ദ്രസഹായം ആവശ്യമാണ്. തങ്ങളുടെ ഭൂമിയില്‍ വരുമാനത്തിനുവേണ്ടി കൃഷി
നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്നതാണ് ഇവിടത്തുകാരുടെ പ്രധാന ആവശ്യം.
ഇതിനായി കേന്ദ്രകൃഷി മന്ത്രാലയം രണ്ട് ഉദ്യോഗസ്ഥരെ അട്ടപ്പാടിയിലേക്ക്
അയച്ച് പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് എത്രയും വേഗം
അംഗീകരിക്കണമെന്ന ആവശ്യമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമായും
മുന്നോട്ടുവച്ചത്.

അന്നാ ഹസാരെയുടെ സമരരീതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

അന്നാ ഹസാരെയുടെ സമരരീതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി








Imageന്യൂഡല്‍ഹി:
അന്നാ ഹസാരെയുടെ സമരരീതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ഉന്നയിക്കുന്ന ആവശ്യത്തിലേക്കു താന്‍
കടക്കുന്നില്ല. ഏതു ആവശ്യവും ജനാധിപത്യ സംവിധാനത്തില്‍ കൂടി
പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഏതു ആവശ്യം ഉന്നയിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. എന്നാല്‍ അതു ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയാവണം.

ശ്രീപത്മനാഭ
സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
വിശ്വാസികളുടെ വികാരം മാനിച്ചുമാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്നും
മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി ചോദിച്ചാല്‍ സര്‍ക്കാര്‍ നിലപാടു
അറിയിക്കും. വിശ്വാസികളുടെ വികാരത്തിനാകും പ്രാഥമിക പരിഗണന നല്‍കുകയെന്നും
അദ്ദേഹം വ്യക്തമാക്കി.

സ്വാശ്രയ ഫീസ് വര്‍ധന അംഗീകരിക്കില്ല

സ്വാശ്രയ ഫീസ് വര്‍ധന അംഗീകരിക്കില്ല







Image
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കിക്കൊണ്ടുള്ള ഒരു
ധാരണയ്ക്കും സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കഴിഞ്ഞ തവണത്തേക്കാള്‍ ഒരു രൂപയെങ്കിലും കുറഞ്ഞ നിരക്കിലുള്ള
ഫീസാണെങ്കില്‍ മാത്രം അംഗീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.



ഈ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതുകൊണ്ടുമാത്രമാണ്
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോയതും. സ്വാശ്രയ മേഖലയിലെ
പ്രവേശനത്തെക്കുറിച്ച് വ്യക്തമായ നിലപാട് ഗവണ്‍മെന്റിനുണ്ട്.
മാനേജ്‌മെന്റുകള്‍ പറയുന്ന ഫീസ് വാങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍
പ്രശ്‌നം കൂടുതല്‍ നീണ്ടുപോകില്ലായിരുന്നു. സര്‍ക്കാരിന്റെ നിലപാട്
മാനേജ്‌മെന്റുകളെ വ്യക്തമായി അറിയിച്ചിട്ടുമുണ്ട്. ഈ വര്‍ഷത്തെ പ്രവേശന
നടപടിക്ക് ശേഷം അടുത്തവര്‍ഷത്തേക്കുള്ള നടപടികള്‍ പ്രശ്‌നരഹിതമായി നടത്തുക
എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യം. കഴിഞ്ഞ കാലങ്ങളില്‍ ഈ
വിഷയത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. എന്നാല്‍ ശാശ്വതമായ പരിഹാരമാണ്
യു.ഡി.എഫ് ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളിലല്ല; പ്രവൃത്തിയിലാണ് വിശ്വാസം

ആഘോഷങ്ങളിലല്ല; പ്രവൃത്തിയിലാണ് വിശ്വാസം 

തിരുവനന്തപുരം: ആഘോഷങ്ങളിലല്ല പ്രവൃത്തിയിലാണ് തന്റെ സര്‍ക്കാരിന് വിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രചാരണമല്ല റിസള്‍ട്ടാണ് വേണ്ടത്.

മന്ത്രിസഭയുടെ 100 ദിവസം പൂര്‍ത്തിയാകുന്നത് സംബന്ധിച്ച് യു.ഡി.എഫോ, കോണ്‍ഗ്രസ്സോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാത്തതെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ''ഞങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ജനങ്ങളോട് തുറന്നുപറയും. അവര്‍ വിലയിരുത്തട്ടെ. ഗവണ്മെന്റിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്''-അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്ത് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരും. ഓണക്കാലത്ത് രണ്ടുദിവസം റെയില്‍വേ ജീവനക്കര്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരംമൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രെയിന്‍ സൗകര്യം കുറവുള്ള സ്ഥലങ്ങളുടെ വിവരണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു രൂപയെങ്കിലും ഇത്തവണ കുറയണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാരിന് ധാരണയിലെത്തേണ്ടതുണ്ട്. കഴിഞ്ഞ കുറെവര്‍ഷം ഈ രംഗത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ വര്‍ഷത്തെ പ്രവേശനം കഴിഞ്ഞാലുടന്‍ തന്നെ അടുത്ത വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കും. ഈ രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. ഇവിടെ വിവാദങ്ങളാണ് തടസ്സമായി നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടിയിട്ടുണ്ട്.



ഉമ്മന്‍ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി - ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

ഉമ്മന്‍ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി - ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍



P

കൊച്ചി:
കേരളം കണ്ട ഏറ്റവും കരുത്തുറ്റ ജനകീയ മുഖ്യമന്ത്രിയാണ്
ഉമ്മന്‍ചാണ്ടിയെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രസ്താവിച്ചു. സാധുജന
വിമോചന സംയുക്ത വേദി, ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍, പ്രമുഖ പരിസ്ഥിതി
പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, ആര്‍എസ്​പി (ബി) ജില്ലാ സെക്രട്ടറി
കെ. രജികുമാര്‍, കുരുവിള മാത്യൂസ്, കെ.ടി. വിമലന്‍, ഫാ. അഗസ്റ്റിന്‍
വട്ടോളി എന്നിവരുടെ നേതൃത്വത്തിലെ സംഘം രാവിലെ ജസ്റ്റിസ് കൃഷ്ണയ്യരുടെ
വസതിയില്‍ ചെങ്ങറ സമരം വിജയിച്ചതില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക്
നന്ദി പറയാന്‍ എത്തിയപ്പോഴാണ്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ച്
പരാമര്‍ശിച്ചത്.



കേരളത്തിലെ തീരാത്ത പ്രശ്‌നങ്ങളായി കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അവശേഷിപ്പിച്ച്
ഇട്ടിരുന്ന മൂലമ്പിള്ളി പ്രശ്‌നം, ചെങ്ങറ പ്രശ്‌നം എന്നിവ പരിഹരിക്കുവാന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിക്കുന്ന തീഷ്ണമായ ഇച്ഛാശക്തി കേരള ജനത
എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍
അഭിപ്രായപ്പെട്ടു.

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പാമോയില്‍: പലതും അറിയാന്‍ പോകുന്നതേയുള്ളൂ

പാമോയില്‍: പലതും അറിയാന്‍ പോകുന്നതേയുള്ളൂ

തിരുവനന്തപുരം:
പാമോയില്‍ കേസില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാന്‍
പോകുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.



'എല്ലാ വസ്തുതകളും ജനങ്ങള്‍ മനസിലാക്കും. സത്യം പുറത്തുവരും' - മന്ത്രിസഭാ
യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാം ഓയില്‍
കേസില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പറ്റിയ സമയം ഇതാണെന്നും
അല്ലെങ്കില്‍ നാറി പുറത്തുപോകേണ്ടിവരുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി
പിണറായി വിജയന്‍ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോള്‍ അങ്ങിനെ പോകുന്നതല്ലേ
അവര്‍ക്ക് കുറച്ചുകൂടി നല്ലതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.



പത്തുകൊല്ലമായി അധികാരത്തില്‍ ഇരുന്നവര്‍ ഒന്നും ചെയ്യാതെ എല്ലാം ഞാന്‍
അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ചെയ്യണമെന്ന് ഇവര്‍ പറയുന്നു.
ഇവര്‍ക്ക്എന്തുപറ്റി. പത്തുവര്‍ഷം അന്വേഷിച്ചിട്ട് ഒന്നും ചെയ്യാന്‍
സാധിക്കാത്ത അവര്‍ ഇന്ന് പറഞ്ഞാല്‍ അതിന്റെ എല്ലാ വസ്തുതകളും ജനങ്ങള്‍
മനസിലാക്കും.



കോടതി വിധിയ്‌ക്കെതിരെ താന്‍ അപ്പീല്‍പോകുന്ന പ്രശ്‌നമേയില്ല.
അക്കാര്യത്തില്‍ പുനഃപരിശോധനയും ഇല്ല. അന്വേഷണം വേണമെന്ന് പറഞ്ഞയാളാണ്
ഞാന്‍. അന്വേഷണം തടസ്സപ്പെടുത്തുന്ന ഒന്നിനും താനില്ല. അന്വേഷണം നടക്കട്ടെ.
''എന്റെ ശക്തി കോടിതി വിധിയോ വ്യാഖ്യാനമോ അല്ല. എന്റെ മനസ്സാക്ഷിയാണ്. പല
സുഹൃത്തുക്കളും അപ്പീല്‍ പോകണമെന്ന് നല്ല നിലയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ
ഗവണ്‍മെന്റ് രാഷ്ട്രീയമായി നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ
മാറ്റണമെന്നും പലരും പറഞ്ഞു. ഞാനതിന് തയ്യാറല്ല. ഞാനങ്ങനെ ചെയ്താല്‍
അന്വേഷണം നടത്തേണ്ട എന്നാണ് ഞാന്‍ പറയേണ്ടത്. അത് ഞാന്‍ എടുത്ത പരസ്യമായ
നിലപാടിന് വിരുദ്ധമാണ്'' - ഉമ്മന്‍ചാണ്ടി പറഞ്ഞു.



അപ്പീല്‍ നല്‍കാന്‍ പാര്‍ട്ടിയും ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച്
ചോദിച്ചപ്പോള്‍ ഇത് തന്നെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണെന്നായിരുന്നു
മറുപടി. അപ്പോള്‍ തന്റെ വ്യക്തിപരമായ അഭിപ്രായം കൂടി നോക്കിയേ നിലപാട്
എടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പാമോലിന്‍ കേസില്‍ അപ്പീലിനില്ല

പാമോലിന്‍ കേസില്‍ അപ്പീലിനില്ല






പാമോലിന്‍ കേസില്‍ അപ്പീലിനില്ല


തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി
വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വ്യക്തമാക്കി. കേസില്‍ വീണ്ടും അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം.
അതിനാല്‍ അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയോടും യോജിക്കുന്നില്ലെന്ന്
അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനം
വിശദീകരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുമുന്നണി ഭരണകാലത്ത് നിയോഗിച്ച വക്കീലിനെപ്പോലും മാറ്റിയിട്ടില്ല. നിയമം
നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട്.

ബസ് ചാര്‍ജ് പുനര്‍നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കുമെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി. യാത്രാനിരക്ക് 5.50, എട്ട് രൂപയാക്കിയത് പുനപരിശോധിക്കും
അദ്ദേഹം വ്യക്തമാക്കി.



10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം

10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം






10,503 അധ്യാപകര്‍ക്ക്  പുനര്‍നിയമനം


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ഒന്നരപ്പതിറ്റാണ്ടായി
നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സമഗ്ര പരിഷ്‌കരണ പാക്കേജിന്
സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35
ആക്കും. തസ്തിക നഷ്ടം വന്ന് പുറത്തുപോയ മുഴുവന്‍ അധ്യാപകര്‍ക്കും
പുനര്‍നിയമനം നല്‍കും. പുതിയ പ്രധാനാധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.


 അധ്യാപകര്‍ക്ക് വിപുലമായ പരിശീലനം. തസ്തിക നഷ്ടം ഇല്ലാതാക്കും. സംരക്ഷണ
സംവിധാനം ഒഴിവാക്കി. പകരം അധ്യാപക ബാങ്ക്. അധ്യാപകരുടെ പ്രകടനം
വിലയിരുത്താന്‍ സമിതി. തലയെണ്ണല്‍ അവസാനിപ്പിക്കും. പുതിയ നിയമനങ്ങള്‍ക്ക്
മാനദണ്ഡം. എന്നിങ്ങനെ ബഹുതല സ്‌പര്‍ശിയായ പദ്ധതിക്കാണ്
രൂപംനല്‍കിയിരിക്കുന്നത്. ബുധനാഴ്ച  മന്ത്രിസഭ അംഗീകരിച്ച പാക്കേജ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും പങ്കെടുത്തു.


എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരില്‍ കോടതിയില്‍ കേസ്
നിലവിലുള്ള 695 പേര്‍ ഒഴികെയുള്ള 2920 അധ്യാപകര്‍, സംരക്ഷിത പദവിയുള്ള 3083
പേര്‍, തലയെണ്ണലില്‍ ഈ വര്‍ഷം വരെ തസ്തിക നഷ്ടമായ 4500 പേര്‍ എന്നിങ്ങനെ
10503 പേരുടെ പ്രശ്‌നങ്ങളെയും ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള
നിര്‍ദേശങ്ങളെയും  ആസ്‌പദമാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 2920
പേര്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ശമ്പളം നല്‍കും.


മറ്റുള്ളവര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന ദിവസം തൊട്ട് ശമ്പളം ലഭിക്കും.
പുനര്‍നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ചൊവ്വാഴ്ച
സ്‌കൂള്‍ മാനേജര്‍മാരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിന്
വിദ്യാഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിതല സമിതിയെ നിയോഗിച്ചു.


പാക്കേജിലെ പ്രധാന നിര്‍ദേശങ്ങള്‍: ശമ്പളമില്ലാത്ത 2920 എയ്ഡഡ് സ്‌കൂള്‍
അധ്യാപകര്‍ക്ക് ഈ വര്‍ഷം മുതല്‍ നിയമനാംഗീകാരം. 695 പേരുടെത് കോടതി
വിധിക്ക് വിധേയമായി നടപ്പാക്കും.


.1996 മുതല്‍ 2011 വരെ കുട്ടികളുടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടമായ 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം.


.തലയെണ്ണല്‍ അവസാനിപ്പിച്ചു. പകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തും.


.'സംരക്ഷിത അധ്യാപകര്‍' എന്ന വിഭാഗം ഇനിയുണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക്.


.അധ്യാപക വിദ്യാര്‍ഥി അനുപാതം അഞ്ചാം ക്ലാസ് വരെ 1:30. 6-10 ക്ലാസില്‍ 1:35. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതേ അനുപാതമായിരിക്കും


.2010-11 വര്‍ഷത്തെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി സ്ഥിരം സ്റ്റാഫ്
ഫിക്‌സേഷന്‍. കുട്ടികളുടെ എണ്ണമനുസരിച്ച് അധ്യാപക തസ്തിക മാറില്ല.


.എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകൃത തസ്തികകളില്‍ മാത്രം. പ്രതീക്ഷിക്കുന്ന ഒഴിവുകളില്‍ മുന്‍കൂര്‍ നിയമനം നിരോധിച്ചു.


.150 കുട്ടികളുള്ള എല്‍.പിയിലും 100 കുട്ടികളുള്ള യു.പിയിലും പുതിയ
പ്രധാനാധ്യാപക തസ്തിക.  എല്‍.പിയില്‍ 1322 ഉം യു.പിയില്‍ 1355 ഉം
സ്‌കൂളുകള്‍ക്ക് നേട്ടം. പ്രധാനാധ്യപകനെ ക്ലാസ് ചുമതലയില്‍ നിന്ന്
ഒഴിവാക്കി




തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല

തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല




തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മുന്‍
ഡയറക്ടര്‍ ജനറലായ തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍
അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന
ആരോപണങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.


സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രയോജനകരമായി ആരുടെ സേവനം കിട്ടും
എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. വിവാദത്തില്‍ താല്‍പര്യമില്ല. റിസള്‍ട്ട്
കിട്ടുമോ എന്നാണ് നോക്കുക. അതിന് യോഗ്യനെന്ന് എല്ലാവരും ചൂണ്ടിക്കാണിച്ച
ആളാണ് തരുണ്‍ദാസ്. ആരേയെങ്കിലും ഫോണ്‍ വിളിച്ചു എന്നതിന്റെ പേരില്‍ നഷ്ടം
ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.


ബസ്ചാര്‍ജ് വര്‍ധനവില്‍ നാലാം ഫെയര്‍സ്‌റ്റേജിനെക്കുറിച്ചാണ് പരാതി
വന്നത്. അത് പരിഹരിച്ചിട്ടുണ്ട്. മറ്റ് ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടില്ല. എം.എല്‍.എമാര്‍ക്ക് രണ്ടാമത്തെ പി.എ വെക്കുന്നത്
പരിഗണിക്കും. ഡെപ്യൂട്ടേഷനിലോ അല്ലാതെയോ നിയമിക്കാം. ഇതുസംബന്ധിച്ച്
തീരുമാനമെടുത്ത് സഭയെ അറിയിക്കും.


നിയമസഭയിലെ ടേപ്പ് പരിശോധനയെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചില്ല.
പ്ലസ്ടു അധിക ബാച്ചുകളിലെ നിയമനത്തിന് കോഴവാങ്ങുന്നുവെന്ന ആരോപണം
അന്വേഷിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം
പറഞ്ഞു.



ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ അവലോകനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് നടന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പടിഞ്ഞാറെ നടയില്‍ ക്ഷേത്രമതില്‍ക്കെട്ടിന്
പുറത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഉന്നതതല അവലോകന യോഗം നടന്നത്.
ക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കുന്നത് വിശ്വാസാചാരങ്ങള്‍
അനുസരിച്ചുവേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് യോഗത്തിന് ശേഷം
മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്
സുപ്രീം കോടതിയാണ്. നിലവറ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ
അഭിപ്രായം ആരാഞ്ഞാല്‍ കോടതിയെ ഇക്കാര്യം അറിയിക്കും.



ക്ഷേത്രത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളില്‍
മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. രണ്ടുതരം സുരക്ഷയാണ് ക്ഷേത്രത്തിന്
വേണ്ടത്. അതിവേഗം നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ രണ്ടാഴ്ചക്കകം
പൂര്‍ത്തിയാക്കും. സ്ഥിരമായ സുരക്ഷ നവംബറിനുള്ളിലും നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് ഭീഷണിയൊന്നുമില്ലെന്നും
എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകുന്നവിധം കുറ്റമറ്റരീതിയിലുള്ള
സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



പടിഞ്ഞാറെനടയില്‍ നിന്ന് മതില്‍ക്കെട്ടിന് പുറത്തുകൂടി കാല്‍നടയായി
വടക്കേനടയിലെത്തിയാണ് അദ്ദേഹം ക്ഷേത്രസന്നിധി വിട്ടത്. മന്ത്രി വി.എസ്.
ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവരും ഡി.ജി.പി. അടക്കമുള്ള
ഉന്നതതല പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഉല്‌പാദനച്ചെലവിനനുസൃതമായുള്ള വില ക്ഷീരകര്‍ഷകന് ലഭിക്കണം

ഉല്‌പാദനച്ചെലവിനനുസൃതമായുള്ള വില ക്ഷീരകര്‍ഷകന് ലഭിക്കണം

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഉല്പാദനച്ചെലവിനനുസൃതമായുള്ള വില
ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അഭിപ്രായപ്പെട്ടു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ പ്രോഡക്ട്‌സ്
ഡെയറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു.



ഉല്പാദനച്ചെലവിനെ അപേക്ഷിച്ച് സംസ്ഥാനത്ത് പാല്‍വില കുറവാണ്. സംസ്ഥാനത്ത്
ആവശ്യമായ പാല്‍ ഉല്പാദിപ്പിക്കുന്നില്ല. പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍
പാലിന്റെ കുറവാണുള്ളത്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവണമെന്നും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പറഞ്ഞു.



മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ഡെയറി വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: 79 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: 79 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി


തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് 79 കോടി രൂപ മുടക്കി അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്താന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതില്‍ 85 ശതമാനം തുക നബാര്‍ഡും 15 ശതമാനം തുക സംസ്ഥാന സര്‍ക്കാരും
വഹിക്കും. ആസ്പത്രി, സ്‌കൂള്‍, തൊഴില്‍ദാന പദ്ധതികള്‍ തുടങ്ങിയ 119
പദ്ധതികളാണ് ദുരിതബാധിത പ്രദേശങ്ങളില്‍ നടപ്പാക്കുന്നത്. ആവശ്യമായ സ്ഥലം
പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കും.



മന്ത്രി കെ.പി. മോഹനന്‍, പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍
എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ശ്യാമള ദേവി, നബാര്‍ഡ് ചീഫ്
ജനറല്‍ മാനേജര്‍ കെ.സി. ശശിധര്‍, ജില്ലാകളക്ടര്‍ കെ.എന്‍. സതീശ്, സബ്
കളക്ടര്‍ ബാല്‍ കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം

കോക്ലിയര്‍ പദ്ധതി രണ്ടാഴ്ചക്കകം


തിരുവനന്തപുരം: ബധിരരായ കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ കേള്‍വിശേഷി
ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കാന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
ഇതിനായി 12 അംഗ സമിതി രൂപവത്കരിക്കും.

ഡോക്ടര്‍മാരുടെ ആറ് പ്രതിനിധികളും സര്‍ക്കാരിന്റെ നാല് പ്രതിനിധികളും
സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍
എം.എല്‍.എയും ഉള്‍പ്പെടുന്നതാണ് സമിതി.

പദ്ധതി എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍
തയ്യാറാക്കാന്‍ യോഗം ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ
കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക
എന്നിവയുടെ വിശദാംശങ്ങളാണ് തയ്യാറാക്കേണ്ടത്. എല്ലാ മെഡിക്കല്‍
കോളേജുകളിലും ജില്ലാ ആസ്​പത്രികളിലും ഓഡിയോ ടെസ്റ്റിനുള്ള സംവിധാനം
ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കാന്‍
പോകുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കോക്ലിയര്‍ പദ്ധതി
സംയോജിപ്പിക്കും. എന്നാല്‍ കുട്ടികളുടെ ഓപ്പറേഷന്‍ മൂന്ന് വയസ്സിനുള്ളില്‍
അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ
കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്
മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു സംരംഭം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍
കെ.ജെ.യേശുദാസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നമ്മുടെ സൗഭാഗ്യം
മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള പദ്ധതിയാണിതെന്ന് യേശുദാസ്
ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, അടൂര്‍ പ്രകാശ്, എം.കെ.മുനീര്‍, ബെന്നി
ബഹനാന്‍ എം.എല്‍.എ, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


പുനരന്വേഷണം നടക്കട്ടെ

പുനരന്വേഷണം നടക്കട്ടെ


തിരുവനന്തപുരം: പാമോയില്‍ കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍
നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമെങ്കിലും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ആ നിര്‍ദേശം നിരാകരിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍
നല്‍കിയാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന
വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ കിട്ടുമെന്നായിരുന്നു അഡ്വക്കേറ്റ്
ജനറലിന്റെ നിയമോപദേശം.

പുതിയ തെളിവുകളില്ലാതെ അന്വേഷണ ഏജന്‍സി എതിര്‍ത്തിട്ടും കോടതി പുനരന്വേഷണം
നിര്‍ദേശിച്ചത് ഹൈക്കോടതിയെ സമീപിച്ചാല്‍ സ്റ്റേ കിട്ടുമെന്നായിരുന്നു
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇതിന് അടിസ്ഥാനമായ ഹൈക്കോടതി വിധികളും
അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് അധികാരപരിധി
വിട്ടുള്ളതാണെന്നാണ് നിയമോപദേശത്തിലെ പരാമര്‍ശം. അന്വേഷണ ഏജന്‍സിയുടെ
കണ്ടെത്തല്‍ കോടതിക്ക് അംഗീകരിക്കുകയോ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍
തുടരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാം. എന്നാല്‍ തുടരന്വേഷണത്തിന്
മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ കോടതി കാരണം കണ്ടെത്തിയത് അധികാരപരിധിക്ക്
പുറത്താണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്.

എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്
നിയമവഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന
ചിന്തയ്ക്കിടയാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അന്വേഷണം
വൈകിപ്പിച്ചെന്നും പരാതി വരും. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഈ വഴിപോയി
കൈപൊള്ളിയത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണി
അധികാരത്തിലിരുന്നപ്പോള്‍ തന്നെയാണ് രണ്ടുപ്രാവശ്യവും ഇക്കാര്യത്തില്‍
അന്വേഷണം നടന്നത്. തന്നെ പ്രതിയാക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോയെന്ന്
അന്ന് തലനാരിഴ കീറി പരിശോധിച്ചതുമാണ്.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്‍ ജസ്റ്റിസ് സുബ്രഹ്മണ്യന്‍
പോറ്റിയെ ഫയല്‍ ഏല്പിച്ച് പ്രതിചേര്‍ക്കാന്‍ കഴിയുമോയെന്ന പരിശോധന
നടന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയാല്‍ കേസ് തന്നെ
നിലനില്‍ക്കില്ലെന്നാണ് അന്ന് അദ്ദേഹം നല്‍കിയ നിയമോപദേശം.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിക്ക്
സമര്‍പ്പിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമോയെന്ന കാര്യവും
മറ്റും വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷമേ വിജിലന്‍സ് തീരുമാനിക്കൂ.

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

ബധിര മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ പദ്ധതി രണ്ടാഴ്‌ചയ്‌ക്കകം

തിരുവനന്തപുരം: ബധിര മൂക കുട്ടികള്‍ക്ക്‌ ഓപ്പറേഷനിലൂടെ സംസാരശേഷി നല്‌കുന്നതിനുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടപ്പാക്കുന്നതിന്‌ 12 അംഗ സമിതി രൂപീകരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പദ്ധതി തയാറാക്കി നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ഡോക്‌ടര്‍മാരുടെ ആറു പ്രതിനിധികളും സര്‍ക്കാരിന്റെ നാലു പ്രതിനിധികളും സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഒരു പ്രതിനിധിയും ബെന്നി ബഹനാന്‍ എംഎല്‍എയും ഉള്‍പ്പെടുന്നതാണു സമിതി.

പദ്ധതി എപ്രകാരം നടപ്പാക്കണം എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ യോഗം
ഇവരെ ചുമതലപ്പെടുത്തി. വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുക, അവരുടെ ഓപ്പറേഷന്‍ നടത്തുക, അവരെ പുനരധിവസിപ്പിക്കുക എന്നിവയുടെ വിശദാംശങ്ങളാണു തയാറാക്കേണ്ടത്‌. എല്ലാ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഓഡിയോ ടെസ്‌റ്റിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യരംഗത്ത്‌ സര്‍ക്കാരിനു വലിയ ലക്ഷ്യങ്ങളുണ്ട്‌. അതിലേക്കുള്ള ആദ്യത്തെ ചുവടാണിത്‌. ലോകനിലവാരത്തിലുള്ള ധാരാളം ചികിത്സാസൗകര്യങ്ങള്‍ കേരളത്തിലുണ്ട്‌. പക്ഷേ, അതു ലഭിക്കുന്നത്‌ സമ്പന്നര്‍ക്കു മാത്രമാണ്‌. കേരളത്തില്‍ ലഭ്യമായ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്‌ സമഗ്രമായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഉടനേ നടപ്പാക്കും.
അതുമായി കോക്ലിയര്‍ പദ്ധതി സംയോജിപ്പിക്കും. എന്നാല്‍, കുട്ടികളുടെ ഓപ്പറേഷന്‍ മൂന്നു വയസിനുള്ളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യമായതിനാല്‍ ആരോഗ്യപദ്ധതി നടപ്പാക്കുംവരെ കോക്ലിയര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയില്ലെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരമൊരു പദ്ധതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഗായകന്‍ കെ.ജെ. യേശുദാസിനെ
മുഖ്യമന്ത്രി അഭിനന്ദിച്ചു. സാമൂഹിക ബാധ്യത ഏറ്റെടുത്ത്‌ അദ്ദേഹം വലിയൊരു പോരാട്ടമാണു നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ബസ്‌ ചാര്‍ജ്‌ വര്‍ധന: അപാകത മന്ത്രി പരിശോധിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി‍‍

ബസ്‌ ചാര്‍ജ്‌ വര്‍ധന: അപാകത മന്ത്രി പരിശോധിക്കുമെന്ന്‌ ഉമ്മന്‍ ചാണ്ടി‍‍

തിരുവനന്തപുരം: ബസ്‌ ചാര്‍ജ്‌ വര്‍ധനയുമായി ബന്ധപ്പെട്ട്‌ അപാകതയുണ്ടെങ്കില്‍ അക്കാര്യം ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രക്കാരുടെ നിരക്കുകളില്‍ അപാകതയുണ്ടെന്ന്‌ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുതുക്കിയ ബസ്‌ ചാര്‍ജ്‌ ഇന്നലെ നിലവില്‍വന്നതോടെ ഫെയര്‍ സ്‌റ്റേജ്‌ നിര്‍ണയത്തിലെ വന്‍തട്ടിപ്പിനെതിരേ ജനരോഷം വ്യാപകം. മിക്ക റൂട്ടിലും യാത്രക്കാര്‍ നല്‍കേണ്ടിവന്നതു പഴയ നിരക്കിന്റെ 30-40% അധികത്തുക. ഹ്രസ്വദൂരയാത്രക്കാരുടെ 'പോക്കറ്റടി'ക്കുന്ന വര്‍ധനയ്‌ക്കെതിരേയാണു വന്‍പ്രതിഷേധം. മിനിമം ചാര്‍ജ്‌ നാലില്‍നിന്ന്‌ ഒരുരൂപയാണു കൂടിയതെങ്കില്‍, നിലവില്‍ 5.50 രൂപ ടിക്കറ്റില്‍ യാത്ര ചെയ്‌തിരുന്നവര്‍ എട്ടുരൂപ (ഏകദേശം 50% വര്‍ധന) നല്‍കേണ്ടിവരുന്നതാണു വര്‍ധനയിലെ പ്രധാന അപാകതകളിലൊന്ന്‌.

സഭയ്‌ക്കുള്ളില്‍ കള്ളവോട്ട്‌: പ്രതിപക്ഷ നടപടി ഭീരുത്വമെന്ന്‌ മുഖ്യമന്ത്രി

സഭയ്‌ക്കുള്ളില്‍ കള്ളവോട്ട്‌: പ്രതിപക്ഷ നടപടി ഭീരുത്വമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിന്റെ വീഡിയോ പ്രദര്‍ശനത്തില്‍നിന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോയില്ലായിരുന്നു എങ്കില്‍ അവര്‍ക്ക്‌ തലയില്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരുമായിരുന്നു എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വയം ഉന്നയിച്ച ആരോപണത്തിന്റെ നിജസ്‌ഥിതി പരിശോധിക്കാന്‍ കിട്ടുന്ന അവസരത്തില്‍നിന്ന്‌ ഒളിച്ചോടുന്നത്‌ ഭീരുത്വമാണെന്ന്‌ അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ ഒരു എംഎല്‍എയ്‌ക്കു പകരം മറ്റൊരാള്‍ കള്ളവോട്ട്‌ ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതേത്തുടര്‍ന്നാണ്‌ നടപടി ക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി സ്‌പീക്കറോട്‌ അഭ്യര്‍ഥിച്ചത്‌.

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി

തന്റെ കാറിന്റെ നിയമലംഘനം പിടിക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി


തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വെല്ലുവിളി.

തന്റെ വാഹനം എപ്പോഴെങ്കിലും വാഹനനിയമം ലംഘിക്കുന്നെങ്കില്‍ കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ പരസ്യവെല്ലുവിളി.

തന്റെ വാഹനം വാഹനനിയമം ലംഘിക്കുന്നത് കണ്ടുപിടിക്കുന്നവര്‍ക്ക് സ്വന്തം
പോക്കറ്റില്‍ നിന്ന് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഓട്ടോമേഷന്‍
പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ പ െങ്കടുക്കുകയായിരുന്നു മുഖ്യമന്ത്രി.

കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം
നല്‍കുന്നതെങ്കില്‍ വാഹന നിയമലംഘനത്തിന് തന്നെ പിടികൂടുന്നവര്‍ക്ക് തന്റെ
പോക്കറ്റില്‍ നിന്ന് അഞ്ഞൂറ് രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ പിടിച്ചാല്‍ മറ്റുള്ളവരെ അതേ കുറ്റത്തിന് പിടിക്കുമ്പോള്‍
പ്രതിഷേധം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോട്ടോര്‍ വാഹന വകുപ്പില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നത്
ധനവകുപ്പിന്റെ പരിശോധനയിലാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനം
ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍സഹിതം
പകര്‍ത്തി പിഴ ഈടാക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഫോഴ്‌സ്‌മെന്റ്
ഓട്ടോമേഷന്‍ പദ്ധതി. തുടക്കത്തില്‍ തലസ്ഥാനജില്ലയിലെ കവടിയാര്‍,
ഓവര്‍ബ്രിഡ്ജ്, ടെക്‌നോപാര്‍ക്ക് ജങ്ഷന്‍ എന്നിവിടങ്ങളിലാണ്  പദ്ധതി
നടപ്പാക്കുന്നത്.

കവടിയാര്‍, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ഇത്
നടപ്പായിക്കഴിഞ്ഞു.പ്രവര്‍ത്തനം വിലയിരുത്തിയശേഷം മറ്റ് ജങ്ഷനുകളിലും ഇത്
നടപ്പാക്കും.

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, വ്യാജരേഖകള്‍ എന്നിവ
കണ്ടെത്താന്‍ സഹായിക്കുന്ന വിധം മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ്
വിഭാഗത്തിന്റെ ആധുനികവത്കരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം : ഇരുപത് വര്‍ഷമായി അന്വേഷിച്ചിട്ടും തനിക്കെതിരെ പാംഓയില്‍
കേസില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് രണ്ടുപ്രാവശ്യവും ഈ കേസില്‍
അന്വേഷണം നടന്നത്. എനിക്കെതിരെ എന്തെങ്കിലും തെളിവ് ശേഖരിക്കാന്‍ ഇതുവരെ
കഴിഞ്ഞിട്ടില്ല. ഈ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടതുതന്നെ ഞാനാണ്.
ധാര്‍മികമായും നിയമപരമായും കേസിനെ നേരിടുമെന്നതാണ് നിലപാട്. ഈകാര്യം
നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. രണ്ടുപ്രാവശ്യം അന്വേഷണം നടന്ന ഈ
കേസില്‍ മൂന്നാമതൊരു അന്വേഷണംകൂടി വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അതിനെ
സ്വാഗതം ചെയ്യുന്നു. ഈ കേസ് സംബന്ധിച്ച നിലപാട് പാര്‍ട്ടി നേതൃത്വത്തെ
നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അറിയിക്കുകയും ചെയ്യും-ഉമ്മന്‍ ചാണ്ടി
പറഞ്ഞു.

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നിര്‍ണയാധികാരം പരിഗണനയില്‍

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നിര്‍ണയാധികാരം പരിഗണനയില്‍

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി  നിര്‍ണയാധികാരം പരിഗണനയില്‍ -ഉമ്മന്‍ചാണ്ടി


കോട്ടയം: സാമ്പത്തിക പ്രതിസന്ധി  മറികടക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം എങ്ങനെ കൂട്ടാനാകുമെന്നത്  സംബന്ധിച്ച് ഗൗരവപൂര്‍വം ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി കെട്ടിട നികുതി നിര്‍ണയാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കായി ഡി.സി.സി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത ശേഷം അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളോട്  പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ സഹായത്തിനപ്പുറം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായ വരുമാനം ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ കാരണത്താല്‍ ഫണ്ട് വിനിയോഗത്തില്‍  ഉണ്ടാവുന്ന ബോധപൂര്‍വമായ തടസ്സങ്ങള്‍ ഉടനടി ഒഴിവാക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ പറ്റുമോ എന്ന് ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനപ്രതിനിധികള്‍ ഏതു സമയത്തും ജനങ്ങള്‍ക്ക് പ്രാപ്യരായിരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു. പ്രതിഷേധക്കാരെയും ക്ഷമയോടെ കേള്‍ക്കാന്‍ തയാറാവണം. ജനങ്ങള്‍ക്ക് ചോദ്യംചെയ്യാന്‍ അവകാശമുണ്ട്. ജനപ്രതിനിധികളുടെ സാന്നിധ്യം ജനം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നും തന്റെ അനുഭവം വെച്ചാണിത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

അന്വേഷണം നേരിടും

അന്വേഷണം നേരിടും

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് നിയമപരമായും ധാര്‍മ്മികമായും നേരിടുമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അന്വേഷണം വേണമെന്ന് പറഞ്ഞതും താനാണ്. അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

1991 ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. 20 വര്‍ഷത്തിനിടെ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ തന്നെ സാക്ഷിയാക്കിയത്. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത സമയത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയുടെ വിശദാംശങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടി


 
അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന്‌ ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ തന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായും ധാര്‍മ്മികമായും നേരിടും. ഇടതുപക്ഷം ഭരിക്കുന്ന സമയത്താണ്‌ കേസെടുത്തത്‌. അന്ന്‌ വിശദമായ അന്വേഷണം നടത്തിയതാണ്‌. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ തന്നെ സാക്ഷിയാക്കിയത്‌. അന്വേഷണം വേണമെന്ന്‌ താന്‍ തന്നെ ആവശ്യപ്പെട്ടിരുന്നതുമാണ്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ്‌ കേസില്‍ തന്റെ നിലപാട്‌ പാര്‍ട്ടി നേതൃത്വത്തെയും യു.ഡി.എഫിനെയും അറിയിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും മനുഷ്യത്വമുള്ളവര്‍ അണിചേരണം


'എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം തുടരും' മനുഷ്യത്വമുള്ളവര്‍ അണിചേരണം






എന്‍ഡോസള്‍ഫാന്‍ കീടനാശിനികള്‍ക്കെതിരായ   പോരാട്ടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി.


മനുഷ്യത്വമുള്ളവര്‍ ഈ ജനവിരുദ്ധമായ കീടനാശിനികള്‍ക്കെതിരെ  അണിചേരണമെന്ന് 
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിതി തിയറ്റേഴ്‌സിന്റെ നാടകം സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നു

സാഹിതി തിയറ്റേഴ്‌സിന്റെ നാടകം സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നു

Image
തിരുവനന്തപുരം: കേരളീയ  സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നതാണ് സാഹിതീ തിയറ്റേഴ്‌സിന്റെ മരക്കാന്‍ മറന്നൊരുരാത്രി എന്ന നാടകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.


കെപിസിസി സംസ്‌ക്കാര സാഹിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹിതീ തിയറ്റേഴ്‌സിന്റെ നാലാമത് നാടകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിതീ തിയറ്റേഴ്‌സ് പ്രതീക്ഷകള്‍ക്കപ്പുറത്ത് വിജയിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ്.സമൂഹത്തിലെ അപചയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു കൊടുക്കുന്നതിനും അവരെ ബോധവത്ക്കരിക്കുന്നതിനും സാഹിതിയുടെ നാടകങ്ങള്‍ സഹായകമായിട്ടുണ്ട്.സംഗീതനാടക അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകള്‍ സാഹിതിയുടെ മുന്‍ നാടകങ്ങള്‍ നേടിയിട്ടുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ കേരളം പിന്നിലായി



തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മുന്‍നിരയിലുണ്ടായിരുന്ന  സംസ്ഥാനത്തിന്റെ സ്ഥിതി ഇന്ന് പരിതാപകരമാണെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി. മാലിന്യപ്രശ്‌നവും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതുമാണ്  കാരണം. കാലാവസ്ഥാവ്യതിയാനവും ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരം  സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ല

തിരുവനന്തപുരം: റബര്‍ വിലയിടിവിന് കാരണം ഇറക്കുമതിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റബര്‍ വിപണി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഊഹക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.  വെയര്‍ഹൗസ് രസീത് സമ്പ്രദായത്തെപ്പറ്റി വെയര്‍ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവചേര്‍ന്ന് നടത്തിയ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ റബര്‍ വിപണി ശക്തമാണ്. റബര്‍വിലയിടിവിന് ഇറക്കുമതി കാരണമാകുന്നില്ല.

എന്നാല്‍, ഇറക്കുമതി വിലയിടിക്കുമെന്ന് തെറ്റായ പ്രചാരണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ റബര്‍ വിപണിയിലെത്തുകയും വിലയിടിയുകയും ചെയ്യും. ഊഹക്കച്ചവടക്കാര്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. റബര്‍ കര്‍ഷകരെ ചൂഷണം  ചെയ്യുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്തെ ഒമ്പത് സംഭരണശാലകളില്‍ കര്‍ഷകര്‍ സൂക്ഷിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പകരം ലഭിക്കുന്ന രസീതിലൂടെ ബാങ്ക് വായ്പ ലഭിക്കുന്ന സമ്പ്രദായം 20 സംഭരണശാലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ പുതിയ ഫ്രൈറ്റ് സ്‌റ്റേഷന് സെപ്റ്റംബറില്‍ ശിലയിടുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു.

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജനമൈത്രി: 740 പോലീസുകാരെ നിയമിക്കുമെന്നു മുഖ്യമന്ത്രി

 ജനമൈത്രി സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‌ 740 പോലീസുകാരെക്കൂടി ഉടന്‍ നിയമിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സംസ്‌ഥാനതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനമൈത്രി പോലീസ്‌ സ്‌റ്റേഷനുകളില്‍ അഞ്ചു പോലീസുകാരുടെ അധിക തസ്‌തിക സൃഷ്‌ടിച്ചുകൊണ്ടാണ്‌ പുതിയ നിയമനംനടത്തുന്നത്‌. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുളള പോലീസ്‌ സംവിധാനമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. പോലീസിന്റെ ശക്‌തി ആയുധങ്ങളിലല്ല. മറിച്ച്‌ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിലാണ്‌. കുറ്റവാളികളെ സൃഷ്‌ടിക്കയല്ല വേണ്ടത്‌. പകരം കുറ്റം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

എല്ലാവരെയും കുറ്റവാളികളായി കാണുന്ന പോലീസിന്റെ മനോഭാവം തെറ്റാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ലകാര്യങ്ങള്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ തിരുത്തുക എന്നത്‌ യു.ഡി.എഫിന്റെ നയമല്ല. മുന്‍സര്‍ക്കാരിന്റെ നിലപാടുകളോട്‌ കടുത്ത എതിര്‍പ്പ്‌ പലതിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, ജനമൈത്രി പദ്ധതിക്ക്‌ കലവറയില്ലാതെ പിന്തുണ നല്‍കിയെന്ന്‌ അദ്ദേഹം പറഞ്ഞു.







2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: കേന്ദ്രനിലപാടിനോട് യോജിപ്പില്ല


തിരുവനന്തപുരം: കേന്ദ്രത്തിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനവുമായി രംഗത്ത്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് മൂലമല്ല കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായത് എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


കാസര്‍കോട്ടെ ചില മേഖലകളിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കീടനാശിനി തളിക്കുന്നത് മൂലമാണ് എന്നുതന്നെയാണ് തങ്ങളുടെ അഭിപ്രായം. അവിടത്തെ പ്രസ്തുത പഞ്ചായത്തുകളിലെ മനുഷ്യരുടെ ജീവിതവും രോഗാവസ്ഥയും വേദനാജനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് കഴിഞ്ഞദിവസമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. കൃഷി മന്ത്രാലയം ഡയറക്ടര്‍ വന്ദന ജെയിന്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രി വിയോജിച്ചത്.


ദുരന്ത നിവാരണത്തിനായി കര്‍മ്മപദ്ധതി വേണം


തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ പദ്ധതിക്കായി അഗ്‌നിശമന വിഭാഗം പ്രത്യേമായി കര്‍മപദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അഗ്‌നിശമന വിഭാഗത്തിന്റെ പ്രവര്‍ത്തനവും നവീകരണവും സംബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ സംഭവിച്ച അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്ത്രണ്ടുമണിക്കൂറോളം അപകടാവസ്ഥയില്‍ കിടന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്തൊക്കെ സംവിധാനമുണ്ടെങ്കില്‍ അത്തരം സാഹചര്യമൊഴിവാക്കാമെന്ന് പഠനം നടത്തണമെന്ന് മഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന പണം സംസ്ഥാനത്തിനാകെ പ്രയോജനകരമാകുന്ന രീതിയില്‍ ചെലവിടണം. സെ്‌കെലിഫ്റ്റ് വാങ്ങാനുള്ള നടപടിക്രമം ത്വരിതപ്പെടുത്തണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞ് സെ്‌കെലിഫ്റ്റ് വാങ്ങി സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കണം. എല്ലാ ഫയര്‍ സ്റ്റേഷനുകളിലും മരംമുറിക്കുന്ന യന്ത്രം ലഭ്യമാക്കണം. ഫയര്‍ഫോഴ്‌സ് അക്കാദമിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി സേനാംഗങ്ങളുടെ പരിശീലനം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ധനകാര്യ മന്ത്രി കെ.എം. മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌കൂ സര്‍വീസസ് കമാണ്ടന്റ് ജനറല്‍ പ്രേംശങ്കര്‍, ഡയറക്ടര്‍ കെ. ശിവാനന്ദന്‍, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എന്‍. പുഷ്‌കരന്‍, മറ്റുന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


സ്വാശ്രയ കോളേജുകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് സ്വാശ്രയ കോളേജുകള്‍ അനുവദിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും എല്ലാമിപ്പോള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് വളര്‍ച്ച ലക്ഷ്യമിട്ടാണ് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതെന്നും ഈ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂജപ്പുര എല്‍.ബി.എസ് വനിതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ദശാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാക്ഷരതാരംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം പിന്നാക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച അന്തരീക്ഷമൊരുക്കാനാണ് സര്‍ക്കാരിന്റെ പരമാവധി ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍.ബി.എസ് ഇന്‍സ്റ്റിറ്റിയൂട്ട് വളപ്പില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ നിര്‍മിക്കുകയാണെങ്കില്‍ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മള്ളിയൂര്‍ ചൈതന്യഗോപുരം





തിരുവനന്തപുരം: ഭാഗവത കഥാകഥനത്തിലൂടെ നാടിന്റെ ആധ്യാത്മിക ചൈതന്യഗോപുരമായി മാറിയ മഹാത്മാവാണ് മള്ളിയൂര്‍ തിരുമേനിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈശ്വരോപാസനയില്‍ സ്വയം അര്‍പ്പിക്കുകയും അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ആ മഹാപുരുഷന്റെ വിയോഗം നമ്മുടെ നാടിനും സംസ്‌കാരത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു


ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ശവസംസ്‌കാരത്തിന് പോലീസ് ബഹുമതി നല്‍കാന്‍ തീരുമാനിച്ചു.


വോട്ടെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്‌പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്


വോട്ടെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്‌പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്


ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് ദിവസത്തെ വീഡിയോ  ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നേതാവിന്റെ സൗകര്യം  കൂടി അറിഞ്ഞശേഷം ദിവസം സംബന്ധിച്ച് തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ധനബില്ലിന്റെ വോട്ടെടുപ്പില്‍ ഭരണപക്ഷം കള്ളവോട്ട് ചെയ്തെന്ന് പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ആരോപിക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ആരുടെ വോട്ട് ആരാണ് കള്ളവോട്ടായി ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് താന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്‌കൂളുകളില്‍ ഇനി എസ്.പി.ജി


 'കേരളത്തിലും ഒരു കൊച്ച് എസ്.പി.ജിക്ക് ഇന്നു തുടക്കമിടുകയാണ്' - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ മഹാഭൂരിപക്ഷവും സ്‌കൂള്‍ കുട്ടികള്‍ അണിനിരന്ന സദസ്സ് സാകൂതം കാതോര്‍ത്തു. സുരക്ഷാ ഏജന്‍സിയായ എസ്.പി.ജിയുടെ കാര്യമല്ല സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന എസ്.പി.ജിയുടെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ മുഖ്യമന്ത്രി എസ്.പി.ജി പദ്ധതിയുടെ തുടക്കം കുറിച്ചു.

''സുരക്ഷ മാത്രമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. ഒരു പുതിയ സമൂഹത്തെ അച്ചടക്കത്തിന്റെ പാതയിലൂടെ രാജ്യസ്‌നേഹമെന്ന ലക്ഷ്യബോധം നല്‍കി മുന്നോട്ടു നയിക്കാനുള്ള പ്രസ്ഥാനമാണിത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഏജന്‍സിയെപ്പോലെ ഇതിനും പ്രാധാന്യമുണ്ട്. ജനമൈത്രി പോലീസ് പദ്ധതിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയും കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയവയാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ പദ്ധതികള്‍ നിര്‍ത്തുമോ എന്നു പലരും ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ തുടരേണ്ടത് ജനാധിപത്യ ബാധ്യതയുള്ള ഭരണകൂടത്തിന്റെ ചുമതലയാണ്. ഈ പദ്ധതികളോട് എതിര്‍പ്പില്ലെന്നു മാത്രമല്ല വളര്‍ത്താനുള്ള നടപടികളുമുണ്ടാവും'' - ഉമ്മന്‍ചാണ്ടി ഇതു പറയുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സാക്ഷി.

ഒരു സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്‌കൂള്‍ എന്ന നിലയില്‍ സ്റ്റുഡന്‍റ് പോലീസ്‌കേഡറ്റ് പദ്ധതി ഈ വര്‍ഷം 450 സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടുവര്‍ഷ കാലാവധിയുള്ള പദ്ധതിയിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂണിഫോം നല്‍കിയിരുന്നത് രണ്ടായി വര്‍ധിപ്പിച്ചു. പദ്ധതിയില്‍ അച്ചടക്കവും മികവും പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാം പിറന്നാള്‍ കേക്ക് ഉമ്മന്‍ചാണ്ടി മുറിച്ചു. പദ്ധതിയുടെ ഉപജ്ഞാതാവായ കോടിയേരിക്ക് ആദ്യ കഷണം കൈമാറി. കോടിയേരി ആ കഷണം പകുതി മുറിച്ച് ഉമ്മന്‍ചാണ്ടിയുടെ വായില്‍ വെച്ചു. ബാക്കി പകുതി സ്വന്തം വായിലും. കൂട്ടച്ചിരിക്കിടെ വേദിയിലുള്ള കുട്ടികളുടെ കാര്യം ഗതാഗത മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി കേക്ക് മുറിച്ച് അവരുടെ വായിലും വെച്ചു. അപ്പോള്‍ ചെവി പൊട്ടുമാറുച്ചത്തില്‍ പടക്കം പൊട്ടിയത് അതിഥികളടക്കം സര്‍വരെയും ഞെട്ടിച്ചു.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്‌കൂളുകളെ രക്ഷിക്കാനാണ് എസ്.പി.ജി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ് എന്നിവര്‍ ഇതില്‍ പങ്കാളികളാണ്.

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

കേന്ദ്രസഹായം ഉറപ്പാക്കാന്‍ മന്ത്രിമാര്‍ ദല്‍ഹിക്ക്

Imageകൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അടുത്തമാസം 21ന് എല്ലാ മന്ത്രിമാരും ഡല്‍ഹിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാഴ്ച അവിടെ തങ്ങി വിവിധ വകുപ്പുകള്‍ക്ക് കേന്ദ്രത്തില്‍നിന്നും പരമാവധി സഹായം നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സമരം ചെയ്യുന്നതിനല്ല തങ്ങള്‍ ഡല്‍ഹിക്ക് പോകുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമ്പളങ്ങി മോഡല്‍ സുസ്ഥിര കാര്‍ഷിക ഗ്രാമ വികസന പദ്ധതി മറ്റ് ഗ്രാമങ്ങളിലേക്കും വികസിപ്പിക്കുന്നതിന്‌ സംസ്ഥാനസര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും. കേന്ദ്ര സര്‍ക്കാരുംസംസ്ഥാന സര്‍ക്കാരും ഒരു പോലെ പ്രവര്‍ത്തിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുാവുക.കേന്ദ്രവും കേരളവുംതമ്മിലുള്ള ഏറ്റുമുട്ടല്‍ നന്നല്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടുവര്‍ഷത്തിനകം കുമ്പളങ്ങി  പാല്‍ എന്ന ബ്രാന്‍ഡില്‍ ശുദ്ധമായ പാല്‍ വിപണിയിലെത്തിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്ത കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുമ്പളങ്ങി ഇമി, പച്ചക്കറി എന്നിവയും നേരിട്ട് വിപണിയിലെത്തിക്കും. മാതൃകയായി രണ്ടു പഞ്ചായത്തുകളില്‍ തുടങ്ങുന്ന പദ്ധതി പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

പൊലീസുകാര്‍ക്ക് ശമ്പളം എ.ടി.എം വഴി ലഭ്യമാക്കും


Imageതൃപ്പൂണിത്തുറ: പൊലീസ്  സേനാംഗങ്ങള്‍ക്ക് എ.ടി.എം. വഴി ശമ്പളം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനകാര്യവകുപ്പുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തൃപ്പൂണിത്തുറ എ.ആര്‍.ക്യാമ്പില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫോപാര്‍ക്കില്‍ ഒരു പുതിയ  പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ ഐ.ടി.യുംുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചത്.എ.ആര്‍,ക്യാമ്പിനോടനുബന്ധിച്ചുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥയ്ക്ക് പൂര്‍ണ്ണവിരാമവിട്ടുകൊണ്ട് 40  പുതിയ  ക്വാര്‍ട്ടേഴ്‌സ് ഫഌറ്റ് ആണ് പുതിയ കെട്ടിടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവിലുള്ള തകര്‍ന്ന 22 ക്വാര്‍ട്ടേഴ്‌സുകള്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയകാലതാമസം നേരിടുന്നത് നമ്മുടെ നാടിന്റെ ശാപമാണ്. സാധാരണ ആവശ്യമായിട്ടു വരുന്ന സമയത്തിന്റെ മൂന്നും നാലിരട്ടിയും അതിലധികം വരെയും സമയമെടുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കണം. അതിനുള്ള അന്തരീക്ഷവും അവസരവും എല്ലാ ഭാഗത്തുനിന്നുള്ള സഹകരണവും ഉണ്ടാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പൊലീസിന്റെ പരിശീലന കാലഘട്ടം സര്‍വീസായി കണക്കാക്കി അതനുസരിച്ച് ശമ്പളം ലഭിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങി അതിവേഗത്തിനു കിട്ടുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ അവസരമൊരുക്കണമെന്ന് മുഖ്യാതിഥിയായിരുന്ന  മന്ത്രി കെ.ബാബു പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടി.എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാന്‍ എം.എല്‍.എ., കെ.എസ്. ജംഗ്പാംഗി ഐ.പി.എസ്,, പി. ചന്ദ്രശേഖരന്‍ ഐ.പി.എസ്, ഐ.ജി.ആര്‍. ശ്രീലേഖ, കമ്മീഷണര്‍ അജിത്കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, നഗരസഭാ പ്രതിപക്ഷനേതാവ് സി,എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഞ്ചിനീയര്‍ കെ.ജി.പ്രതാപ്രാജ് റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. രണ്ടരകോടി രൂപ ചിലവിട്ട് 3 നിലകളില്‍ പണിയുന്നതാണ് പുതിയ കെട്ടിടം.




2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സൈനിക ആശ്രിതരുടെ നിയമനം ഉടന്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സേവനത്തിനിടെ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിയില്‍ അര്‍ഹതയുള്ളവര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 2011ലെ സിവില്‍-മിലിറ്ററി ലൈസണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈനികരുടെ ആശ്രിതര്‍ എന്ന നിലയില്‍ നാല് വര്‍ഷത്തിനിടെ 33 പേര്‍ക്ക് നിയമനം നല്‍കി. പ്രകൃതി ദുരന്തങ്ങളും തീവ്രവാദ ഭീഷണിയും ഫലപ്രദമായി നേരിടാന്‍ സൈന്യത്തിന്റെ സഹകരണം സംസ്ഥാനത്തിന് അത്യാവശ്യമാണ്. ശബരിമലയിലെ പാലം നിര്‍മാണത്തിലും തേക്കടി, കുമരകം ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലും കരസേനയുടെയും നാവികസേനയുടെയും  സേവനം എടുത്തു പറയേണ്ടതാണ്. ദുരന്തമുണ്ടാകുമ്പോള്‍ ഏത് വിദൂരമേഖലയിലും സേവനത്തിന് സന്നദ്ധരായെത്തുന്ന നാവികസേനയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു.


റെഡ്‌ക്രോസ് നഴ്‌സുമാരുടെ സേവനം പ്രശംസനീയം



കോട്ടയം: ജീവിതം മുഴുവന്‍ സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് നഴ്‌സുമാര്‍ മാനവസ്‌നേഹത്തിന് പുതിയ മാനംനല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് നഴ്‌സസ് സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.