UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ജൂലൈ 31, ഞായറാഴ്‌ച

കൊച്ചി മെട്രോ: കുതിച്ചുചാട്ടത്തിന്റെ തുടക്കം
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന്റെ തുടക്കമാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് കേവലം ഒരു പദ്ധതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തിന്റെഅടിസ്ഥാന സൗകര്യ വികസനരംഗത്തെ പുതിയ കാല്‍വെപ്പാണ്. മെട്രോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് കിട്ടുന്ന ആത്മവിശ്വാസം കേരളത്തിന്റെ ഉജ്ജ്വലമുന്നേറ്റത്തിന് ശക്തിപകരും-മുഖ്യമന്ത്രി പ്രത്യാശിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ മെട്രോ റെയില്‍ അനുബന്ധപദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിയില്‍ രാഷ്ട്രീയമില്ല. നാടിന്റെ വികസനം എന്ന ലക്ഷ്യമാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെയുള്ള മേഖലകളില്‍ കേരളം മന്നേറിയെങ്കിലും അടിസ്ഥാന സൗകര്യ വികസരംഗത്ത് പിന്നിലാണ്. നമ്മള്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. ഇതിനൊരു മാറ്റം ഉണ്ടാകണം. കൊച്ചി മെട്രോയ്ക്കു ശേഷം കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെയുള്ള ഹൈസ്​പീഡ് റെയില്‍ കോറിഡോറിലേക്കാവണം ശ്രദ്ധതിരിയേണ്ടത്-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡി.എം.ആര്‍.സിയുടെ തലവന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോ റെയിലിന് പിന്നിലെന്നത് ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനമായ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയതും ലോകോത്തരമായ ഡല്‍ഹി മെട്രോറെയില്‍ സമയബന്ധിതമായി തീര്‍ത്തതുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീധരന്റെ സാന്നിധ്യം കൊച്ചി മെട്രോറെയില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സഹായകമാവും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സേവനങ്ങള്‍ സാധാരണക്കാരന്റെ അവകാശമാക്കും
കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാരന്റെ അവകാശമാക്കിമാറ്റാനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  അറിയിച്ചു. കേരളത്തെ ലോകത്തിനുമുന്നില്‍ ബ്രാന്‍ഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഇതിനായി എമര്‍ജിങ് കേരള 2012 എന്ന പേരിലുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(കെ.എസ്.ഐ.ഡി.സി) സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.വികസനത്തില്‍ രാഷ്ട്രീയമായ ചേരിതിരിവുകള്‍ക്ക് സ്ഥാനമുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും. യോജിക്കാവുന്നതിലൊക്കെ യോജിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയം. വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകാത്ത വിധത്തിലുള്ള സമീപനമാകും സ്വീകരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി ചെയര്‍മാനുമായ ടി.കെ.എ നായര്‍ സുവര്‍ണ്ണജൂബിലി പ്രഭാഷണം നടത്തി. നിക്ഷേപസൗഹൃദസംസ്ഥാനമല്ല കേരളമെന്ന ഇമേജ് മാറ്റിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണമെന്നും ഊര്‍ജ്ജമേഖലയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും ടി.കെ.എ.നായര്‍ പറഞ്ഞു. 50 പ്രമുഖ സംരംഭകര്‍ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ബി.പി.എല്‍ കുടുംബങ്ങളില്‍ നിന്നുള്ള 50പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

മെട്രോ പദ്ധതി കേരളത്തിന്റെ വികസന കുതിപ്പാകും

കൊച്ചി മെട്രോ റെയില്‍ പദ്ധതി കേരളത്തിന്റെ അടിസ്ഥാന  സൗകര്യ വികസനത്തിന് കുതിച്ച് ചാട്ടമാകുമെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി.കൊച്ചി മെട്രോ റെയില്‍ അനുബന്ധ പദ്ധതി നിര്‍മാണോദ്ഘാടനം  എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി  വിജയമായാല്‍ കേരളത്തിന്റെ തെക്ക്- വടക്ക് ജില്ലകളെ ബന്ധിപ്പിച്ച് അതിവേഗ  കോറിഡോര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാഹചര്യമൊരുങ്ങും.ഇത്തരം  പദ്ധതികള്‍ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും.അടിസ്ഥാന  സൗകര്യ വികസനം, വിദ്യാഭ്യാസം,ആരോഗ്യം എന്നിവയില്‍ മുന്നിലെത്താന്‍ രാഷ്ട്രീയാധീതമായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരില്‍ നിന്ന്   ഉണ്ടാകണം.ദല്‍ഹി മെട്രോ റെയില്‍ എം.ഡി ഇ. ശ്രീധരന്റെ സാന്നിധ്യവും  നേതൃത്വവും പദ്ധതിയുടെ കരുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4500 കോടി മുതല്‍ മുടക്കുള്ള പദ്ധതി സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഗുണം  ചെയ്യുമെന്ന് തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ച വൈദ്യുതി മന്ത്രി ആര്യാടന്‍  മുഹമ്മദ് അഭിപ്രായപ്പെട്ടു.

കേവലം 1500 കോടിക്ക് തീര്‍ക്കാമായിരുന്ന പദ്ധതി ആറുവര്‍ഷം വൈകിപ്പിച്ച് 4500 കോടി  മുതല്‍ മുടക്കിലെത്തിച്ചത് വികസനത്തെ പിന്നോട്ട് വലിച്ചെന്ന് പി. രാജീവ് എം.പി അഭിപ്രായപ്പെട്ടു.  കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ സ്‌പെഷല്‍ ഓഫിസര്‍ ടോം ജോസ് പദ്ധതിയുടെ അവതരണം നിര്‍വഹിച്ചു.കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.  തോമസ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എക്‌സൈസ് മന്ത്രി കെ. ബാബു, സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ്, മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിക്ക് വേഗത, ഭരണയന്ത്രത്തിന് വിമുഖത

മുഖ്യമന്ത്രിക്ക് വേഗത, ഭരണയന്ത്രത്തിന് വിമുഖത
 
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ രണ്ടുമാസം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി അതിശയിപ്പിക്കുന്ന വേഗതയിലാണ്. എന്നാല്‍ ഭരണയന്ത്രം  ഉമ്മന്‍ചാണ്ടിക്കൊപ്പമെത്താനാകാതെ മുടന്തുന്നു. ഘടകകക്ഷികളുടെ പ്രത്യേക  താല്‍പര്യങ്ങള്‍ക്കു പുറമേ ഉദ്യോഗസ്ഥതലത്തിലെ മുന്‍ഭരണത്തിന്റെ  അവശേഷിപ്പുകളും മധ്യതല ഉദ്യോഗസ്ഥവൃന്ദത്തിലെ രാഷ്ട്രീയതാല്‍പര്യങ്ങളും  ചേര്‍ന്ന പൊരുത്തക്കേടുകളാണ് വേഗത കുറക്കുന്നത്.എങ്കിലും  മുന്‍സര്‍ക്കാറിന്റെ നേട്ടങ്ങളെ മറികടക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ
ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായി ഭരണ ഏകോപനത്തിനായി കെ.പി.സി.സി  രൂപവത്കരിച്ച സമിതി വിലയിരുത്തുന്നു.   ഭരണതലത്തെ ഉദ്ദീപിപ്പിക്കാനാണ്  നൂറുദിന പരിപാടി പ്രഖ്യാപിച്ചത്. പരിപാടിക്കനുസൃതമായി വേഗത പ്രകടിപ്പിച്ചത്  മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും മാത്രമാണ്.

ഘടകകക്ഷികള്‍ മാത്രമല്ല, കോണ്‍ഗ്രസിലെ മന്ത്രിമാരും ആ നിലവാരത്തിലേക്ക്  ഉയര്‍ന്നില്ല. ചിലരാകട്ടെ അബദ്ധങ്ങളില്‍ ചാടുകയുംചെയ്തു. കാലിക്കറ്റ്  സര്‍വകലാശാലാ വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള ചുമതല മുസ്‌ലിം ലീഗിന്  നല്‍കിയത് പരസ്‌പരധാരണയുടെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ അനുയോജ്യമായ നിയമനം നടത്തുന്നതിലുണ്ടായ പരാജയം സര്‍ക്കാറിന്  തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിയമനം  നടന്നുമില്ല. ഒരുമാസത്തിനുള്ളില്‍ മികച്ച വ്യക്തിയെകണ്ടെത്തി നിയമനം  നടത്താത്തപക്ഷം മുഖ്യമന്ത്രി പിന്നെയും പ്രശ്‌നത്തിലിടപെട്ടേക്കാം.

ബജറ്റായിരുന്നു മറ്റൊരു തിരിച്ചടി. നിയമസഭയില്‍ ബജറ്റിന്  കോണ്‍ഗ്രസില്‍നിന്ന് തന്നെ എതിര്‍പ്പുണ്ടായി. സഭാതലത്തിലെ ഭരണപക്ഷത്തിന്റെ ഈ  തിരിഞ്ഞുകുത്തല്‍ പ്രതിപക്ഷത്തിന് വേണ്ടവിധം മുതലാക്കാനായില്ല എന്ന്  സര്‍ക്കാറിന് ആശ്വസിക്കാം. ബജറ്റിനെതിരെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ്  മന്ത്രിമാരെ പാട്ടിലാക്കാന്‍ നിയമസഭയില്‍ സ്‌പീക്കര്‍ കാണിച്ച സാമര്‍ഥ്യം  ധനമന്ത്രിക്കു തുണയായി.

എന്നാലും ബജറ്റിനേറ്റ കളങ്കത്തില്‍നിന്ന് മോചിപ്പിക്കാന്‍ ധനമന്ത്രി  വോട്ടോണ്‍ അക്കൗണ്ട് ചര്‍ച്ചാവേളയില്‍ നടത്തിയ തിരുത്തലുകള്‍ക്കും  കഴിഞ്ഞില്ല. കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി അവതരിപ്പിച്ച  ധവളപത്രം കൊണ്ടുണ്ടായ മാനക്കേടിനും പരിഹാരമായില്ല. ബദല്‍ ധവളപത്രംകൊണ്ട്  പ്രതിപക്ഷം അതിനെ നേരിടുകയുംചെയ്തു.

ഉന്നതോദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി പൂര്‍ണമായിട്ടില്ല. ഇതാണ് വേഗത  കുറക്കുന്നതെന്ന അഭിപ്രായം കെ.പി.സി.സി ഉണ്ടാക്കിയ ഏകോപനസമിതിക്കുണ്ട്.  അതിനാല്‍ നൂറുദിന പരിപാടിയില്‍ ഉദ്യോഗസ്ഥരുടെ നിലപാടും പ്രവര്‍ത്തനവും  വിലയിരുത്തി മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍  ഒരുങ്ങുന്നത്.നൂറുദിനത്തിന് ശേഷം പൂര്‍ണമായ അഴിച്ചുപണി പ്രതീക്ഷിക്കാം.

എന്നാല്‍ മധ്യതല ഉദ്യോഗസ്ഥരില്‍ ഭരണപക്ഷത്തെ അനുകൂലിക്കുന്ന  വിഭാഗത്തിന്റെ ഇടപെടലുകളും നിലപാടും ഗുണകരമല്ലെന്നതാണ്   വിലയിരുത്തല്‍.മുന്‍ സര്‍ക്കാറിന്റെ കാലത്ത് പ്രധാന പദവികളിലിരുന്ന  ഉദ്യോഗസ്ഥരോട് പകപോക്കല്‍ വേണ്ടെന്നതാണ് മുഖ്യമന്ത്രിയടക്കമുള്ള  കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടെങ്കിലും എല്ലാവരെയും മാറ്റണമെന്ന് സംഘടനകള്‍  ശഠിക്കുന്നു. ഈ ശാഠ്യം അവരുടെ മെല്ലെപ്പോക്കിനും മറ്റ് ജീവനക്കാരുടെ  വിമുഖതക്കും ഇടവരുത്തുന്നതായും വിലയിരുത്തപ്പെടുന്നു.പരിചയസമ്പന്നതയും  വൈദഗ്ധ്യവുമുള്ള മന്ത്രിമാര്‍ കുറവാണെന്നതാണ് ഏകോപനസമിതിയുടെ മറ്റൊരു  വിലയിരുത്തല്‍.

എന്നാലും മികച്ച നിലവാരത്തിലേക്ക് മന്ത്രിസഭയെ ഉയര്‍ത്താനാകുമെന്ന  വിശ്വാസത്തിലാണ് മുഖ്യമന്ത്രി. നൂറുദിവസംകൊണ്ട് മുന്‍ മന്ത്രിസഭയെ  മറികടക്കുംവിധം നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ്  അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

നഗരവികസനത്തിനുള്ള വായ്‌പാ നിരക്കുകള്‍ കുറയ്ക്കണം

തിരുവനന്തപുരം: കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ വായ്പാനിരക്കുകള്‍ പരമാവധി കുറയ്ക്കാന്‍ ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) കേന്ദ്ര സാമ്പത്തികകാര്യ വകുപ്പും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എ.ഡി.ബി. സഹായത്തോടെ നടപ്പാക്കുന്ന വികസനപദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പും എ.ഡി.ബിയും സംയുക്തമായി സംഘടിപ്പിച്ച അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ അഞ്ച് നഗരങ്ങളുടെ വികസനവും സേവന നിലവാരവും ഉയര്‍ത്തുകയെന്നതാണ് കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എങ്കിലും പ്രാദേശിക സാഹചര്യങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ച് എ.ഡി.ബിയുടെ ചില നിരക്കുകള്‍ വായ്പ വാങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ കുറവുവരുത്തണം. ഈ വായ്പകളുടെ തിരിച്ചടവ് സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം ഉത്തരവാദിത്വമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും-ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച് വളരെ വിശാലവും ഉയര്‍ന്നതുമായ ഒരു കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ വികസനലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന കാര്യങ്ങളില്‍ എ.ഡി.ബിക്ക് കേരളത്തെ സഹായിക്കാനാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വികസനാനുഭവങ്ങള്‍ പകര്‍ന്നുതന്നും പുതിയ ആശയങ്ങള്‍ പങ്കുവെച്ചും വായ്പകള്‍ നല്‍കിയും ഈ സഹായം ലഭ്യമാക്കാനാകും. 'എല്ലാവര്‍ക്കും കുടിവെള്ളം' എന്ന എ.ഡി.ബിയുടെ മുദ്രാവാക്യം കേരളത്തെ ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിലെ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും എ.ഡി.ബിയില്‍ നിന്നും സാമ്പത്തിക-സാങ്കേതിക സഹായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളം 44 നദികളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമാണ്. ഇതിനുപുറമേ കായലുകളും തോടുകളും കനാലുകളും കേരളത്തെ ജലസമ്പന്നമാക്കുന്നു. ഭൂഗര്‍ഭജലവിതാനം താഴാതെ സംരക്ഷിക്കുന്നതിലും ഈ ജലസ്രോതസുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മുന്‍കാലത്ത് ഈ നദികള്‍ യാത്രയ്ക്കും ചരക്കുകടത്തിനും ഉപയോഗപ്പെട്ടിരുന്നു.  ഇവ മെച്ചപ്പെടുത്തനായാല്‍ ചരക്കുകടത്തിലും ടൂറിസം മേഖലയിലും നേട്ടങ്ങള്‍കൈവരിക്കാനാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


ജനങ്ങള്‍ക്ക് ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനഅവകാശ നിയമത്തിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്ഘാടനത്തിനുശേഷം പ്രതിനിധികളുമായി നടത്തിയ സംവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരുകളില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രതീക്ഷയോട്  നീതിപുലര്‍ത്തുകയെന്നതും ഈ നിയമനിര്‍മാണത്തിന്റെ പിറകിലുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് ഗ്യാസ് തെര്‍മല്‍ പ്രോജക്ടാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതുവരെയും വികസനത്തിന്റെ വെളിച്ചം എത്താത്ത പ്രദേശങ്ങളില്‍ വസിക്കുന്നവരും ഒരുതരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ഗുണഫലങ്ങള്‍ ലഭിക്കാത്തവരുമായ ജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട് 'ആശ്രയ' പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്ര സാമ്പത്തികകാര്യവകുപ്പ് സെക്രട്ടറി എല്‍.എം.വാസ് അധ്യക്ഷതവഹിച്ചു. സാമ്പത്തികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജാമണി സ്വാഗതവും എ.ഡി.ബി ഡയറക്ടര്‍ ഹുണ്‍കിം നന്ദിയും പറഞ്ഞു.മരുന്നുവില: ചൂഷണം തടയാന്‍ കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

ജനങ്ങളെ ചൂഷണം ചെയ്‌തുകൊണ്ടുളള ചില മരുന്ന്‌ ഉല്‍പാദകരുടെയും വിതരണക്കാരുടെയും നടപടി ഇനിയും അനുവദിക്കുകയില്ലെന്നും മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനെ ശക്‌തിപ്പെടുത്തി ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലിനു സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച അത്യാഹിതവിഭാഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉല്‍പാദനച്ചെലവിന്റെ പലമടങ്ങ്‌ പൊതുജനങ്ങളില്‍നിന്നു വിലയായി പിഴിഞ്ഞെടുക്കുന്ന രീതികണ്ട്‌ കൈയുംകെട്ടി നില്‍ക്കില്ല. സംസ്‌ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര ഇന്‍ഷുറന്‍സ്‌ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യൂവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.

2011, ജൂലൈ 30, ശനിയാഴ്‌ച

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും -മുഖ്യമന്ത്രിസര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും -മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളില്‍ ഗുണനിലവാരവും
കൃത്യനിഷ്ഠതയും ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജല്രേസാതസ്സുകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ഏഷ്യന്‍ വികസന ബാങ്കിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തിന് സംസ്ഥാനത്തിന് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് എ.ഡി.ബി, കേരള, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കുകയായിരുന്നു
മുഖ്യമന്ത്രി. ഇതിന്‌സഹായം നല്‍കാമെന്ന് എ.ഡി.ബി കണ്‍ട്രി ഡയറക്ടര്‍ ഹുന്‍ കിം മറുപടിയും നല്‍കി.

സംസ്ഥാനത്തിന്റെ വികസന പരിശ്രമങ്ങള്‍ക്ക് പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ എ.ഡി.ബിക്ക് കാര്യമായി സഹായിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പ്രാദേശിക സാഹചര്യങ്ങള്‍ മൂലം ചില പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. ഇത് മനസ്സിലാക്കി എ.ഡി.ബി
വായ്പയുടെ പലിശനിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കണം.  

തൊഴിലവസരം സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, പരിസ്ഥിതി സംരക്ഷണം
തുടങ്ങിയവക്ക് സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്. വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റെയില്‍ എന്നിവക്കൊപ്പം 1000 കിലോമീറ്റര്‍ റോഡുകളുടെ നവീകരണം, കോട്ടയം മൊബിലിറ്റി ഹബ്ബ്, മലയോര ഹൈവേ, പ്രധാന നഗരങ്ങളില്‍ റിങ് റോഡുകളും ബൈപാസും തുടങ്ങിയവയെല്ലാം പരിഗണനയിലാണ്. 50 വര്‍ഷം മുന്നില്‍കണ്ടുള്ള ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിവരികയാണ്. ജലഗതാഗത സംവിധാനങ്ങള്‍ നവീകരിക്കും. ജലസംരക്ഷണം ഉറപ്പാക്കാന്‍ മഴക്കൊയ്ത്തും ചെക്ഡാമുകളും വ്യാപകമാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലാ പങ്കാളിത്തം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എല്‍.എം.വ്യാസ്, ജോയന്റ് സെക്രട്ടറി വേണു രാജാമണി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഉള്‍നാടന്‍ ജലഗതാഗതത്തിന് എ.ഡി.ബി വായ്പ വേണം: ഉമ്മന്‍ചാണ്ടിതിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതം, ദേശീയ ജലപാതാ വികസനം,
ജലസ്രോതസ്സുകളുടെ സംഭരണം എന്നീ പദ്ധതികള്‍ക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ്ബാങ്കിന്റെ (എ.ഡി.ബി) ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് കോവളം ലീലാ ഹോട്ടലില്‍ നടന്ന എ.ഡി.ബിയുടെ റിവ്യൂ മീറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ തിരിച്ചടവ് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ ഇളവ് നല്‍കണമെന്ന്
മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കേരളത്തെ മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വൈദ്യുതിരംഗത്ത് കേരളം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്യാസ് ടെര്‍മിനല്‍ പ്രോജക്ടുകളെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ADB പലിശ കുറയ്‌ക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിനുള്ള എ.ഡി.ബി. വായ്‌പയുടെ പലിശനിരക്കു കുറയ്‌ക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളത്ത്‌ എ.ഡി.ബിയുടെ ട്രൈപാര്‍ടൈറ്റ്‌ പോര്‍ട്ട്‌ഫോളിയോ അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്‌ഥാനത്തെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനും കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണം. വിനോദസഞ്ചാര- വികസനത്തിനും എ.ഡി.ബിയുടെ സഹായം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.തിരിച്ചടവു വൈകുന്നതിനാല്‍ അധികം പലിശ നല്‍കേണ്ടിവരുന്നത്‌ ഒഴിവാക്കുന്ന കാര്യം കേന്ദ്രധനമന്ത്രാലയവും എ.ഡി.ബിയും പരിശോധിക്കണം. അരനൂറ്റാണ്ടിലേക്കുള്ള ഗതാഗത വികസനത്തിന്റെ മാസ്‌റ്റര്‍ പ്ലാന്‍ തയാറായി വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സമയബന്ധിതമായ സേവനം ഉറപ്പുവരുത്തുന്ന സേവനാവകാശ നിയമം സംസ്‌ഥാനത്തു കൊണ്ടുവരും. ആശ്രയ പദ്ധതിയും വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതിയും പ്രതിജ്‌ഞാബദ്ധതയോടെ നടപ്പാക്കും. ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ വാതക താപ വൈദ്യുത പദ്ധിതകള്‍ നടപ്പാക്കും.

വേഗത്തിലുള്ള നഗരവല്‍ക്കരണമാണു കേരളം നേരിടുന്ന വെല്ലുവിളി. ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളം കിട്ടാനില്ല. കൂടുതല്‍ തടയണകള്‍ നിര്‍മിച്ച്‌ മഴവെള്ളം സംരക്ഷിക്കാന്‍ എ.ഡി.ബിയുടെ സഹായം പ്രയോജനപ്പെടുത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രത്യേക സെക്രട്ടറി എല്‍.എം. വാസ്‌, ജോയിന്റ്‌  സെക്രട്ടറി വേണു രാജാമണി, എ.ഡി.ബിയുടെ ഇന്ത്യന്‍ കണ്‍ട്രി ഡയറക്‌ടര്‍ ഹുന്‍കിം, എ.ഡി.ബി, ലോകബാങ്ക്‌ നേപ്പാള്‍, ബംഗ്‌ളാദേശ്‌ പ്രതിനിധികള്‍ പങ്കെടുത്തു.

2011, ജൂലൈ 29, വെള്ളിയാഴ്‌ച

കേരളത്തില്‍ 12010 കോടിയുടെ വാര്‍ഷിക പദ്ധതി

 
* കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാമുഖ്യം

ന്യൂഡല്‍ഹി:കേരളത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം 12,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ അനുമതി നല്‍കി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയും ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്.

കൃഷി, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്ക്കായിരിക്കും വാര്‍ഷിക പദ്ധതിയില്‍ ഊന്നല്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ തുകയാണ് ഇക്കുറി പദ്ധതി അടങ്കലായി അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആസൂത്രണക്കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട് അതുകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ.പി. മോഹനന്‍, കെ.സി. ജോസഫ്, കെ. ബാബു തുടങ്ങിയവരും പങ്കെടുത്തു.സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ തയ്യാറാക്കിയ നിര്‍ദേശമനുസരിച്ച് 11,030 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് അംഗീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കമ്മീഷന്‍ കൂടുതല്‍ തുകയുടെ പദ്ധതി അംഗീകരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ കൂടുതല്‍ തുക ചെലവഴിക്കും.

ഈ മേഖലകളില്‍ കേരളം മുമ്പേ വന്‍നേട്ടം കൈവരിച്ചതിനാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായം അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. അതിനാലാണ് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിണഗന നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചതിനാല്‍ ഓരോ മേഖലയ്ക്കും നീക്കിവെക്കുന്ന തുക പിന്നീട് കൃത്യമായി തീരുമാനിക്കും. ആസൂത്രണക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു ഉദ്യോഗസ്ഥര്‍ ഉടനെ കേരളത്തിലേക്ക് വരും.

പദ്ധതിവിഹിതം 100 ശതമാനവും ചെലവഴിക്കാന്‍ ശ്രമിക്കും. കഴിഞ്ഞകൊല്ലം അംഗീകരിച്ച തുകയുടെ 87 ശതമാനത്തില്‍ താഴെ മാത്രമേ മുന്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളൂ.

കമ്മീഷന്റെ ചില നിബന്ധനകള്‍ നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് കേരളം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് കമ്മീഷന്‍ സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ കാര്യത്തില്‍ കമ്മീഷന്റെ മുന്‍നിലപാടില്‍ മാറ്റം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ ഇതിനായി 25 കോടി രൂപ നീക്കിവെച്ചിരുന്നു. അതിന് അനുമതി ലഭിച്ചിട്ടുണ്ട്.Oommen Chandy meets Montek Singh Alhuvalia

തന്ത്രിക്ക് ശതാഭിഷേകം; ആശംസയേകി മുഖ്യമന്ത്രി
ചെങ്ങന്നൂര്‍: ശതാഭിഷിക്തനായ  ശബരിമല വലിയ തന്ത്രിയ്ക്ക് ആശംസയേകാന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി താഴമണ്‍ മഠത്തിലെത്തി. ശബരിമല തന്ത്രിയായ കണ്ഠരരു മഹേശ്വരരാണ് 84ന്റെ നിറവില്‍ ശതാഭിഷിക്തനായത്. ഇന്നലെ രാവിലെ കുടുംബ ക്ഷേത്രത്തില്‍ വിവിധ പൂജകളും ഹോമങ്ങളോടുമാണ് ശതാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്.

കുടുംബ ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ദര്‍ശിക്കാനും വലിയ തന്ത്രിക്ക് ആശംസകള്‍ നേരാനുമായി ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും  എത്തിച്ചേര്‍ന്നത്. 10.15 ഓടെ തന്ത്രി കണ്ഠരരു മഹേശ്വരരേയും ഭാര്യ ദേവകീദേവി അന്തര്‍ജനത്തെയും പ്രത്യേക പീഠത്തിലിരുത്തിയശേഷം ആലുവാ തന്ത്ര വിദ്യാപീഠം ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൃഷ്ണന്‍ നമ്പൂതിരിയും കണ്ഠരരു മോഹനരരും ചേര്‍ന്ന് വലിയ തന്ത്രിയുടെ ശിരസില്‍ ശതാഭിഷേക കലശാഭിഷേകം നടത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെഎസ് വാസുദേവ ശര്‍മ, കൊടിക്കുന്നില്‍ സുരേഷ് എം പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായര്‍  എന്നിവരും ആശംകള്‍ നേര്‍ന്നു.

മലയാളഭാഷ വളര്‍ത്താന്‍ ഒട്ടേറെ നടപടികളെടുത്തു

Imageന്യൂഡല്‍ഹി: മലയാളിയുള്ളിടത്തെല്ലാം  മലയാളം പഠിപ്പിക്കാനായുള്ള മലയാളം മിഷന്റെ ദേശീയതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ രൂപവല്‍ക്കരിക്കപ്പെട്ട ശേഷമുള്ള ആദ്യ അധ്യയനവര്‍ഷത്തിനാണ് മുഖ്യമന്ത്രി തിരി തെളിയിച്ചത്.

 മലയാളഭാഷ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍  ഒട്ടേറെ നടപടികളെടുത്തിട്ടുെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മലയാളം സംസ്ഥാനത്ത് ഒന്നാം ഭാഷയാക്കി. മലയാളം സര്‍വ്വകലാശാല സ്ഥാപിക്കാനും തീരുമാനിച്ചു. ഈ വര്‍ഷം തന്നെ അതു യാഥാര്‍ഥ്യമാവും. ഡല്‍ഹി മാതൃകയില്‍ മുംബൈയിലും ചെന്നൈയിലും മലയാള പഠനകേന്ദ്രങ്ങള്‍ രൂപവല്‍ക്കരിച്ചു കഴിഞ്ഞു. കോയമ്പത്തൂര്‍, ദുബായ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം പഠനകേന്ദ്രം തുടങ്ങാന്‍ നടപടിയെടുക്കും. മലയാളം മിഷന്‍ വെബ്‌സൈറ്റ് ഉടന്‍ സജ്ജമാക്കും. ഡല്‍ഹിയിലെ മലയാളം മിഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മലയാളം പഠിപ്പിക്കാനായി 2005 ല്‍ തനിക്കു കിട്ടിയ നിവേദനത്തെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാളം പഠിപ്പിക്കാനായുള്ള ഡല്‍ഹി മലയാളികളുടെ കൂട്ടായ്മയെ അദ്ദേഹം പ്രശംസിച്ചു.

ചടങ്ങില്‍ ഡല്‍ഹി മലയാളം മിഷന്‍ പ്രസിഡന്റ് പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള അധ്യക്ഷനായിരുന്നു. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്, എക്‌സൈസ് മന്ത്രി കെ.ബാബു, കൃഷിമന്ത്രി  കെ.പി.മോഹനന്‍ എന്നിവരുടെയും സാന്നിധ്യമുായിരുന്നു. 

2011, ജൂലൈ 28, വ്യാഴാഴ്‌ച

വനമേഖലകളിലെ മാവോവാദികളുടെ വ്യാപനം തടയാന്‍ നടപടി വേണം - മുഖ്യമന്ത്രി
  വനമേഖലകളിലെ മാവോവാദികള്‍ സാന്നിധ്യം ഉറപ്പിക്കുന്നത് തടയാന്‍ പോലീസ് നടപടികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

വനമേഖലകളിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തിനുണ്ടാകുന്ന വീഴ്ചയാണ് മാവോവാദികള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുന്നതെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ധിച്ചുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം അമര്‍ച്ചചെയ്യാന്‍ ഗുണ്ടാനിയമം കൂടുതല്‍ ശക്തമാക്കണമെന്ന് യോഗത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ആറുമാസത്തെ കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തുവരുന്നവര്‍ വീണ്ടും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതുതടയാന്‍ കരുതല്‍ തടങ്കലിന്റെ കാലാവധി കൂട്ടണമെന്നായിരുന്നു നിര്‍ദേശം.

കൂര്‍ഗിലെ ആക്രമണം; മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു
കൂര്‍ഗില്‍ മലയാളികളായ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടായ സാമൂഹികവിരുദ്ധ ആക്രമണങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി ഡോ. ബി.എസ്. യദ്യൂരപ്പക്ക് കത്തയച്ചു.

കെ. സുധാകരന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്ത സാഹചര്യത്തില്‍ മലയാളി വ്യാപാരികള്‍ കച്ചവടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ആക്രമണത്തിന് വിധേയരായ തലശ്ശേരി സ്വദേശികളായ ടി.പി. ഉസ്മാന്‍, പി.വി. മുനീര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പും കത്തിനോടൊപ്പം അയച്ചിട്ടുണ്ട്.
 
 

കള്ളവോട്ട് ആരുടേതെന്ന് പറയണം - മുഖ്യമന്ത്രി
തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടിങ്ങിനിടയില്‍ ആരാണ് കള്ളവോട്ട് ചെയ്തതെന്ന് പ്രതിപക്ഷനേതാവും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വോട്ട് ചെയ്തവരുടെ ലിസ്റ്റുണ്ട്. അതില്‍ ആരെങ്കിലും കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ട് ഒളിച്ചോടിയ ശേഷം അവരുടെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.

വോട്ടെടുപ്പുസമയത്ത് ഭരണപക്ഷത്ത് 62 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന ആരോപണം പരിഹാസ്യമാണ്. വോട്ടിങ്ങിനായി ബെല്ലടിച്ച് തീരുന്നതുവരെ സഭയ്ക്കകത്ത് കയറുന്നവര്‍ക്ക് വോട്ട് ചെയ്യാം. ബെല്ലടിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റും താനും തന്റെ ഓഫീസിലിരിക്കുകയായിരുന്നു. ബെല്ലടികേട്ടപ്പോഴാണ് ഞങ്ങളും സഭയിലേക്ക് പ്രവേശിച്ചത്. അപ്പോള്‍ സഭയില്‍ 68 പേരുണ്ടായിരുന്നു. പിന്നീട് അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ എണ്ണം 70 ആയി. പ്രതിപക്ഷത്ത് 67 പേര്‍ മാത്രവും. സ്വന്തംമുഖം വികൃതമാകുന്നതിലുള്ള നാണക്കേട് മറച്ചുവെയ്ക്കാന്‍ വേണ്ടി കള്ളവോട്ട് നടന്നുവെന്ന് പ്രചരിപ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു. ഒരു സമയത്തും ഗവണ്മെന്റിന് ഭൂരിപക്ഷം ഉണ്ടാകാതിരുന്നിട്ടില്ല.

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ ജനങ്ങള്‍ കൂവലോടെയാണ് സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് കൂവാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി. പക്ഷേ, ജനങ്ങള്‍ അത് ഏറ്റുപിടിക്കാന്‍ തയ്യാറാകുന്നില്ല.
 

2011, ജൂലൈ 27, ബുധനാഴ്‌ച

നിയമം അനുവദിക്കുന്ന എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം: മുഖ്യമന്ത്രിImageതിരുവനന്തപുരം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും വാര്‍ഷികയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തിരസാഹചര്യങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വേങ്ങര അപകടത്തില്‍ പന്ത്രണ്ട് മണിക്കൂറിലേറെ ജീവനുവേണ്ടി യാചിച്ച ഒരാളെ നമുക്ക് രക്ഷിക്കാനായില്ല. എന്തൊക്കെ സംവിധാനങ്ങളുണ്ടായിരുന്നെങ്കില്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നോ അതൊക്കെ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്രൈസിസ് മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാര്യത്തില്‍ എന്തു സഹായത്തിനും സര്‍ക്കാര്‍ സദാ സന്നദ്ധമാണെന്നും അറിയിച്ചു. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സേവനം പൊതുജനങ്ങളുടെ നിയമപരമായ അവകാശമാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഭരണത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് നൂറുദിനപരിപാടിയില്‍ വ്യക്തമാണ്. സുതാര്യതയും വേഗതയുമാണ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. പൊതുജനങ്ങളെ സംബന്ധിച്ച് ഇന്ന് കിട്ടേണ്ട സേവനങ്ങള്‍ നാളേക്ക് മാറ്റിവെക്കാനാകില്ല. ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ട്. വികസന പ്രവര്‍ത്തനങ്ങളായാലും, ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളായാലും സമയബന്ധിതമായി നടപ്പാക്കാന്‍ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നിയമപരമോ സാങ്കേതികമോ ആയ തടസ്സമില്ലാത്ത കേസുകളില്‍ 1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ കുടിയേറ്റ കര്‍ഷകര്‍ക്കും  പട്ടയം നല്‍കുന്ന നടപടി ത്വരിതപ്പെടുത്തുവാന്‍ മുഖ്യമന്ത്രി കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. കയ്യേറ്റമൊഴിപ്പിക്കുന്നതിലും ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് നടത്തുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്. ആദിവാസികള്‍ക്കും പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി ചെലവഴിച്ചതിന്റെ ചെറിയൊരംശം പ്രയോജനം മാത്രമേ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം വിലയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ആറളം ഫാമിലെ ഭൂമിവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഇത്തരത്തിലുള്ള ഒരു പരാജയമാണ്- മുഖ്യമന്ത്രി പറഞ്ഞു.അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ശരിയായ മാര്‍ക്കറ്റ് വില നല്‍കുക, വില നല്‍കിയശേഷം മാത്രം താമസക്കാരെ ഒഴിപ്പിക്കുക, വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുക, തൊഴില്‍നഷ്ടം സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ലഭ്യമാക്കുക, പുതുതായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ഉപഭോക്താക്കളായി ഭൂമി നഷ്ടമാകുന്നവരെ പരിഗണിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ നയം.
 
അനധികൃതമായ മണലൂറ്റ് ഗുരുതരമായ സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണം. ഇതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനം കൃത്യസമയത്ത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സേവനങ്ങള്‍ ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. റെറ്റ് ടു സര്‍വീസ് ആക്ട് നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനത്തുള്ളത്. മാലിന്യ സംസ്‌കരണത്തിലെ പിഴവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മറ്റുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള ഉദാത്ത മാതൃകകള്‍ കണ്ടെത്തി അവ സംസ്ഥാനത്ത് നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം.

പട്ടാളക്കാര്‍ക്കായി സൈനിക് സെന്ററുകളും പോളി ക്ലിനിക്കുകളും ആരംഭിക്കും: മുഖ്യമന്ത്രിImage പട്ടാളക്കാര്‍ക്കായി സൈനിക് കേന്ദ്രങ്ങളും പോളിക്ലിനിക്കുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സെന്ററില്‍ നടന്ന കാര്‍ഗില്‍ ദിനാചരണവും യുദ്ധ വിധവകളെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സൈനിക് സെന്ററുകള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്.സൈനിക് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കാന്‍ അതത് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്, കാസര്‍കോഡ്, കോഴിക്കോട് എന്നീ ആറു ജില്ലകളില്‍ സൈനികര്‍ക്കായി പോളിക്ലിനിക്കുകള്‍ ആരംഭിക്കും.ഇതിനായുള്ള നടപടികല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനീകരുടെ വിധവകളായ 600 പേര്‍ക്ക് സൈനീക ക്ഷേമനിധിയില്‍ നിന്നും 2,000 രൂപ വീതം 12 ലക്ഷം ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും അതു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള സര്‍ക്കാര്‍ പട്ടാളക്കാരോടും വിമുക്തഭടന്‍മാരോടും അനുഭാവപൂര്‍വ്വമായ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.അതു തുടരും.ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം ജവാന്‍മാര്‍ രാജ്യത്തിന് നല്‍കുന്ന ശക്തിയാണ്.രാജ്യം കാക്കുന്നതിനായി വീരമൃത്യു വരിച്ചവരെയും സര്‍വീസിലുള്ള ഭടന്‍മാരെയും ആദരിക്കുന്നതിനും ഓര്‍ക്കുന്നതിനും രാജ്യം എന്നും നിലപാടെടുക്കണം.അത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തവും ബാധ്യതയും അക്ഷന്തവ്യമായ കടമയുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കാര്യം കഴിയുമ്പോള്‍ ജവാന്‍മാരെ മാത്രമല്ല സഹായിച്ച പലരേയും മറക്കുന്നതാണ് സമൂഹത്തിന്റെ നിലപാട്.
 
എല്ലാ രംഗത്തും ഇതാണ് സ്ഥിതി.ഇതില്‍ മാറ്റം വരണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു.രാജ്യം കാക്കുന്നതിനായി വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരനില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് രാജ്യത്തെ കെട്ടിപ്പടുക്കണമെന്ന് ചടങ്ങില്‍ ഡോ.ശശി തരൂര്‍ എംപി പറഞ്ഞു.ദൈവങ്ങളും സൈനീകരും ഒരുപോലെയാണ്.ആപത്ഘട്ടങ്ങളില്‍ എല്ലാവരും ഇവരെ സ്മരിക്കും.എന്നാല്‍ പിന്നീട് രണ്ടു വിഭാഗങ്ങളെയും സൗകര്യപൂര്‍വ്വം മറക്കുന്ന നിലപാടാണുള്ളത്-പാങ്ങോട് കരസേനാസ്ഥാനത്തിന്റെ മേധാവി ബ്രിഗേഡിയര്‍ പ്രദീപ് നാരായണന്‍ പറഞ്ഞു.രാജ്യത്തിന്റെ നാളേയ്ക്ക് വേണ്ടി ഓരോ പട്ടാളക്കാരനും അവരുടെ ഇന്നത്തെ ജീവിതമാണ് ത്യജിക്കുന്നത്.സൈനീകരെ ആരും ഓര്‍ക്കുന്നില്ലെന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിമുക്തഭടന്‍മാരുടെയും സൈനികരുടെയും കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അവരുടെ അപേക്ഷകള്‍ ചുവപ്പുനാടകളില്‍ കുടുങ്ങാതെ സഹായിക്കണമെന്നും കരസേനയുടെ ദക്ഷിണ മേഖലാ തലവന്‍ മേജര്‍ ജനറല്‍ വൈ.സി തരകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.ബിഎസ്എന്‍എല്‍ മേദാവി പ്രമേചന്ദ്രയും ചടങ്ങില്‍ പങ്കെടുത്തു.നേരത്തേ സേനാ ആസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി റീത്ത് സമര്‍പ്പിച്ചു.യുദ്ധ വിധവകള്‍ക്കായി ബിഎസ്എന്‍എല്‍ ഏര്‍പ്പെടത്തിയ മൊബൈല്‍ഫോണുകള്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും ചേര്‍ന്ന് സമ്മാനിച്ചു.ചടങ്ങുകള്‍ക്ക് മുന്നോടിയായി യുദ്ധ വിധവകളെ ആദരിക്കുന്നതിനായി പ്രത്യേകം നടന്ന ചടങ്ങില്‍ യുദ്ധ വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നവോദ്ധാന്‍ സംഘടനയുടെ പ്രസിഡന്റും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി പങ്കെടുത്തു.

വിവാദങ്ങളെ സുതാര്യത അകറ്റി നിര്‍ത്തും: മുഖ്യമന്ത്രിImageസുതാര്യത വിവാദങ്ങളെ അകറ്റി നിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരുടെ ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിവാദങ്ങളാണ് കേരളത്തിലെ ലാഭകരമായ ബിസിനസെന്ന് കൃഷ്ണന്‍നായര്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
 
സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ എല്ലാ കാര്യങ്ങളെയും വിവാദങ്ങളിലേക്ക് നയിക്കുന്നത്.് കാര്യങ്ങള്‍ സുതാര്യമല്ലാതാകുമ്പോഴാണ് വിവാദങ്ങളുണ്ടാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നത്.ഈ തിരിച്ചറിവുള്ളതിനാലാണ് കേരള സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും സുതാര്യത കൊണ്ടു വന്നിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ജനങ്ങളറിയണം.ജനങ്ങള്‍ക്ക് അറിയാന്‍ അവസരമുണ്ടാക്കിയതിനാല്‍ വിവാദങ്ങള്‍ക്കപ്പുറം കേരളം റിസള്‍ട്ടുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃഷ്ണന്‍നായരുടെ ആത്മകഥ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിച്ചതിന്റെ മാതൃകയാണ്. വിജയത്തിന്റെ കഥയാണത്.ആത്മവിശ്വാസത്തോടെ വ്യവസായ മേഖലയിലേക്ക് ചുവടുവച്ച് ലോകശ്രദ്ധയും ബഹുമാനവും നേടിയ വ്യക്തമായണദ്ദേഹം.എന്നാല്‍ കേരളത്തില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം നമ്മുടെ സംസ,്ക്കാരത്തിന് യോജിച്ചതായിരുന്നില്ല. എന്നാല്‍ അത്തരം എതിര്‍പ്പുകളെയും അതിജീവിച്ച് , വിവാദങ്ങളെയും വിജയിച്ച വ്യക്തിയാണ് കൃഷ്ണന്‍നായരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണന്‍നായരുടെ പുസ്തകത്തിന് ഇനിയും തുടര്‍ച്ചകളുണ്ടാകണം. അദ്ദേഹത്തിന്റെ വ്യവസായ മേഖല വഴി കേരളത്തിന്റെ ടൂറിസം രംഗത്ത് ഇനിയും പുരോഗതിയുണ്ടാക്കാനാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് ശശി തരൂര്‍ എംപി പറഞ്ഞു.
 
വിദ്യാര്‍ഥികള്‍ക്ക് തന്റെ പുസ്തകം സൗജന്യമായി നല്‍കാനാണ് ഉദ്ിദേശിക്കുന്നതെന്നും ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ച്ചയുടെ പടവുകളിലേക്ക് താന്‍ ചവിട്ടിക്കയറിയതിന്റെ മാതൃക അവര്‍ക്ക് പകരണമെന്നും മറുപടി പ്രസംഗം നടത്തിയ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു.വളര്‍ച്ച എങ്ങിനെയെന്ന് പുസ്തകം വായിക്കുന്നതിലൂടെ വിദ്യാര്‍ഥികളിലേക്ക് പകരാനാകും.ആത്മവിശ്വാസവും മുന്നോട്ടേക്കുള്ള ലക്ഷ്യവും വിദ്യാര്‍തികള്‍ക്ക് ഊര്‍ജ്ജമാക്കി മാറ്റാന്‍ പുസ്തകത്തിന് കഴിയുമെന്നും അദ്ദേഹം കൃഷ്ണന്‍ നായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കോവളം ലീലാ കെമ്പിന്‍സ്‌ക്കിയില്‍ നടന്ന ചടങ്ങ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ ഉദ്ഘാടനം ചെയ്തു.ഡോ.സി.കെ രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.കൃഷ്ണലീല എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഇ-ബുക്ക് പതിപ്പും പുറത്തിറക്കി.രവി ഡിസി പുസ്തക പരിചയം നിര്‍വഹിച്ചു.ലീലാ ഗ്രൂപ്പ് എംഡിയും ജോയിന്റ് എംഡിയുമായ വിവേക് , ദിനേശ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സ്ത്രീകളുടെ പരാതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം-മുഖ്യമന്ത്രി


തിരുവനന്തപുരം: ആദിവാസികളുടെയും സ്ത്രീകളുടെയും പരാതികള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനനടപടി കൈക്കൊള്ളണം.  ചില സന്ദര്‍ഭങ്ങളില്‍ പരാതികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിക്കുന്നുണ്ട്.
വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന വാദം ഗൗരവമായി കാണണം. ആദിവാസികളുടെ പരാതികളില്‍ നടപടികളുണ്ടാകാത്തതാണ് ഇത്തരം സംഘടനകള്‍ വളരാന്‍ പ്രധാന കാരണം. ഇത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കണം. നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെടുന്നുണ്ട്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കണം. പുതിയ ഗുണ്ടാപ്പട്ടിക തയാറാക്കി കര്‍ശനനടപടി കൈക്കൊള്ളണം.
ഗുണ്ടകളുടെ നഴ്‌സറിയായി മണല്‍മാഫിയകളുടെ പ്രവര്‍ത്തനം മാറുകയാണ്. മണല്‍മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ കടവുകള്‍ കേന്ദ്രീകരിച്ച് തടയണം. അതിനായി കടവ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ പല ജില്ലകളിലും വ്യാപകമായി  മണല്‍ലോറികള്‍ പിടിച്ചെടുക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
മണല്‍ മാഫിയയെ തടയാനെന്ന രീതിയില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും നിര്‍മാണമേഖലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയില്‍ മണല്‍ലോറികള്‍ പിടിച്ചിടരുത്.

മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുകളും ഗുണ്ടാആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേസുകളുടെ അന്വേഷണം പൂര്‍ത്തീകരിച്ച് കോടതികളില്‍ കുറ്റപത്രവും എഫ്.ഐ.ആറും സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരാതിയുണ്ട്. അത് പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം


ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ചയില്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്നിരിക്കെ തിങ്കളാഴ്ച മുതല്‍ എന്തിന്റെ പേരിലാണ് സമരം ആരംഭിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സംസാരിക്കുകയും തിങ്കളാഴ്ച അന്തിമ ചര്‍ച്ച നടത്താമെന്ന് അറിയിപ്പ് നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ജനങ്ങളെ ദ്രോഹിക്കുന്ന സമരത്തിനിറങ്ങിയത് വേദനാജനകമാണ്. ഏത് സമയത്തും ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്- മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം ബസ് ഉടമകളുമായി ചര്‍്ച്ച ചെയ്ത് ഗതാഗതമന്ത്രി അറിയിക്കും. മലബാറിലെ ഏഴു ജില്ലകളിലും തൃശൂരിലുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 262 തസ്തികകള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 239 ജൂനിയര്‍ ഗ്രേഡ് ടീച്ചര്‍മാരെയും 23 ഹയര്‍ ഗ്രേഡ് തസ്തികകളുമാണ് സൃഷ്ടിച്ചത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷക്ക് നേതൃത്വം നല്‍കാന്‍ പുതിയ പൊലീസ് സൂപ്രണ്ട് തസ്തിക സൃഷ്ടിച്ചു. ആന്റി പൈറസി സെല്‍ രൂപീകരിക്കുന്നതിന് എസ്.പിയടക്കം നാല് തസ്തികകള്‍ക്ക് അംഗീകാരം നല്‍കി. ഒരു ഡി.വൈ.എസ്.പിയും രണ്ട് എസ്.പിമാരുമാണ് മറ്റ് തസ്തികകള്‍. ആവശ്യമായ മറ്റ് തസ്തികകള്‍ പൊലീസ് വകുപ്പില്‍ നിന്ന് പുനര്‍വിന്യസിക്കും.
കാസര്‍കോട് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷനെ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വെടിവെപ്പില്‍ മരിച്ച മുഹമ്മദ് ഷഫീഖിന്റെ കുടുംബത്തിന് ഹൈകോടതി വിധി പ്രകാരം അഞ്ച് ലക്ഷം രൂപ നല്‍കാനും ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചു. ചില ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പുതിയ മദ്യനയം അംഗീകരിച്ചു.
മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി നടത്താന്‍ ഒരു പാക്കേജ് തയ്യാറാക്കാന്‍ പൊതുമരാമത്ത് മന്ത്രിയെ ചുമതലപ്പെടുത്തി. പാക്കേജ് ലഭിക്കുന്നതനുസരിച്ച് ആവശ്യമായ തുക അനുവദിക്കും. ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്നതിനുള്ള പാക്കേജ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുമായും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരുമായും ചര്‍ച്ച നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവരായിരിക്കും ചര്‍ച്ച നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭയില്‍ കള്ളവോട്ട് ചെയ്തത് ആരെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം നിര്‍ഭാഗ്യകരമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരാണ് കള്ളവോട്ട് ചെയ്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കള്ളവോട്ട് നടന്നെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് സമാധാനം പറയാന്‍ താന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പരസ്യമായി നടന്ന വോട്ടെടുപ്പിനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് ജനാധിപത്യത്തോട് കാണിക്കുന്ന അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനാവകാശം നടപ്പാക്കുന്നത് പരിഗണനയില്‍ - മുഖ്യമന്ത്രി


തിരുവനന്തപുരം: സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കുന്നതിന് വിവരാവകാശ മാതൃകയില്‍ സേവനാവകാശം നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല, അവരുടെ അവകാശമാണ്. എല്ലാകാര്യങ്ങളും അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വികസനം സമയബന്ധിതമായിരിക്കണം. കാര്യക്ഷമതയിലും വേഗത്തിലും ഒരു ഒത്തുതീര്‍പ്പുമില്ല. ഇന്ന് ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ്  കിട്ടാന്‍ ഇന്നുള്ള സംവിധാനങ്ങളൊന്നും ആവശ്യമില്ല. അതു കാലക്രമേണ സ്വയം നടന്നുകൊള്ളുമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ 1977 ജനുവരി ഒന്നിന്  മുമ്പ് കൃഷി ഭൂമി കൈവശമുണ്ടായിരുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ 1977ല്‍ എടുത്ത തീരുമാനം ഇന്നും നടപ്പായിട്ടില്ല. ഈ വിഷയത്തില്‍ നിയമപരവും സാങ്കേതികപരവുമായ തടസ്സങ്ങള്‍ നീക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണം.

പട്ടികജാതി -വര്‍ഗക്കാരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി ചെലവഴിച്ച തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ പ്രയോജനമുണ്ടായിട്ടില്ലെന്ന് കാണാം. ഭൂമി കൈയിലുണ്ടായിട്ടും ഈ വിഭാഗത്തിന് വിതരണം ചെയ്യാനാകാത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ശരിയായ വിപണിവില കൊടുത്തശേഷം മാത്രമേ ഉടമസ്ഥരെ ഒഴിപ്പിക്കുകയുള്ളൂയെന്നാണ് സര്‍ക്കാര്‍ തീരുമാനം.  വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് പകരം സംവിധാനവും ഉറപ്പാക്കും.
മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

2011, ജൂലൈ 24, ഞായറാഴ്‌ച

സമാന്തര സിനിമകള്‍ക്ക് സബ്‌സിഡി ഉയര്‍ത്തുന്നത് പരിഗണിക്കും: ഉമ്മന്‍ചാണ്ടിImage സമാന്തര സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സബ്‌സിഡി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്  സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നത്.
 അതിന് കഴിയാത്തതില്‍ കേരളത്തിന് ദുഃഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫിലിം മേക്കേഴ്‌സ് ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്താന്‍ കഴിയുന്ന പ്രതിഭകളാണ് മലയാളത്തിലുള്ളതെന്ന് ദേശീയ-സംസ്ഥാന അവാര്‍ഡുകളിലൂടെയും മറ്റ് പുരസ്‌കാരങ്ങളിലൂടെയും വ്യക്തമാണ്. സിനിമാ ലോകത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. സിനിമാരംഗത്തുള്ള ഒരാളെത്തന്നെ സിനിമയ്ക്ക് പ്രത്യേകമായുള്ള വകുപ്പിന്റെ മന്ത്രിയാക്കിയത് ഇതിന്റെ തെളിവാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും മറ്റും സിനിമാരംഗത്തുള്ളവരെ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ചലച്ചിത്ര സംഘടനകള്‍ നേരത്തെ നല്‍കിയ നിവേദനത്തെക്കുറിച്ച് പഠിക്കാന്‍ ടി. ബാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ റിപ്പോര്‍ട്ടും ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് നല്‍കിയ നിവേദനത്തിലെ ശുപാര്‍ശകളും ഉടന്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ബന്ധപ്പെട്ടവരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരന്‍, ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദ്, നിര്‍മാതാവ് അഷറഫ് വേലി, പശ്ചാത്തല സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടകപ്പള്ളി,  ഛായാഗ്രാഹകന്‍ മധുഅമ്പാട്ട്, വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് ജോഷി, ഇലക്ട്രയുടെ സംവിധായകന്‍ ശ്യാമപ്രസാദ്, സംഘടനാ രക്ഷാധികാരികളായ കെ.പി കുമാരന്‍, ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി ശശി പരവൂര്‍ എന്നിവരും സംബന്ധിച്ചു.

പെണ്‍വാണിഭം തടയാന്‍ നയം രൂപവത്കരിക്കും -മുഖ്യമന്ത്രി


പെണ്‍വാണിഭം തടയാനും കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ നയം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകയായ ഡോ. സുനിതാകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 രാജ്യത്ത് ആന്ധ്രയിലാണ് ഇത്തരം നയം ഉള്ളത്. കേരളത്തിലും  സമാനനയം ഉണ്ടാക്കും. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂര്‍ പെണ്‍വാണിഭം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് സുനിതാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

12ാം വയസ്സില്‍ വിവാഹിതയാവുകയും വ്യഭിചാര കേന്ദ്രത്തിലെത്തപ്പെടുകയും ചെയ്ത് 17ാം വയസ്സില്‍ എയ്ഡ്‌സ് ബാധിതയായ ഭവാനി എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സുനിതാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
കേരളത്തില്‍ പീഡനങ്ങള്‍ തടയാനും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനുമുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പ്രജ്വല (അണയാത്ത ജ്വാല) എന്ന സാമൂഹിക സംഘടനക്ക് നേതൃത്വം നല്‍കുന്ന ഡോ. സുനിതയുമായി മുഖ്യമന്ത്രി സംവദിച്ചത്. ആന്ധ്രാ കേഡറിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥ മിനി മാത്യു ആണ് സുനിതയുടെ സഹായത്തോടെ ഇത് തയാറാക്കിയത്. അരമണിക്കൂര്‍ നീണ്ട പവര്‍ പോയന്റ് പ്രസന്‍േറഷനിലൂടെ സുനിത പെണ്‍വാണിഭത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചു. രാജ്യത്ത് പത്തുമിനിറ്റില്‍ ഒരാള്‍ വീതം പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ വീഴുന്നു. 30 ലക്ഷം സ്ത്രീകളാണ് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുള്ളത്.

ഇവരില്‍ 88 ശതമാനം പേരും 14 വയസ്സില്‍ താഴെയുള്ളവരാണ്. കേരളത്തില്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ മുഖ്യമന്ത്രി സുനിതയുടെ ശ്രദ്ധയില്‍പെടുത്തി. അവരെയും വയനാട്ടിലുള്ള അവിവാഹിതരായ അമ്മമാരെയും  സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുനിതയെ ചുമതലപ്പെടുത്തി.

പാടശേഖരങ്ങളിലെ മത്സ്യക്കൃഷി വ്യാപിപ്പിക്കും - മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം പതിനായിരം ഹെക്ടര്‍ പാടശേഖരങ്ങളിലേക്ക് മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി 5000 ടണ്‍ ഉദ്പാദനം ലക്ഷ്യമിടുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങളിലെ മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കൃഷി, ഗ്രാമവികസനം, ജലസേചനം, ഫിഷറീസ്, നബാര്‍ഡ്, എം.പി.ഇ.ഡി.എ എന്നീ ഏജന്‍സികളുടെ സംയുക്ത സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൃഷിക്ക് ഒട്ടുംതന്നെ അനുയോജ്യമല്ലാത്ത പാടങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നതിന് കൃഷിവകുപ്പില്‍ നിന്നും അനുവാദം ലഭിക്കാത്ത സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്‍ഡറി: പുതിയ ബാച്ചുകളെപ്പറ്റി പരാതിയുണ്ടാവില്ല - ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള അന്തിമ ലിസ്റ്റ് പുറത്തുവരുമ്പോള്‍ ഒരു പരാതിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ പ്രൊവിഷണല്‍ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അത് അന്തിമ ലിസ്റ്റല്ല. മുഴുവന്‍ പരാതികളും പരിഹരിച്ചുകൊണ്ടുള്ളതായിരിക്കും അന്തിമ ലിസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഓണത്തിന് വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ 3000 വിപണന കേന്ദ്രങ്ങള്‍ തുറക്കുംImageവിപുലമായ ഓണം വിപണന മേളകള്‍  സഹകരണ ഓണം-റംസാന്‍ വിപണി  15 മുതല്‍ 60% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍
 
 ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രൈമുഖ പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സെപ്തംബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന സഹകരണം ഓണം, റംസാന്‍ വിപണി ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 140 നിയോജകമണ്ഡലങ്ങളിലെ വിപുലമായ ഓണം വിപണന മേളകള്‍ ആരംഭിക്കും.ജൂലായ് 21 മുതല്‍ സെപ്തംബര്‍ 8 വരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളകളിലൂടെ 20 ഇനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മുന്തിയ ഇനം ജയ അരി ഉള്‍പ്പടെ നാല് തരം അരികള്‍ ഉള്‍പ്പടെ 20 നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് 15 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് കണ്‍സ്യൂമര്‍ഫെഡ് വിപണനം നടത്തുന്നത്.നാല്‍പത് ഇനങ്ങള്‍ അടങ്ങുന്ന 41 ദിവസ വിപണിയാണ് മൂന്നാം ഘട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പദ്ധതിയിടുന്നത്. ആഗസ്റ്റ് 1 മുതല്‍ സെപ്തംബര്‍ 8 വരെ 3000 സഹകരണ വിപണനകേന്ദ്രങ്ങളിലൂടെയാണ് നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നത്.
 
കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 185 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വിവിധ സഹകരണ സ്ഥാപനങ്ങളുടെ 1000ലധികം നീതി സ്റ്റോറുകള്‍, 2000ലേറെ സഹകരണ വിപണന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ റംസാന് തൊട്ടുമുന്‍പുള്ള 10 ദിവസങ്ങളിലായി റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണനം നടത്തും.ഓണത്തിനു തൊട്ടുമുമ്പുള്ള 10 ദിവസം പൊതുവിപണിയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവില്‍ ചെറുപയര്‍, പരിപ്പ്, സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, സവാള, ഏത്തക്കായ എന്നിവ വിപണനം നടത്തും.ഓണത്തിനുമുമ്പായി 3000 വിപണനകേന്ദ്രങ്ങള്‍ തുറക്കും. തിരുവനന്തപുരം-225, കൊല്ലം-280, ആലപ്പുഴ-200, പത്തനംതിട്ട-160, കോട്ടയം-200, ഇടുക്കി-140, എറണാകുളം-300, തൃശ്ശൂര്‍-300, പാലക്കാട്-260, മലപ്പുറം-190, കോഴിക്കോട്-250, വയനാട്-115, കണ്ണൂര്‍-240, കാസര്‍ഗോഡ്-140 വിപണനകേന്ദ്രങ്ങളാണ് തുറക്കുന്നത്.വിലക്കുറവില്‍ ലഭിക്കുന്ന സാധനങ്ങളുടെ ദുരുപയോഗവും അഴിമതിയും തടയുന്നതിനായി ചെറിയ തോതിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. അരി ഒരു കുടുംബത്തിന് ഒരാഴ്ചയില്‍ 6 കിലോ മാത്രമേ നല്‍കൂ. പച്ചക്കറി 2 കിലോ, പഞ്ചസാര 1 കിലോ, വെളിച്ചെണ്ണ 1 കിലോ എന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഓണത്തിനോടനുബന്ധിച്ച് സേമിയ, പാലട, അടപ്രഥമന്‍ എന്നിങ്ങനെ 3 ഇനങ്ങളിലായി ഒരു ലക്ഷം പായസക്കിറ്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പരിസ്ഥിതിക്കനുയോജ്യമായ സഞ്ചികളില്‍ കിറ്റൊന്നിന് 70 രൂപ വച്ച് വില്‍പ്പന നടത്തും.ജനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റിജി. ജി നായര്‍ പറഞ്ഞു. ഓരോ വിപണനകേന്ദ്രത്തില്‍ നിന്നും ഒരു ദിവസം എത്ര ഉപഭോക്താക്കള്‍ക്ക് സാധനം നല്‍കുമെന്നുള്ള വിവരം മുന്‍കൂട്ടി പ്രസിദ്ധീകരിക്കും.ഇതിനായി ബില്ലിനൊപ്പം ഒരു രൂപ വീതം ഉപഭോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കും. ഡിജിറ്റല്‍ ടോക്കണ്‍ ഏര്‍പ്പെടുത്തും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. വിപണനകേന്ദ്രങ്ങളിലെല്ലാം കണ്‍സ്യൂമര്‍ഫെഡിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ടര്‍ വിഭാഗവും സഹകരണവകുപ്പിന്റെ വിജിലന്‍സ് വിഭാഗവും മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തും. എല്ലാ വിപണനകേന്ദ്രത്തിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു: മുഖ്യമന്ത്രിImageതിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വോട്ടിംഗില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെന്ന പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. 
 
ധനവിനിയോഗ ബില്‍ ചര്‍ച്ചക്കൊടുവില്‍  ധനമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് വോട്ടിംഗിന് വിടുന്നതായി സ്പീക്കര്‍ അറിയിച്ചപ്പോള്‍ സഭയില്‍ ഭരണപക്ഷത്തെ 68 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നു. എന്നാല്‍  പ്രതിപക്ഷത്തിന്റെ  അംഗബലം 67  മാത്രമായിരുന്നു. പുരുഷന്‍ കടലുണ്ടി എന്ന പ്രതിപക്ഷാംഗം സഭയില്‍ സന്നിഹിതനായിരുന്നില്ല. വോട്ടിംഗിന്  കൃത്യസമയത്ത് ഭരണപക്ഷാംഗങ്ങളായ അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ അംഗബലം 70 ആയി. ഭരണപക്ഷാംഗങ്ങളായ ഹൈബി ഈഡനും ടിയു കുരുവിളയും ബുധനാഴ്ച സഭയില്‍ എത്താന്‍ സാധിക്കില്ലായെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ ഡെല്‍ഹിയിലാണ്. ടിയു കുരുവിള ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിന്നു. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലങ്കില്‍ പ്രതിപക്ഷം എന്തിനാണ് വോട്ടിംഗില്‍ നിന്നും പിന്‍മാറിയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇല്ലാത്ത പ്രശ്‌നങ്ങള്‍  ഉണ്ടാക്കി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പതിമൂന്നാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ധനമന്ത്രി കെഎം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റിനെ കേരളജനത നെഞ്ചിലേറ്റി. യുഡിഎഫ് സര്‍ക്കാരിന്റെ ഈ ചരിത്രനേട്ടത്തിനെതിരെ പ്രതിപക്ഷം പല രാഷ്ടീയ അടവുകളും പയറ്റി. അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഭൂരിപക്ഷം ഇല്ലന്നപേരില്‍ നടന്ന ഈ നാടകം. ഈ കാപട്യം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍. ബാലകൃഷ്ണ പിള്ളക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കി പരോള്‍ അനുവദിച്ചിട്ടില്ല: മുഖ്യമന്ത്രിImageതിരുവനന്തപുരം: ചട്ടങ്ങളില്‍ ഇളവ് നല്‍കി ഈ സര്‍ക്കാര്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളക്ക് പരോള്‍ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. തടവുകാരും ജയിലുകളിലുമായി ബന്ധപെട്ട സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. 
 
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് നല്‍കികൊണ്ട് ഈ സര്‍ക്കാര്‍ ആര്‍ക്കും പരോള്‍ നല്‍കിയിട്ടില്ല. അടിയന്തിര അവധിയില്‍ പുറത്ത്‌പോയ ആര്‍. ബാലകൃഷ്ണ പിള്ള പരോള്‍ വ്യവസ്ഥക്ക് വിരുദ്ധമായി ജയില്‍ പരിസരത്ത് വെച്ച് പത്ര ദൃശ്യ മാധ്യമങ്ങളോട് സംസാരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരോള്‍ വ്യവസ്ഥ ലംഘിച്ചാല്‍ അനുവദിക്കപെട്ട പരോള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന്‍, പി. ആയിഷാ പോറ്റി, വി. ശിവന്‍കുട്ടി, എ. പ്രദീപ് കുമാര്‍ എന്നിവരെ അറിയിച്ചു.മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ച 49 പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന 3.02 ലക്ഷം രൂപ വീതം ധനസഹായം നല്‍കിയെന്നു വി.പി. അബ്ദുള്‍റസാഖിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.പൊലീസുകാര്‍ക്കായി ഒരു ബിഹേവിയര്‍ കറക്ഷണല്‍ പ്രോഗ്രാം നടപ്പാക്കാനുള്ള ശിപാര്‍ശ തയ്യാറാക്കുന്നതിനും അടിസ്ഥാന പരിശീലനങ്ങളില്‍ തന്നെ ഇത് നടപ്പാക്കാനും നടപടികള്‍ എടുത്ത് വരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഡ്യൂട്ടിക്കിടയില്‍ ചില പൊലീസ് സേനാംഗങ്ങള്‍ മദ്യപിക്കുന്നത് സംബന്ധിച്ച് ചില സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍, വി.ഡി. സതീശന്‍, ഡൊമനിക്ക് പ്രസന്‍േറഷന്‍ എന്നിവരെ അറിയിച്ചു.

ഷാപ്പിലായിരുന്നെങ്കില്‍ വോട്ടുചെയ്ത് പുറത്താക്കാത്തതെന്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണകക്ഷി എം.എല്‍.എ.മാര്‍ കള്ളുഷാപ്പിലും ചായക്കടയിലുമായിരുന്നുവെങ്കില്‍ പ്രതിപക്ഷം എന്തുകൊണ്ട് നിയമസഭയില്‍ വോട്ടുചെയ്ത് സര്‍ക്കാരിനെ പുറത്താക്കിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.

നിയമസഭയില്‍ പോള്‍ ആവശ്യപ്പെട്ടിട്ട് വോട്ടുചെയ്യാതെപോയ പ്രതിപക്ഷം എന്തുപ്രതിപക്ഷമാണെന്ന് മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ നിയമസഭയില്‍ വോട്ടുചെയ്യണമായിരുന്നു. എന്നിട്ടാണ് ഇതുപോലൊരു നാണംകെട്ട ആവശ്യവുമായി രാജ്ഭവനിലേക്ക് പോയത്. ഇപ്പോഴത്തെ ഭരണകക്ഷി പ്രതിപക്ഷത്തിരുന്നപ്പോഴും ഇതുപോലെ രാജ്ഭവനില്‍ പോയിട്ടില്ലേയെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇത്തരം നാണംകെട്ട ആവശ്യങ്ങളുമായി പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണ് അന്ന് ഗവര്‍ണറെ കാണാന്‍ പോയത്.

അവിടെ പോകാതെ ഇവിടെ വോട്ടുചെയ്യാമായിരുന്നല്ലോ. ഭരണകക്ഷി എം.എല്‍.എ.മാര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയുമായിരുന്നില്ല. രണ്ട് എം.എല്‍.എ.മാര്‍ അനുവാദം വാങ്ങിയശേഷമാണ് പോയത്. രണ്ടുപേര്‍ പോയാലും ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷത്ത് 67 പേര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവര്‍ വോട്ട് ചെയ്തില്ല. എന്നാല്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ഭരണപക്ഷത്ത് 62 പേരേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ അത് ഗൗരവമായി കാണേണ്ട കാര്യമായിരുന്നു.

ധനകാര്യം പ്രസംഗിക്കാന്‍ കൂടുതല്‍ സമയം എന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആരോപണം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച സമയംപോലും ധനകാര്യമന്ത്രി എടുത്തില്ലെന്നായിരുന്നു മറുപടി. 10 മിനിറ്റ് മാത്രമാണ് അദ്ദേഹം എടുത്തത്. മറ്റ് മന്ത്രിമാര്‍ സംസാരിച്ചതുമില്ല.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മര്‍ദനം നടത്തിയതായി കണ്ട ഒരു പോലീസുകാരനെ ആ സ്ഥലത്തുവെച്ചുതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2011, ജൂലൈ 20, ബുധനാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് വിശേഷങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യേക റിപ്പോര്‍ട്ട്

Image'വെബ് ക്യാമറ സുതാര്യത ഉറപ്പാക്കുന്നു'
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് വിശേഷങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും വാര്‍ത്തയാകുന്നു.
ഓഫീസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ വെബ് കാസ്റ്റിംഗിലൂടെ പുറം ലോകത്തെത്തെത്തിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് പ്രമുഖ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിമുഖവും ചിത്രവും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിന് മുന്‍പ് അതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. രണ്ടു ലക്ഷത്തിലധികം പേര്‍ ഇതിനോടകം www.keralacm.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ചതായും ലേഖനത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ് ക്യാമറ സ്ഥാപിച്ച ബാംഗ്ലൂരിലെ സ്ഥാപനത്തിന്റെ മേധാവിയുടെ അഭിമുഖവും ക്യാമറയുടെ പ്രവര്‍ത്തന രീതികളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലികോം അഴിമതിയും, കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിക്കഥകളും പുറത്തു വരുന്ന സമയത്താണ് കേരള മുഖ്യമന്ത്രി ഓഫീസില്‍ ക്യാമറ സ്ഥാപിച്ച് വ്യത്യസ്തനാകുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഈ സംവിധാനം നടപ്പിലാക്കിയതായും എന്നാല്‍, ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ക്യാമറകള്‍ എടുത്ത് മാറ്റിയതായും ലേഖനത്തില്‍ പറയുന്നു. രാജ്യത്ത് മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ചും ലേഖനത്തില്‍ വിവരണമുണ്ട്. ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ചും അതിന്റെ ഗുണങ്ങളും പ്രധാന ഉദ്യോഗസ്ഥനായ പി മണിവര്‍ണന്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു. മുംബൈ ലേഖകനായ വികാസ് ബജാജാണ് ലേഖനം എഴുതിയിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയിരുന്നു.

2011, ജൂലൈ 19, ചൊവ്വാഴ്ച

റബര്‍ ഇറക്കുമതി കര്‍ഷകര്‍ക്ക് ദോഷം ചെയ്താല്‍ ഫലപ്രദമായി ഇടപെടും: മുഖ്യമന്ത്രിImageതിരുവനന്തപുരം: റബ്ബര്‍ ഇറക്കുമതി തീരുമാനത്തിനെതിരായുള്ള സംസ്ഥാനത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കുമെന്നും തീരുമാനത്തിന്റെ പ്രത്യാഘാതം കര്‍ഷകരെ ദോഷം വരുത്തുന്നതാണെങ്കില്‍ ഫലപ്രദമായ ഇടപെടീല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  സഭയില്‍ അറിയിച്ചു. 
റബറിന്റെ ആഭ്യന്തരവിലയില്‍ ഇടിവുതട്ടുന്ന വിധത്തിലുള്ള ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നല്ല കിട്ടിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന വില താഴുന്നത് കര്‍ഷകര്‍ക്ക് താങ്ങാനാവില്ല. കഴിഞ്ഞ തവണ 40000 ടണ്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും 3500 ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയെ ഇറക്കുമതി ബാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉപഭോഗം ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലാണെന്ന റബര്‍ബോര്‍ഡിന്റെ കണക്കാണ് കേന്ദ്രം ഇറക്കുമതിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇത് ഒഴിവാക്കണം. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

2011, ജൂലൈ 18, തിങ്കളാഴ്‌ച

മൈക്രോ ഫിനാന്‍സ്: തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രിമൈക്രോ ഫിനാന്‍സ്: തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് രംഗത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എറണാകുളത്ത് അമിത പലിശ ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും കോഴിക്കോട് പത്ത് സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് എടുത്തു. തിരുവനന്തപുരത്ത് 16 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്  വി.എസ്. സുനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കി.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കെ.എസ്. സലീഖയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചിന് ശേഷം വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2011, ജൂലൈ 7, വ്യാഴാഴ്‌ച

കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് തുറക്കും

Imageഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ
തിരുവനന്തപുരം: കേരളത്തില്‍ യു.എ.ഇയുടെ കോണ്‍സുലേറ്റ് തുറക്കാന്‍ തീരുമാനമായി. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍സുലേറ്റ് തുറക്കും.
ഇതുസംബന്ധിച്ച് ഇന്ത്യയിലെ യു.എ.ഇ.സ്ഥാനപതി മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈയ്‌സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രവാസി വ്യവസായി എം.എ യൂസഫലിയും ഒപ്പമുണ്ടായിരുന്നു.  കോണ്‍സുലേറ്റ് തുടങ്ങാന്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. യു.എ.ഇയുടെ ചെലവുകുറഞ്ഞ എയര്‍ലൈനായ ഫ്‌ളൈ ദുബായ്ക്ക് കേരളത്തിലേക്ക് സര്‍വീസ് നടത്താനുള്ള താല്‍പര്യം അംബാസഡര്‍ അറിയിച്ചു.  ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും ഇത് ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആയതുകൊണ്ട് സര്‍ക്കാരിന് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇയുമായി സുദൃഢ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും വ്യാവസായിക, വാണിജ്യ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും കോണ്‍സുലേറ്റ് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

2011, ജൂലൈ 6, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: മന്ത്രിസഭാ ഉപസമിതിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തും

Imageതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
ആരോഗ്യ, കൃഷി, സാമൂഹിക ക്ഷേമമന്ത്രിമാരടങ്ങുന്ന മൂന്നംഗ സമിതിയാണ് പഠനം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തിലുള്ള ആരോഗ്യ, കാര്‍ഷിക, പുനരധിവാസ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും സമിതി പഠിക്കുക. സംസ്ഥാനത്ത് കീടനാശിനി നയം രൂപീകരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്നും ജോസഫ് വാഴയ്ക്കന്റെ ശ്രദ്ധ ക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നല്‍കി. ജൈവകീടനാശിനികള്‍ കമ്പോളത്തില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്കിടയില്‍ ജൈവകീടനാശിനികള്‍ക്കു സ്വീകാര്യത ലഭിക്കുന്നതിനുള്ള ബോധവല്‍ക്കരണ, പരിശീലന പരിപാടികളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയ്ക്കു ഫലപ്രദമായ ബദല്‍ കീടനാശിനി കമ്പോളത്തില്‍ സുലഭവമായി ലഭിക്കുന്നതിനു ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 2002ല്‍ ആരംഭിച്ച ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നു വി.എസ് സുനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി.
 

2011, ജൂലൈ 4, തിങ്കളാഴ്‌ച

പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത: ഉത്തരവാദികള്‍ രാഷ്ട്രീയ നേതൃത്വമെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: പദ്ധതി പ്രവര്‍ത്തനം കൃത്യമായി നടത്താത്തതിനും വിഹിതം ചെലവിടാത്തതിനും ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ സംവിധാനത്തില്‍ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി രാഷ്ട്രീയനേതൃത്വത്തിന് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ടി.എന്‍.പ്രതാപന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് കേന്ദ്രഫണ്ട് കൃത്യമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല. റോഡിനായി ലഭിച്ച കേന്ദ്ര ഫണ്ട് വളരെ കുറച്ച് ചെലവിട്ടത് കേരളമാണ്. പദ്ധതി വിനിയോഗത്തിനായി അധികം തുക മാറ്റിവയ്ക്കാനും കഴിയുന്നില്ല. 70 ശതമാനം മാത്രമാണ് ചെലവിടുന്നത്. ടെണ്ടര്‍ എക്‌സസ് കൊടുക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം. ടെണ്ടര്‍ എക്‌സസ് ബജറ്റില്‍ നിന്നു നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ത്രിതല പഞ്ചായത്തുകളിലെയും നിയോജകമണ്ഡലങ്ങളുടെയും പദ്ധതി നടത്തിപ്പ് വിലയിരുത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ ജനപ്രതിനിധികളടങ്ങിയ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏലത്തിന്റെയും തേയിലയുടെയും വിലയിടിവില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ സഭയെ അറിയിച്ചു. തേയില ക്കൊളുന്ത് സംസ്‌കരിക്കുന്ന ഫാക്ടറി ആരംഭിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.ജയചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 1084 രൂപയായിരുന്ന ഏലത്തിന്റെ വില ഇപ്പോള്‍ കിലോയ്ക്ക് 650 രൂപയാണ്. ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഇടുക്കിയിലെ സ്‌പൈസസ് പാര്‍ക്കിന്റെ വെയര്‍ഹൗസില്‍ ഏലത്തിനു വിലകൂടുന്നതുവരെ കര്‍ഷകര്‍ക്ക് ഏലം സൂക്ഷിക്കാനുള്ള സൗകര്യം നല്‍കും. കര്‍ഷകരുടെ പക്കലുള്ള ഏലത്തിന്റെ മൂല്യം അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് ബാങ്കില്‍ നിന്ന് ലോണ്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

2011, ജൂലൈ 2, ശനിയാഴ്‌ച

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കാവശ്യമായ ടെണ്ടര്‍ എക്‌സസ് സംസ്ഥാനം നല്‍കും: മുഖ്യമന്ത്രി

Imageതിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് പത്തു ശതമാനം ടെണ്ടര്‍ എക്‌സസ് സംസ്ഥാന ബജറ്റില്‍ നിന്ന് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.എം.ജി.എസ്.വൈ പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തുക മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.
ടെണ്ടര്‍ എക്‌സസിന് അനുമതി ഇല്ലാത്തതു മൂലം പദ്ധതി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി എന്‍ പ്രതാപന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആസൂത്രണബോര്‍ഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാന്‍ ഭരണനേതൃത്വത്തിന് കഴിയില്ല. ത്രിതല പഞ്ചായത്തു തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം വിലയിരുത്തുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. പ്രധാന വകുപ്പുകളിലെ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സമയബന്ധിതമായി വിലയിരുത്താനുമായി കേന്ദ്രം ഏര്‍പ്പെടുത്തിയ റിസല്‍ട്ട് ഫ്രെയിംവര്‍ക്ക് ഡോക്യുമെന്റ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള ചര്‍ച്ച നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.