UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഡിസംബർ 28, ശനിയാഴ്‌ച

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ പ്രദേശം ഒരു നെല്‍പ്പാടമാണെന്നും അവിടെ നികത്തല്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയും ലഭിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതിപ്രദേശം ഒരു തണ്ണീര്‍ത്തടമല്ലെങ്കില്‍പോലും പലതരം സസ്യങ്ങളുടെ സാന്നിധ്യംമൂലം റണ്‍വേ, ഏപ്രണ്‍, ടാക്‌സിവേ മുതലായവയ്ക്ക് ആവശ്യമായ സ്ഥലം മാത്രമേ നികത്താവൂ എന്നും ബാക്കി അതേ അവസ്ഥയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കണമെന്നും അനുമതിയില്‍ പറയുന്നുണ്ട്. നിയമാനുസൃതമായ സമിതി തന്നെയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് അതിനാല്‍ത്തന്നെ യാതൊരു അടിത്തറയുമില്ല.

2011 ഡിസംബര്‍ 16നാണ് വിദഗ്ദ്ധസമിതി അനുകൂല ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാദേശിക അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നിയമലംഘനങ്ങളെപ്പറ്റി സൂചിപ്പിച്ചത്. തണ്ണീര്‍ത്തടം നികത്തിയതിന്റെ പാരിസ്ഥിതിക ആഘാതം വിദഗ്ദ്ധസമിതി പരിഗണിച്ചിട്ടുണ്ടോയെന്നും പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും അറിയില്ലെന്നാണ് അദ്ദേഹം ഫയലില്‍ എഴുതിയത്. വിദഗ്ദ്ധസമിതി നല്‍കിയ അനുമതിയില്‍ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തിയിട്ടില്ലെന്നും പണി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇത് കണക്കിലെടുത്ത്, നേരത്തെ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തുകയും പണി തുടങ്ങുകയും ചെയ്തു എന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഭേദഗതി ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം തേടുകയും ചെയ്തു. ഈ ഭേദഗതി, മറുപടി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാനാണ് നേരത്തെ രേഖപ്പെടുത്തിയ കുറിപ്പിന്റെ ഇടതുവശത്ത് പെന്‍സിലില്‍ ടു ബി അമന്‍റഡ് (ഭേദഗതി ചെയ്യണം) എന്ന് കരട് കത്ത് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. അല്ലാതെ ടു ബി അവോയിഡഡ് (ഒഴിവാക്കണം) എന്നല്ല. അതായത് തിരുത്തല്‍ ഉത്തരവ് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ കുറിപ്പ് പ്രകാരം മറുപടി തയ്യാറാക്കരുത് എന്ന സൂചനയാണ് പെന്‍സിലില്‍ രേഖപ്പെടുത്തിയത്. ഇത് ഒരു തിരുത്തോ നിര്‍ദ്ദേശമോ അല്ല.

ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് നടപടിയുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയിലെല്ലാം സത്യസന്ധവും വസ്തുതാപരവുമായ മറുപടിയാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിലം നികത്താനുള്ള അനുമതി നല്‍കിയതെന്നും പത്രക്കുറിപ്പില്‍ ആവര്‍ത്തിച്ചു.

2013, ഡിസംബർ 15, ഞായറാഴ്‌ച

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം


കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ ഗൃഹനാഥന്‍ അഞ്ചല്‍ സ്വദേശി സുശീലന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നതുമൂലമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


12ന് രാത്രി ഒരുമണിയോടെയാണ് സുശീലന്‍, ഭാര്യ ശ്രീദേവി, മക്കള്‍ അതിന്‍ (14) , അതുല്‍ (12) എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസ്സായതിനാല്‍ അപേക്ഷ തിരുവനന്തപുരത്ത് കൊണ്ടുപോകുകയാണെന്നും ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നും സുശീലനെ മുഖ്യമന്ത്രി അറിയിച്ചു. 

ജനസമ്പര്‍ക്ക പരിപാടി പുലര്‍ച്ചെ രണ്ടുമണിയോടെ തീര്‍ന്നതിനുശേഷം മുഖ്യമന്ത്രി കൊച്ചിക്കു പോയി. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തി രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ശനിയാഴ്ച രാവിലെ കോട്ടയത്തിനു പോകുകയും ചെയ്തു. 

ഈ പാവപ്പെട്ട ദമ്പതിമാരുടെ മക്കള്‍ പേശീബലക്കുറവു മൂലം ഏറെ ദുരിതത്തിലാണ്. ധാരാളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, ചികിത്സാ സഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇവ പരിശോധിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോയിത്തല മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സൈമണ്‍ അലക്‌സ് എന്നിവരോടൊപ്പമാണ് സുശീലനും കുടുംബവും മുഖ്യമന്ത്രിയെ കണ്ടത്. 

ജനസമ്പര്‍ക്ക പരിപാടിയില്‍ നേരത്തേ അപേക്ഷ നല്‍കിയവരെയാണ് ആദ്യം പരിഗണിക്കുന്നത്. പുതിയ പരാതിക്കാരില്‍ നിന്ന് പരിപാടിക്കിടയ്ക്ക് അപേക്ഷ സ്വീകരിക്കും. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട്, മുഖ്യമന്ത്രിയുമായി സംസാരിച്ച് അപേക്ഷ സമര്‍പ്പിക്കണം എന്നുള്ളവരെ മറ്റുള്ളവരെ കണ്ടതിനുശേഷം ഏറ്റവും ഒടുവിലാണ് മുഖ്യമന്ത്രി കാണുന്നത്. സുശീലന്‍ ഉള്‍പ്പെടെയുള്ള പുതിയ അപേക്ഷകരെയെല്ലാം മുഖ്യമന്ത്രി നേരിട്ട് കാണുകയും ചെയ്തിരുന്നു-അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 

2013, ഡിസംബർ 12, വ്യാഴാഴ്‌ച

പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു

പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനമുള്‍പ്പെടെയുള്ളവ സ്തംഭനത്തിലാവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതി നിയമം അനിവാര്യവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ നടത്താനാവുന്നില്ല. ഇത് കാരണം കേന്ദ്രമനുവദിച്ച തുകപോലും വിനിയോഗിക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനജീവിതത്തെ തടസപ്പെടുത്താതെയും മാത്രമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ വനസംരക്ഷണനിയമം നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിര്‍മ്മാണമേഖല മുന്‍പില്ലാത്തവിധം നിരവധി വെല്ലുവിളികളെ നേരിടുകയാണ്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു പോലെ കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്-ഉമ്മന്‍ചാണ്ടി

 

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കല്ലേറ് കിട്ടുന്ന വകുപ്പാണെന്നും മുമ്പും ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. വധക്കേസിലുണ്ടായതുപോലെ ഒരു പോലീസ് അന്വേഷണം മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ടോ? പാര്‍ട്ടി പ്രതികളെ നല്‍കുന്ന വ്യവസ്ഥതി മാറ്റിയില്ലേ? മലബാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത് ഷൂക്കൂര്‍ വധവും ടി.പി. വധവും ഫലപ്രദമായി അന്വേഷിച്ചതുകൊണ്ടാണ്. വാടകക്കൊലയാളികള്‍ മാത്രമല്ല, അവരെ അയച്ചവരും നിയമത്തിനുമുന്നില്‍ വരും എന്ന സ്ഥിതിവന്നു. അപ്പോള്‍ ഗൂഢാലോചനക്കാര്‍ പുറത്തുവരും. കുറ്റം ചെയ്തിട്ടുള്ള ഒരാളും രക്ഷപ്പെടില്ല.

വരുംദിവസങ്ങളില്‍ കേരളത്തിന് അത് ബോധ്യപ്പെടും-മുഖ്യമന്ത്രി പറഞ്ഞു. ടി.പി. വധക്കേസില്‍ സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടി.പി. വധക്കേസില്‍ 20 പേരെ ഒഴിവാക്കിയ നടപടിക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഒരു മോഹവും പൂവണിയാന്‍ പോകുന്നില്ല. പാര്‍ട്ടിയില്‍നിന്ന് പൂര്‍ണ പിന്തുണ തനിക്ക് കിട്ടുന്നുണ്ട്. അക്കാര്യത്തില്‍ തനിക്ക് പൂര്‍ണസംതൃപ്തിയുമുണ്ട്. അതുപോലെതന്നെ യു.ഡി.എഫില്‍ നിന്ന് തനിക്ക് പൂര്‍ണ പിന്തുണയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു

ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു

 

തിരുവനന്തപുരം: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവരങ്ങള്‍ ആരാഞ്ഞു. ഗൗരി പാര്‍വതിബായിയുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

2013, നവംബർ 21, വ്യാഴാഴ്‌ച

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുതിയ വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്ന പുതിയ സൗരോര്‍ജനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വൈദ്യുതി മന്ത്രി 2012 ജൂണ്‍ 29 ന് വിളിച്ച യോഗത്തിലാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന തീരുമാനം എടുത്തത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനെര്‍ട്ടിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്മേലുള്ള പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോള്‍ നയത്തിന് അന്തിമരൂപം നല്‍കിയത്. അത് മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കുകയായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

ഇതനുസരിച്ച് എല്ലാ വാണിജ്യ വ്യവസായ ഉപഭോക്താക്കള്‍ക്കും സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. അംഗീകൃത സൗരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.

2015 മാര്‍ച്ച് വരെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 0.25 ശതമാനം വൈദ്യുതി സോളാര്‍ ആകണം. 2015 മാര്‍ച്ചിനുശേഷം, വര്‍ഷം പത്ത് ശതമാനംവെച്ച് വര്‍ധിപ്പിക്കണം. 

2017 ല്‍ സംസ്ഥാനത്തെ സൗരോര്‍ജ ഉല്പാദനത്തിന്റെ സ്ഥാപിതശേഷി 500 മെഗാവാട്ട് ആയി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും അത് 2500 മെഗാവാട്ടായി ഉയര്‍ത്താനും നയം ലക്ഷ്യമിടുന്നു. 

പഞ്ചായത്തുകള്‍ക്കും മറ്റും സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കാനും തെരുവുവിളക്കിന് സൗരോര്‍ജം ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. നിലവിലെ ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് മാറ്റാനും സഹായം നല്‍കും. 

2000 മുതല്‍ 3000 ചതുരശ്രയടിവരെ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 100 ലിറ്ററിന്റെ സൗരോര്‍ജ വാട്ടര്‍ ഹീറ്ററും 500 വാട്ട് പി.വി. സംവിധാനവും നിര്‍ബന്ധമാക്കും. 3000 ചതുരശ്രയടിക്ക് മുകളില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും 100 ലിറ്റര്‍ സൗരോര്‍ജ വാട്ടര്‍ഹീറ്ററും 1000 വാട്ട് പി.വി. സംവിധാനവും വേണം. ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പൊതുആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ അഞ്ചുശതമാനം സോളാറാകണം. 

50 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള നക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ എന്നിവയില്‍ സൗരോര്‍ജ വാട്ടര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കും. 

20 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള എല്‍.ടി. വ്യവസായ ഉപഭോക്താക്കള്‍, 50 കെ.വി.യില്‍ കൂടുതലുള്ള ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സോളാര്‍ സംവിധാനം നിര്‍ബന്ധമാക്കും.

സൗരോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളില്‍ വൈദ്യുതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവര്‍ കമ്മിറ്റി ആയിരിക്കും തീരുമാനമെടുക്കുക. സൗരോര്‍ജ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ പാനല്‍ ഉണ്ടാക്കുന്നത് അനെര്‍ട്ടായിരിക്കും. 

കനാലുകള്‍, റിസര്‍വോയറുകള്‍, ക്വാറികള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ ഉല്പാദനത്തിന് സൗകര്യമൊരുക്കും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം സോളാര്‍ സംവിധാനം പ്രോത്സാഹിപ്പിക്കും. ഇവയ്‌ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നടപടി ഉണ്ടാവും. സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് കെല്‍ട്രോണ്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. 

സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, കാന്റീനുകള്‍ എന്നിവയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സംവിധാനം നിര്‍ബന്ധമാക്കും. 

സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആകര്‍ഷകമായ പലിശനിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും നയരേഖയില്‍ പറയുന്നു. 

123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകം

പരിസ്ഥിതി ദുര്‍ബല - ലോലപ്രദേശങ്ങള്‍ വ്യത്യസ്തം

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരിസ്ഥിതി ദുര്‍ബലപ്രദേശമായി 123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശവും പരിസ്ഥിതി ലോലപ്രദേശവും രണ്ടാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ദുര്‍ബലപ്രദേശം (എക്കോളിജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ഇ.എഫ്.എല്‍. ആക്ടിന്റെ കീഴില്‍ വരുന്നതാണ്. അത് വനംവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വനടത്തിപ്പും എന്ന നിയമം പൂര്‍ണമായും വനംവകുപ്പിന്റെ കീഴില്‍ വരുന്നതാണ്. അതേസമയം പരിസ്ഥിതി ലോലപ്രദേശം (എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ-ഇ.എസ്.എ.) പരിസ്ഥിതി സംരക്ഷണ ആക്ടിന്റെ പരിധിയിലാണ്. ജില്ലാഭരണകൂടത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനുമാണ് അതിന്റെ ചുമതല. ഇതിന് വനവുമായി ഒരു ബന്ധവുമില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശം പ്രഖ്യാപിച്ചിരിക്കുന്നത് ഇ.എഫ്.എല്‍. ആക്ട് അനുസരിച്ചല്ല. ഇ.എഫ്.എല്ലും ഇ.എസ്.എയും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് എല്ലാ ഭയാശങ്കകളുടെയും അടിസ്ഥാനം. പരിസ്ഥിതി ലോലപ്രദേശം വനഭൂമിയല്ല. അത് പട്ടയഭൂമിയും പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഭൂമിയുമാണ്. ഇ.എസ്.എ. പ്രദേശത്ത് പട്ടയം കിട്ടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

123 വില്ലേജുകള്‍ നിശ്ചയിക്കാന്‍ സ്വീകരിച്ച നടപടിക്രമത്തില്‍ അപാകമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റിമോട്ട് സെന്‍സിങ് വഴിയാണ് വില്ലേജുകള്‍ നിശ്ചയിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന റബ്ബര്‍പ്ലാന്റേഷന്‍ കാടായി വരാം എന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. അതിന് പ്രകടമായ ഉദാഹരണം ഉണ്ടാവുകയുംചെയ്തു.

കോട്ടയം ജില്ലയിലെ മേലുകാവ്, തിക്കോയി, പൂഞ്ഞാര്‍ തെക്കേക്കര എന്നീ മൂന്നു വില്ലേജുകള്‍ 123-ല്‍ വരും. എന്നാല്‍ അവിടെ ഒരിഞ്ച് വനഭൂമിയില്ല. റബ്ബര്‍തോട്ടമാണ്. റിമോട്ട് സെന്‍സിങ്ങില്‍ അത് തെറ്റായി മാര്‍ക്ക്‌ചെയ്തിരിക്കുന്നു. ഇത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു. ഈ നോട്ടിഫിക്കേഷന്‍ വരുന്നതിന്മുമ്പ് അവിടത്തെ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും പൂര്‍ണമായും അതേ നിലയില്‍ തുടരും.

എന്നാല്‍ ചില പ്രദേശങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചതായി സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ട്. കരം അടയ്ക്കാന്‍ തടസ്സം, ക്രയവിക്രയത്തിന് തടസ്സം, മരം വെട്ടുന്നതിന് നിയന്ത്രണം, ഭൂമിയുടെമേല്‍ വായ്പയെടുക്കാന്‍ തടസ്സം എന്നിങ്ങനെ ജനങ്ങളില്‍ ഭീതി പരത്തുന്ന നടപടികള്‍ ഉണ്ടായതായി പരാതി വന്നിട്ടുണ്ട്.

അതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഭൂമി രജിസ്‌ട്രേഷന്‍, ടിംബര്‍ പെര്‍മിറ്റ്, കരം സ്വീകരിക്കല്‍, ഭൂമിയുടെമേല്‍ വായ്പയെടുക്കല്‍, സ്വകാര്യഭൂമിയിലെ തടി വെട്ടാനുള്ള അവകാശം, കെട്ടിടനിര്‍മാണം തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ന് നിലവിലുള്ളതുപോലെ തുടരുന്നതിന് ഒരു പ്രശ്‌നവുമില്ല. ഒരാള്‍ക്കും അവിടെ ഒരു ബുദ്ധിമുട്ടും ഇന്നുണ്ടാവില്ല, ഭാവിയിലും ഉണ്ടാവില്ല-മുഖ്യമന്ത്രി പറഞ്ഞു.

റിമോട്ട് സെന്‍സിങ്ങിലെ തെറ്റ് വ്യക്തമായ നിലയ്ക്ക് അത് ബോധ്യപ്പെടുത്തി 123-ല്‍നിന്ന് പല വില്ലേജുകളെയും അടര്‍ത്തിയെടുക്കാം. ശേഷിക്കുന്ന വില്ലേജുകളില്‍ പരിസ്ഥിതി ലോലപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും പരിഗണിച്ചാല്‍ കേരളത്തിന്റെ ആശങ്ക പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിനാല്‍, വിദഗ്ധസമിതിയുമായി എല്ലാവരും സഹകരിച്ചാല്‍, അവരുടെ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാം-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാറിന് തടസ്സമില്ല. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നവരും പ്രായോഗികമായ സമീപനം സ്വീകരിക്കുന്നവരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുന്നു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദഗ്ധസമിതി നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ചുവരെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ആവശ്യപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെ 16 സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. അതിനുശേഷം സമിതി, സര്‍ക്കാറിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതില്‍ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കും-മുഖ്യമന്ത്രി പറഞ്ഞു. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തെ ബാധിക്കുന്നതും പരാമര്‍ശിക്കുന്നതുമായ ഭാഗങ്ങളും ശുപാര്‍ശകളും മലയാളത്തിലാക്കി ഉടനെ വെബ്‌സൈറ്റിലിടും. അതിന്റെ പകര്‍പ്പുകള്‍ പഞ്ചായത്തുതലത്തില്‍വരെ എത്തിച്ചുകൊടുക്കും. എല്ലാ ജനപ്രതിനിധികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കും. താത്പര്യമുള്ളവര്‍ക്ക് ജൈവവൈവിധ്യ ബോര്‍ഡുമായി ബന്ധപ്പെട്ടാലും പകര്‍പ്പ് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2013, നവംബർ 17, ഞായറാഴ്‌ച

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

 ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല -ഉമ്മന്‍ ചാണ്ടി
‘സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ല’
 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്ര തീരുമാനത്തിലെ അപാകതകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു. വിജ്ഞാപനപ്രകാരം ആരെയും കുടിയിറക്കില്ളെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


റിപ്പോര്‍ട്ടിലെ പോരായ്മ പരിഹരിക്കുകയോ നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഏകപക്ഷീയമായി വിജ്ഞാപനം ഇറക്കിയതാണ് പ്രതിഷേധ കാരണം. വിഷയം കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കും. കേന്ദ്ര വനംമന്ത്രിയുമായി സംസാരിക്കും. ആവശ്യമെങ്കില്‍ ദല്‍ഹിയില്‍ പോകും. സര്‍വകക്ഷി യോഗവും വിളിക്കും.
ജനങ്ങളെയും കൃഷി ഉള്‍പ്പെടെ ജീവനോപാധികളെയും ബാധിക്കാതെ മാത്രമേ അവസാന രൂപം ഉണ്ടാക്കൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം അഞ്ച് കാര്യങ്ങളിലൊഴികെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. അഞ്ച് കാര്യങ്ങളില്‍ തന്നെ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥയുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി തുടരും. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മുന്നോട്ടുപോകും. കമ്മിറ്റിയോട് ജനങ്ങള്‍ സഹകരിക്കണം. ഇപ്പോഴത്തെ പോലെ കൃഷി തുടരാനും ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും തടസ്സമില്ല. പ്രതിഷേധ സമരങ്ങള്‍ പല ഭാഗത്തും അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം. പ്രതിഷേധിക്കാനും വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്. പക്ഷേ അക്രമത്തിലേക്ക് നീങ്ങരുത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കരുത്. റിപ്പോര്‍ട്ടിനെ കുറിച്ച പ്രചാരണങ്ങള്‍ ബോധപൂര്‍വമാണെന്ന് കരുതുന്നില്ല. ഭയത്തിന്‍െറ സാഹചര്യമുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്ന് വളരെ മാറ്റങ്ങളോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും ചില വിഷയങ്ങളില്‍ പ്രശ്നമുണ്ട്. ഈ വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിക്കുകയും സംസ്ഥാന തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്.


കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി വിജ്ഞാപനത്തില്‍ മാറ്റം വരുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ എതിരല്ല. 

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി


കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ദുരിതനിവാരണത്തിന്റെ രാപകലായി നീണ്ടപ്പോള്‍ സഹായധനമായി കൈമാറിയത് 1,94,27,500 രൂപ. നേരത്തേ ലഭിച്ച 10,065 പരാതികള്‍ക്കുപുറമേ, ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി സമര്‍പ്പിച്ചത് 11,185 പേര്‍. മുന്‍കൂട്ടിനല്‍കിയ മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയതിനുപുറമേ, പുതിയ പരാതികളില്‍ 600 എണ്ണത്തിലും രാത്രി വൈകുവോളമിരുന്ന് മുഖ്യമന്ത്രി തീര്‍പ്പുകല്പിച്ചു.

ദൈന്യതയും വേദനയും നിറഞ്ഞ കണ്ണുകളുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ രാവിലെ മുതല്‍ ജനസമ്പര്‍ക്കപരിപാടി നടന്ന ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടിലെത്തി. രാവിലെ 8.20-ന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം ഒമ്പതുമണിയോടെ ഔപചാരികതയില്ലാതെ പരിപാടിയിലേക്ക് കടന്നു. 

ദുരിതാശ്വാസനിധി വിതരണമാണ് ജനസമ്പര്‍ക്കപരിപാടിയെന്ന് ആക്ഷേപിക്കുന്നവര്‍ വസ്തുത മനസ്സിലാക്കാതെയാണ് പറയുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ തീരുമാനം എടുക്കുന്നതിലല്ല പ്രസക്തി, തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ്. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമാവാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി തന്റെ മുന്നിലെത്തുമ്പോള്‍, പരാതി ന്യായമാണെന്ന് മനസ്സിലാവുന്നു. അത് അംഗീകരിക്കേണ്ടതാണെന്ന് ഉറപ്പുണ്ട്. പക്ഷേ, മുഖ്യമന്ത്രി ആഗ്രഹിച്ചാലും ചട്ടം അതിന് അനുവദിക്കുന്നില്ല. ഇത്തരം പരാതികള്‍ പരിശോധിച്ച് ആവശ്യമായത് മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവരും. ഇങ്ങനെ ഇതുവരെ 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പരിഹരിക്കാന്‍ ചട്ടം അനുവദിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവുകളിറക്കി എന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ സി. മോയിന്‍കുട്ടി, ഉമ്മര്‍, കളക്ടര്‍ സി.എ.ലത എന്നിവരുടെ ലഘുഭാഷണം. 

9.20-ഓടെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചുതുടങ്ങി.ഉച്ചയ്ക്ക് ഒന്നേകാല്‍വരെ രോഗികള്‍, വൈകല്യമുള്ളവര്‍, വിധവകള്‍ തുടങ്ങി സഹായത്തിന്റെ ഒരു കൈത്താങ്ങിനായി എത്തിയവരില്‍നിന്ന് മുഖ്യമന്ത്രി പരാതികള്‍ കേട്ടു. പ്രയാസങ്ങള്‍ കേട്ടശേഷം 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ സഹായം അനുവദിച്ചു. ഒന്നേകാലിന് വേദിയില്‍നിന്നിറങ്ങി നേരേ വേദിക്കുപുറത്തായി പുതിയ പരാതി നല്‍കാന്‍ എത്തിയവരുടെ ഇടയിലേക്ക്. ഇവിടെയുള്ളവരില്‍നിന്ന് പരാതി വാങ്ങിയശേഷം ക്രിസ്ത്യന്‍കോളേജിന് എതിര്‍വശമുള്ള സെന്റ്‌ജോസഫ്‌സ് പള്ളിയില്‍ കൂടിനില്‍ക്കുന്നവരില്‍നിന്ന് പരാതി വാങ്ങി. അത് വാങ്ങിത്തീരുമ്പോഴേക്കും മണി നാലരയായി. അതിനുശേഷം വീണ്ടും മുഖ്യവേദിയിലേക്ക്. ഇതിനിടയില്‍ മൂന്നുഗ്ലാസ് വെള്ളം കുടിച്ചതല്ലാതെ ഭക്ഷണമൊന്നുമില്ല.
വൈകുന്നേരം ആറരയോടെ മുന്‍കൂട്ടി നല്‍കിയ പരാതിക്കാരെ മുഴുവന്‍ മുഖ്യമന്ത്രി കണ്ടുകഴിഞ്ഞു. അപ്പോഴേക്കും വേദിക്കുപുറത്ത് വീണ്ടും വന്‍ജനക്കൂട്ടം പുതിയ പരാതികള്‍ നല്‍കാന്‍ കാത്തുനിന്നു. ഇവരുടെ പരാതികള്‍ വാങ്ങിത്തീരുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞു.
 

2013, നവംബർ 14, വ്യാഴാഴ്‌ച

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു

സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും കാരണം തിരയുന്നു -മുഖ്യമന്ത്രി

 

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കാരണം തിരയുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും സി.പി.എമ്മും സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കൊല്ലത്ത് നടന്ന കെ.എസ്.യു. സമ്മേളനത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. 1977-ല്‍ ഇവര്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയാണ് അന്ന് കാരണമായി പറഞ്ഞത്. 1989-ല്‍ അഴിമതിയുടെ പേര് പറഞ്ഞ് ഇവര്‍ ഒന്നായി. വി.പി.സിങ്ങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇക്കുറിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഒരു സീറ്റും നേടില്ല. സി.പി.എമ്മിന്റെ കാര്യത്തിലും ഏറെ മെച്ചമുണ്ടാകില്ല.

ദേശീയതലത്തില്‍, കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറയ്ക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇവിടെ അതുതന്നെയാണ് സി.പി.എമ്മിന്റേയും ലക്ഷ്യം. അതുകൊണ്ടുതന്നെ ഏത് പുതിയ കാരണത്താലാണ് യോജിപ്പിലെത്താന്‍ കഴിയുക എന്നകാര്യം ഇരുപാര്‍ട്ടികളും ആലോചിക്കുന്നുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല

എ.ജി.യുടെ പണി മൊഴി തിരുത്തലല്ല - ഉമ്മന്‍ചാണ്ടി

 

പ്രതിയുടെ മൊഴി തിരുത്തലല്ല അഡ്വക്കേറ്റ് ജനറലിന്റെ പണിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴി തിരുത്തിയതിന് പിന്നില്‍ എ.ജി.യാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്‌ട്രേട്ടിന് തെറ്റു പറ്റിയെന്ന കാര്യവും അതിനെതിരെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തെലുമെല്ലാം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. പത്രങ്ങള്‍ വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. സര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്താനാണ് അഡ്വക്കേറ്റ് ജനറലിനെ നിയോഗിച്ചിട്ടുള്ളത്. മൊഴി തിരുത്തലല്ല അദ്ദേഹത്തിന്റെ പണി. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കോടതി സ്വതന്ത്രവും ശക്തവുമാണ്. അത് ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായകമാണ്. അത്തരം കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല-മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി അടൂര്‍ പ്രകാശിന്റെ സ്വത്തുകള്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. കൈവശം വെയ്ക്കാവുന്ന സ്വത്ത് മാത്രമേ അടൂര്‍ പ്രകാശിന്റെ പക്കലുള്ളൂവെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ഒന്നും അദ്ദേഹം ചെയ്യില്ല. ഭൂരഹതരില്ലാത്ത കേരളം, പട്ടയ വിതരണം തുടങ്ങിയ പദ്ധതികള്‍ മികച്ച നിലയില്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്നയാളാണ് അടൂര്‍ പ്രകാശ്. അത്തരം പദ്ധതികളെ അട്ടിമറിക്കാനും മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നത്. നല്ലപോലെ കായ്ക്കുന്ന മാവിനേ കല്ലേറ് കൊള്ളൂ-മുഖ്യമന്ത്രി പറഞ്ഞു. 

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റണമെന്ന് കെ.എം.മാണിയോട് താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിഷേധിച്ചു. ''ഞാന്‍ ആരോടും ഒന്നും ആവശ്യപ്പെട്ടില്ല. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഞാനല്ല ഉത്തരവാദി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയാല്‍ കൊള്ളാം''- മുഖ്യമന്ത്രി പറഞ്ഞു. 

എഴുന്നേല്‍ക്കാന്‍ വയ്യാത്തവരെപ്പോലും ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരണമെന്ന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ അപേക്ഷയിന്‍മേല്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ സഹായം നല്‍കുന്നുണ്ട്. അത്തരത്തില്‍ അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നേരിട്ടെത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

2013, നവംബർ 11, തിങ്കളാഴ്‌ച

സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം

സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം -മുഖ്യമന്ത്രി

 

കോട്ടയം: സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരെ തെളിവില്ലാത്തതിനാല്‍ തലയൂരാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന് ഒരു രൂപയുടെപോലും നഷ്ടമോ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്‍െറ എന്തെങ്കിലും സഹായമോ ഇല്ലാത്ത കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണകമീഷന് മുന്നില്‍ ഹാജരാക്കാന്‍ ഇടതുപക്ഷം തന്‍േറടം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുനക്കര മൈതാനത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സോളാര്‍ കേസിന്‍െറ അന്വേഷണ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിനുകൂടി സ്വീകാര്യനായ ജഡ്ജിയെയാണ് കമീഷനായി നിയോഗിച്ചത്. ഇടതുസര്‍ക്കാറിന്‍െറ കാലത്തും തട്ടിപ്പുണ്ടായെങ്കിലും കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ചില സ്വകാര്യ വ്യക്തികളെ കബളിപ്പിച്ചു എന്നത് മാത്രമാണ് കേസിലെ കാതലായ പ്രശ്നം. എന്നാല്‍, ലാവലിന്‍ കേസില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായത്.

കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ഊറ്റംകൊള്ളുന്ന സി.പി.എം ഈ നഷ്ടം ആരു നികത്തുമെന്ന് പറയണം. വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ കോടതിയെ പുകഴ്ത്തുകയും എതിരാകുമ്പോള്‍ പുച്ഛിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത്. കോടതിയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നയമല്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍െറ തീക്ഷ്ണത തനിക്ക് നേരിട്ടറിയാം. അതുകൊണ്ട് കല്ളെറിഞ്ഞതില്‍ പരാതിയില്ല. എന്നാല്‍, നിയമം കൈയിലെടുക്കുന്നത് ആരായലും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.

അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിന് പാവങ്ങളോടുള്ള സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി അധ്യക്ഷത വഹിച്ചു.

2013, നവംബർ 5, ചൊവ്വാഴ്ച

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

പ്രതിഷേധം പേരിനുമാത്രം; ജനക്കൂട്ടത്തിലലിഞ്ഞ് ഉമ്മന്‍ചാണ്ടി

മലപ്പുറം: ദുരിതങ്ങളുടെയും പ്രശ്‌നങ്ങളുടെയും പരിഹാരകനായി മുഖ്യമന്ത്രി ജനക്കൂട്ടത്തില്‍ ഒഴുകി നടന്നപ്പോള്‍ പ്രതിഷേധം പേരിനുമാത്രമായി. ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്കപരിപാടിക്കാണ് മലപ്പുറം എം.എസ്.പി. മൈതാനം വേദിയായത്. കണ്ണൂരിലെ കല്ലേറിനുശേഷമുള്ള ആദ്യത്തേതും. കനത്ത സുരക്ഷാവലയത്തിലായിട്ടും ജനങ്ങളുടെ അടുത്തെത്തുന്ന പതിവില്‍ വലിയ വ്യത്യാസമുണ്ടായില്ല. 

'കുറച്ചുപേര്‍ക്ക് ധനസഹായം നല്‍കുന്നുവെന്നതല്ല ജനസമ്പര്‍ക്കപരിപാടിയുടെ മഹത്വം. ജനങ്ങളെ സേവിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന നിയമ തടസ്സങ്ങള്‍ ഇത് വെളിവാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമപരിഷ്‌കരണത്തിന് കഴിയുന്നുവെന്നതാണ് വലിയ നേട്ടം. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ ഫലമായി 45 ഉത്തരവുകള്‍ പുറത്തിറക്കാനായി. ഇതില്‍ 43 എണ്ണം ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാനും കഴിഞ്ഞു' -ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണരംഗത്തിന്റെ വേഗത്തിലും പൗരന്റെ അവകാശ സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

മൊത്തം 10,171 അപേക്ഷകളാണ് പരിഗണനക്കെത്തിയത്. ഇതില്‍ 4217 എണ്ണം ജില്ലാ അധികാരികള്‍ പരിഹരിച്ചു. 2609 അപേക്ഷകള്‍ നിരസിച്ചു. മുഖ്യമന്ത്രിയുടെ പരിഗണനക്കായി എത്തിയത് 394 അപേക്ഷകളാണ്. ഇതിനുപുറമെ ആയിരക്കണക്കിന് അപേക്ഷകള്‍ അദ്ദേഹം നേരിട്ട് സ്വീകരിച്ചു. ഇവയുടെ നടപടിക്രമങ്ങള്‍ പിന്നീടാണ് നടക്കുക. ഇതിന്റെ മറുപടി അപേക്ഷകരെ നേരിട്ട് അറിയിക്കും. രാവിലെ എട്ടേമുക്കാലിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉച്ചഭക്ഷണംപോലുമൊഴിവാക്കിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. 

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, വി.എസ്. ശിവകുമാര്‍ എന്നിവര്‍ വേദിയിലെത്തി. മന്ത്രി എ.പി. അനില്‍കുമാറും ഉച്ചഭക്ഷണമുപേക്ഷിച്ച് മുഖ്യമന്ത്രിക്ക് സഹായം നല്‍കി വേദിയിലുണ്ടായിരുന്നു. 

കണ്ണൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരെപ്പോലും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. അപേക്ഷകരായി എത്തിയവരെ മാത്രമാണ് ആദ്യഘട്ടത്തില്‍ മൈതാനത്തേക്ക് പ്രവേശിപ്പിച്ചത്. കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിരുന്നു. വേദിയില്‍ കയറുന്നതിനും വിലക്കുകളുണ്ടായിരുന്നു. പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിക്കു ചുറ്റും കമാന്‍ഡോകള്‍ വലയം തീര്‍ത്തു. പരാതികള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനടുത്തേക്ക് എത്തിയതോടെ അധികസുരക്ഷാവലയം തീര്‍ക്കാന്‍ തണ്ടര്‍ബോള്‍ട്ടും എത്തി. പ്രതിഷേധം നടത്തുമെന്ന് പറഞ്ഞിരുന്ന നിരത്തിലും പ്രധാന പന്തലിലുമെല്ലാം നിരീക്ഷണ ക്യാമറകളും ഒരുക്കിയിരുന്നു. സുരക്ഷാച്ചുമതല നേരിട്ട് വഹിച്ചത് എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഢിയും ഐ.ജി.എസ്. ഗോപിനാഥുമായിരുന്നു. ആയിരത്തി മുന്നൂറിലധികം പോലീസുകാരെയാണ് നിയോഗിച്ചത്.

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

ജനങ്ങളും സര്‍ക്കാറും തമ്മിലെ അകലം കുറയണം

ജനങ്ങളും സര്‍ക്കാറും തമ്മിലെ അകലം കുറയണം -ഉമ്മന്‍ ചാണ്ടി

ജനങ്ങളും സര്‍ക്കാറും തമ്മിലെ  അകലം കുറയണം -ഉമ്മന്‍ ചാണ്ടി
 

തിരുവനന്തപുരം: ജനങ്ങളും സര്‍ക്കാറും തമ്മിലെ അകലം കുറക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുക, ചട്ടങ്ങളില്‍ മാറ്റം വരുത്തി ഭരണപരിഷ്കാരം നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ചെയ്യാന്‍ കഴിയുന്ന ന്യായമായ കാര്യങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ചെയ്യണം. അതിന് ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചട്ടങ്ങളില്‍ മാറ്റംവരുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണിത്. 2011 ലെ ജനസമ്പര്‍ക്ക പരിപാടിയുടെ അനുഭവത്തില്‍ 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തവണയും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, കെ.ബാബു, വി.എസ്.ശിവകുമാര്‍, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും

സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള നടപടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈബര്‍ ഡോം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളും പുതിയ പ്രവണതകളും വ്യക്തമാക്കാന്‍ സെമിനാര്‍ സഹായകരമായതായി പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യനും ഐ.ജി. മനോജ് എബ്രഹാമും വിലയിരുത്തി. പോള്‍ സൈബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സംസാരിച്ചു.

കേരള പോലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി പോലീസിങ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ബെസി സിങ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം, ഐ.ജി. മനോജ് എബ്രഹാം, ഇസ്‌റ ഡയറക്ടര്‍ മനു സക്കറിയ എന്നിവര്‍ സമീപം
 

ഫയാസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം അറിയില്ല -റമീസ് അഹമ്മദ്

ഫയാസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം അറിയില്ല -റമീസ് അഹമ്മദ്

 

ദുബൈ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ളെന്ന് ഫയാസിന്‍െറ നാട്ടുകാരനും ദുബൈയിലെ പുതുച്ചേരി പ്രവാസി അസോസിയേഷന്‍ (നോര്‍പ്പ) ജനറല്‍ സെക്രട്ടറിയുമായ റമീസ് അഹമ്മദ്. ഉമ്മന്‍ ചാണ്ടി ഫയാസിന്‍െറ വാഹനത്തിലാണോ നോര്‍പ്പയുടെ പരിപാടിക്ക് വന്നതെന്ന് തനിക്കറിയില്ളെന്നും റമീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചില ചാനലുകളും പത്രങ്ങളും താന്‍ പറഞ്ഞത് വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു.


2008ല്‍ നോര്‍പ്പ ദുരിതാശ്വാസനിധിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനത്തിന്് ഉമ്മന്‍ ചാണ്ടിയെ കിട്ടാന്‍ ഫയാസിന്‍െറ സഹായം അദ്ദേഹത്തിന്‍െറ അമ്മാവനും അന്ന് നോര്‍പ്പ പ്രസിഡന്‍റുമായ ഇബ്രാഹിംകുട്ടി വഴിയാണ്് തേടിയത്. ജയ്ഹിന്ദ് ചാനലിന്‍െറ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ദുബൈയിലത്തെിയത്. ഉമ്മന്‍ചാണ്ടിയെ കാണാനായി താനും ഇബ്രാഹിംകുട്ടിയും ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തിരക്കിലായിരുന്നു. 
അവിടെവെച്ചാണ് താന്‍ ഫയാസിനെ ആദ്യമായി കാണുന്നത്. ഫയാസ് മറ്റൊരു നേതാവ് വഴിയാണ് ഉമ്മന്‍ചാണ്ടിയെ നോര്‍പ്പയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ഉറപ്പുവാങ്ങിയത്. പിന്നീട് പരിപാടിക്ക് ഉമ്മന്‍ചാണ്ടി എത്തുമ്പോള്‍ താന്‍ ചടങ്ങ് നടക്കുന്ന ഹാളില്‍ തിരക്കിലായിരുന്നു. ഫയാസിന്‍െറ വാഹനത്തിലാണോ ഇബ്രാഹിംകുട്ടിയുടെ വാഹനത്തിലാണോ ഉമ്മന്‍ചാണ്ടി വന്നതെന്ന് അറിയില്ല. പരിപാടിയില്‍ ഫയാസിന്‍െറ സാന്നിധ്യമുണ്ടായിരുന്നില്ല-റമീസ് പറഞ്ഞു.

വിവാദങ്ങളില്‍ സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ല

വിവാദങ്ങളില്‍ സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ല

 

 

കോട്ടയം: മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളില്‍ ഒരുശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ളെന്ന് കരുതുന്ന വ്യക്തിയാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുമാസമായി തുടരുന്ന വിവാദങ്ങളുടെ പേരില്‍ രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും സത്യത്തോട് നീതി പുലര്‍ത്തണമെന്നതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) 51ാം സംസ്ഥാന സമ്മേളനം കോട്ടയം സി.എ. ചന്ദ്രന്‍ നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്്, എം.പിമാരായ ആന്‍േറാ ആന്‍റണി, പി.ടി. തോമസ്, ജോയി എബ്രഹാം, എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, മനോഹരന്‍ മോറായി, കോട്ടയം നഗരസഭ ചെയര്‍മാന്‍ എം.പി . സന്തോഷ് കുമാര്‍ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് വര്‍ഗീയ, നക്സല്‍ ഭീഷണി 

 

കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന്  വര്‍ഗീയ, നക്സല്‍ ഭീഷണി  -മുഖ്യമന്ത്രി
 

ന്യൂദല്‍ഹി: കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തിന് ബാഹ്യശക്തികള്‍ ഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ പറഞ്ഞു.


കേരള ജനതയുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമം നടക്കുന്നു. വര്‍ഗീയ, മൗലികവാദികളെയും ഇടതു തീവ്രവാദികളെയും നേരിടാന്‍ കേന്ദ്രം കേരളത്തിന് അടിസ്ഥാന സൗകര്യവും സാങ്കേതിക സഹായവും നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വനമേഖലകളില്‍ ഇടതു തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വ്യക്തമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ അടിത്തറ ഉണ്ടാക്കാന്‍ ഇടതു തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട്. കേരളം പൊതുവെ സമാധാനമുള്ള സംസ്ഥാനമാണ്. നിരവധി വര്‍ഷങ്ങളായി വലിയ വര്‍ഗീയ സംഭവങ്ങളോ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഇതിനിടയില്‍തന്നെയാണ് സംസ്ഥാനവുമായോ ജനങ്ങളുമായോ ബന്ധമില്ലാത്ത വിഷയങ്ങളുമായി ഭീഷണി ഉയര്‍ത്തുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും അക്രമസമരങ്ങള്‍ സംഘടിപ്പിക്കാനും സോഷ്യല്‍ മീഡിയ ദുരുപയോഗിക്കുന്നതു തടയാന്‍ നിരീക്ഷണം ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നവമാധ്യമ നിരീക്ഷണം പൗരന്‍െറ അടിസ്ഥാന അവകാശങ്ങള്‍ തകര്‍ക്കപ്പെടാതെയാകണം. ദേശീയോദ്ഗ്രഥനത്തിന്‍െറയും സാമുദായിക സൗഹാര്‍ദത്തിന്‍െറയും സന്ദേശം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

യുവസംരംഭകപദ്ധതി ബാങ്കുകള്‍ ഏറ്റെടുക്കണം

യുവസംരംഭകപദ്ധതി ബാങ്കുകള്‍ ഏറ്റെടുക്കണം -മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: യുവാക്കളുടെ സംരംഭകത്വ വികസന പരിപാടിയില്‍ ബാങ്കുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

യുവസംരംഭകര്‍ക്ക് ബജറ്റിന്റെ ഒരുശതമാനം നീക്കിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി ബാങ്കുകളുടെകൂടി സഹായത്തോടെ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ വായ്പയ്ക്ക് പല ബാങ്കുകളും ഫലത്തില്‍ 15 ശതമാനംവെര ഈടാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പറഞ്ഞു. ഇത് കുറയ്ക്കാനും ഏകീകരിക്കാനും ബാങ്കുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2.39 ലക്ഷം കോടിയായി. ഇതില്‍ 75,883 കോടിയും പ്രവാസി നിക്ഷേപമാണ്. 2012 ജൂണ്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ 36 ശതമാനം എന്ന റെക്കോര്‍ഡ് വളര്‍ച്ചയാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായത്. ഡോളറിന് വിലയേറിയതോടെ കൂടുതല്‍ പണം നാട്ടിലെത്തിക്കാന്‍ പ്രവാസികള്‍ തയ്യാറായതാണ് നിക്ഷേപത്തിലെ ഈ വര്‍ദ്ധനവിനുകാരണം. ഇതുവരെ ബാങ്കുകള്‍ നല്‍കിയ വായ്പ 1.74 ലക്ഷം കോടിയാണ്. 
 

2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

യുവസംരംഭകര്‍ക്കായി ബജറ്റിന്റെ ഒരു ശതമാനം നീക്കിവെക്കും

തിരുവനന്തപുരം: യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ഉപഹാരമായിട്ടാണ് ഇത് യുവാക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐ.ടി, ടെലിഫോണ്‍ മേഖലകളിലാണ് നൂതന ആശയങ്ങളുമായി യുവാക്കള്‍ എത്തിയത്. ഇത് കൃഷി, ആരോഗ്യം, സിനിമ, ടൂറിസം ഇങ്ങനെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും. 

കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് ഭിത്തി സജ്ജീകരിച്ചിരുന്നു.

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

20 ലക്ഷം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവാദത്തിന്‌

20 ലക്ഷം വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവാദത്തിന്‌

തിരുവനന്തപുരം: സാങ്കേതിക കേരളത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20 ലക്ഷം വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പിലേക്ക് നേരിട്ടെത്തുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കുചേരും. 

കേരളത്തിലെ യുവാക്കളുടെ സംരംഭകത്വശേഷിയും ശക്തിയും ഒര്‍മപ്പെടുത്തുന്നതിനായി സപ്തംബര്‍ 12ന് നടത്തുന്ന സംരംഭകത്വ ദിനാചാരണത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് സംവദിക്കുക. ഗുഗിള്‍ പ്ലസ് നല്‍കുന്ന ചാറ്റ് സേവനമായ 'ഹാങ് ഔട്ട്' ഉപയോഗിച്ചാണിത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പരിപാടി. 

ഭാവിയില്‍ തൊഴിലന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ കേരളത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പ്രോത്‌സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംരംഭകത്വ ദിനാചാരണം.

സംരംഭകത്വ നയവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ഭാവിപരിപാടികളെപ്പറ്റിയും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ യുവാക്കളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെപ്പറ്റിയും മുഖ്യമന്ത്രി വിശദീകരിക്കും. 

യുട്യൂബിലൂടെയും (www.youtube.com/oommenchandykerala)  'ഹാംഗ്ഔട്ട് ഓണ്‍ എയ'റിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം സംപ്രേഷണം ചെയ്യും. ക്യാംപസുകളില്‍ ഇത് ലൈവായി പ്രദര്‍ശിപ്പിക്കാന്‍ കോളജുകള്‍ക്കും സ്‌ക്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കംപ്യൂട്ടറോ മൊബൈല്‍ഫോണോ കൈവശമുള്ളവര്‍ക്ക് കേരളത്തിന്റെ ആദ്യ സംരംഭകത്വ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം നേരിട്ട് കാണാനും കേള്‍ക്കാനും സാധിക്കും. 
 

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തി

ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തി -ഉമ്മന്‍ചാണ്ടി

 

മേഴ്‌സിരവിയുടെ 4-ാം ചരമവാര്‍ഷികം ആചരിച്ചു 
കോട്ടയം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അതുണ്ടാക്കിയെടുക്കാന്‍ ജനപ്രതിധികള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അകലവും അവിശ്വാസവും വര്‍ദ്ധിക്കുന്നതാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഴ്‌സിരവിയുടെ നാലാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച മേഴ്‌സിരവി ഫൗണ്ടേഷന്‍, മാമ്മന്‍മാപ്പിള ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥതയില്ലെന്ന തോന്നലാണ് ജനങ്ങള്‍ക്ക് അവരോട് അകല്‍ച്ചയുണ്ടാക്കുന്നത്. മേഴ്‌സിരവി അക്കാര്യത്തില്‍ തികച്ചും വ്യത്യസ്തയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കോട്ടയത്തിന്റെ എം.എല്‍.എ. ആയിരുന്നപ്പോള്‍ മണ്ഡലത്തിന്റെ വികസനകാര്യത്തിലും ജനകീയപ്രശ്‌നങ്ങളിലും അവര്‍ കാണിച്ച ആത്മാര്‍ത്ഥത എല്ലാവരും അംഗീകരിച്ചതാണ്. എറണാകുളത്തുനിന്ന് വന്ന മേഴ്‌സി, ജയിച്ചുകഴിഞ്ഞാല്‍ എറണാകുളത്തേക്ക് പോകുമെന്ന് എതിരാളികള്‍ ആക്ഷേപിച്ചിരുന്നു. പക്ഷേ, എം.എല്‍.എ. എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം കണ്ടതോടെ എതിരാളികള്‍ക്ക് നാവുപൊങ്ങിയില്ല. തികഞ്ഞ ആത്മാര്‍ത്ഥതയോടെ തന്‍േറതായ ശൈലിയില്‍ പ്രവര്‍ത്തിച്ച് വിജയിച്ച വ്യക്തിയായിരുന്നു മേഴ്‌സിരവിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മേഴ്‌സിരവി ഫൗണ്ടേഷന്‍ ചെയര്‍മാനും 'മാതൃഭൂമി' മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 
 

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

അമൃതവര്‍ഷം 60: വനവത്കരണത്തിന് വനംവകുപ്പ് ആറു ലക്ഷം തൈകള്‍ നല്‍കും

 

 


തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം നടത്തുന്ന വനവത്കരണ പരിപാടിയില്‍ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള ആറു ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ബഹുജനപങ്കാളിത്തത്തോടെ ഒരു വര്‍ഷംകൊണ്ട് രാജ്യത്താകമാനം നടപ്പാക്കാനുദ്ദേശിക്കുന്ന വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം ക്ലിഫ്ഹൗസില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ഒരു വര്‍ഷം കൊണ്ട് രാജ്യത്താകെ 60 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് മഠം ലക്ഷ്യമിടുന്നത്. ഇതിന്റെ പത്തിലൊന്ന് കേരളത്തില്‍ മാത്രം നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ ആദ്യത്തെ ഒന്നേമുക്കാല്‍ ലക്ഷം തൈകള്‍ എത്രയും പെട്ടെന്ന് കൈമാറുമെന്നും തുടര്‍ന്ന് ഓരോ മാസവും 50,000 തൈകള്‍ വീതം മഠത്തിനു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ജൂണ്‍മാസത്തോടുകൂടി മുഴുവന്‍ വൃക്ഷത്തൈകളും നല്‍കും.

പ്രകൃതിയോട് പൂര്‍ണമായും നീതിപുലര്‍ത്തി നടത്തുന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാണിത്. അതുകൊണ്ടുതന്നെ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് മഠം നടത്തുന്ന ഈ പരിപാടി ഏറെ പ്രശംസനീയമാണ്. അമൃതാനന്ദമയി മഠം നടത്തിവരുന്ന സാമൂഹികസേവന പരിപാടികളില്‍ അവസാനത്തെ ഉദാഹരണമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനുവേണ്ടി പതിറ്റാണ്ടുകളായി അമ്മയുടെ ഭക്തര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തെപ്പറ്റി ലോകത്തെ ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അമൃതപുരി ആശ്രമം പ്രതിനിധി സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. കൈമനം ആശ്രമത്തിലെ ബ്രഹ്മചാരി ശിവാമൃത ചൈതന്യ, അമൃതപുരി ആശ്രമത്തിലെ ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയകുമാര്‍ ശര്‍മ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. 
 

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി

സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എസ് സിന്ധുരക്ഷകിലെ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരാന്‍ അടിസ്ഥാന സൗകര്യ വികസനം കൂടിയേ തീരു. ഇക്കാര്യം മുന്നില്‍ കണ്ടാണ് സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സ്വാതന്ത്ര്യം അതിന്‍്റെ പൂര്‍ണ അര്‍ഥത്തില്‍ അനുഭവിക്കണമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രീയ സ്വാതന്ത്ര്യവും കൂടി വേണം.
അനാവശ്യ വിവാദങ്ങള്‍ ഒന്നും നേടിത്തരില്ളെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രായോഗികമായ പരിപാടികളുമായി മുന്നോട്ടുപോവണം.

അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങളും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടിന്‍െറ പ്രായോഗികമായ എല്ലാ ശിപാള്‍ശകളും നടപ്പിലാക്കും.
അട്ടപ്പാടിയില്‍ മോഡല്‍ റസിഡന്‍സ് സ്കൂള്‍ തുടങ്ങും. അട്ടപ്പാടിയില്‍ അഹാര്‍ഡ്സിനെ പുനരുജ്ജീവിപ്പിക്കും.

സംസ്ഥാനത്തെ ഒരു ലക്ഷം പാവങ്ങള്‍ക്ക് മൂന്നു സെന്‍്റ് സ്ഥലം നല്‍കുന്ന പദ്ധതി നടപ്പാക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകളും ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തോട് 13 ചോദ്യങ്ങള്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാറിന് എന്തെങ്കിലും നഷ്ടമുണ്ടായെന്നു ബോധ്യപ്പെടുത്തുകയോ, സര്‍ക്കാറിന്‍െറ ഏതെങ്കിലും ആനുകൂല്യം നല്‍കിയെന്ന് വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.
താന്‍ ഉന്നയിക്കുന്ന താഴെപ്പറയുന്ന 13 ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷം മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
1.പിടിച്ചെടുക്കല്‍ സമരത്തിലൂടെ മൂന്നേകാല്‍ കോടി ജനങ്ങളുടെ ജീവിതപ്രശ്നം കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാറിനെ അട്ടിമറിക്കുകയല്ളേ പ്രതിപക്ഷത്തിന്‍െറ ലക്ഷ്യം?
2. സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിന് സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ളേ പ്രതിപക്ഷം ശ്രമിക്കുന്നത്?
3.കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ദല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്‍െറ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശ്നങ്ങളെയും ജനകീയ ആവശ്യങ്ങളെയും തൃണവത്കരിക്കുന്ന സമീപനമല്ളേ?
4. സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്‍െറ എല്ലാ ഗേറ്റുകളും അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ളെന്ന് പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ളേ?
5.കുടുംബശ്രീ സമരം, രാപകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ളേ, സര്‍ക്കാറിനെ ലക്ഷം പേരെവെച്ച്വളഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നത്? തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും ഭരണഘടനയുമെല്ലാം അതോടെ അപ്രസക്തമാകില്ളേ?
6.ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്കാസനം ചെയ്യാന്‍ ലോകത്തിന്‍െറ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ളേ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്?
7.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ? ഒരു രൂപപോലും സര്‍ക്കാറിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് ലാവലിന്‍ കേസില്‍ 374 കോടി സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നു സി.ബി.ഐ കണ്ടത്തെിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമാണ്?
8. 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ട് സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്‍െറ മാറ്റുരക്കുന്നതല്ളേ?
9. ആഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍െറ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്. സമരംമൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്‍െറ ശോഭകെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
10. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് സൂചന ലഭിച്ചതിന്‍െറ പശ്ചാത്തലത്തില്‍ മാത്രമല്ളേ പ്രാകൃതമായ ഈ സമരം അരങ്ങേറുന്നത്?
11. പത്തുകോടി തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ നടത്തുന്ന സമരത്തിന് ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത് വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി ചെലവുവേണ്ടിവരുമെന്ന് സി.പി.എം വെളിപ്പെടുത്തുമോ?
12. ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ളെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?
13. ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റില്ളെന്നും മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ളെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ളേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അത് വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്കുപോയി ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടും ഇടപെട്ടില്ളെങ്കില്‍ വലിയ വീഴ്ചയായി ജനം കാണില്ളേ?

2013, ജൂലൈ 25, വ്യാഴാഴ്‌ച

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കാനായി സംസ്ഥാനത്ത് ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാം പിട്രോഡ മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പത്ത് നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്ത മാതൃകയിലായിരിക്കും കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേഡ് എക്‌സ്‌പേര്‍ട്‌സ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് (സി.ആര്‍ .ഇ.ഡി) ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ വകുപ്പ് മന്ത്രിയായിരിക്കും കണ്‍സോര്‍ഷ്യത്തിന്റെ ചെയര്‍മാന്‍ . വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനായിരിക്കും. എട്ടംഗ ഡയറക്ടര്‍ ബോര്‍ഡും ഉണ്ടാകും. കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ വിദശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണ പദ്ധതിക്കുവേണ്ടി ഹഡ്‌കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ : 
കൊച്ചി ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ലുലു എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കും. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ 61 താത്കാലിക ജീവനക്കാരെ 2000 ആഗസ്ത് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സ്ഥിരപ്പെടുത്തും. വയനാട് ജില്ലയിലെ മുട്ടിലില്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇല്ലാത്ത കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി നല്‍കും. നഗരാസൂത്രണ വിഭാഗത്തിലെ വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്താന്‍ 16 തസ്തികകള്‍ സൃഷ്ടിക്കും. ചീഫ് ടൗണ്‍ പഌനിങ് ഓഫീസറുടെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും വിജിലന്‍സ് വിഭാഗം മേധാവി. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ (ആര്‍ .എം.എസ്.എ) പ്രകാരം അഞ്ചു ജില്ലകളിലെ 30 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലെ സ്‌കൂളുകളാണിത്. പെരുമ്പാവൂരിലെ പാറമട ദുരന്തത്തിലും ചാവക്കാട് തിരയില്‍ പെട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും.

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

രാജിയില്ല; ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടില്ല

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ രാജിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെ പരാമര്‍ശമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്തെങ്കിലും പറയുന്നത് കേട്ട് രാജിവയ്ക്കില്ല. പി.സി ജോര്‍ജ് എന്തുകൊണ്ട് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കുന്നില്ല. തന്നെ രാജി സന്നദ്ധത അറിയിട്ടില്ല. രാജിവയ്ക്കണമോ എന്നത് അവരുടെ കാര്യമാണ്. ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളില്‍ തനിക്ക് കുഴപ്പമില്ല. ജോര്‍ജ് തുടരുന്നതില്‍ തനിക്ക് ബുദ്ധിമിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതി പറഞ്ഞുവെന്ന് നിങ്ങള്‍ പറയുന്നത് ​കുരുവിളയുടെ കേസുമായി ബന്ധപ്പെട്ടാണ്. കുരുവിളയുടെ കേസില്‍ തനിക്കോ സര്‍ക്കാരിനോ ഒന്നും മറച്ചുവയ്ക്കാനില്ല. പണം തട്ടിച്ച കേസില്‍ കുരുവിളയ്ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കുരുവിള ആരോപിക്കുന്ന പോലെ ആന്‍ഡ്രൂസ് എന്ന ഒരു ബന്ധു തനിക്കില്ല. തന്റെ സ്റ്റാഫില്‍ ഡെല്‍ജിത്ത് എന്നൊരംഗമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തന്റെ സഹോദരന്റെ മക്കള്‍ അനില്‍ അലക്‌സും അജയ് ജേക്കബുമാണ്. അനില്‍ തന്നെയാണോ ആന്‍ഡ്രൂസ് എന്ന് ഇപ്പോള്‍ പറയുന്നു. കുരുവിള പറഞ്ഞ പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു. എന്നാല്‍ അവര്‍ പറയുന്നത് മറ്റൊരു കഥയാണ്. കുരുവിള പറയുന്നത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

കോടതിയില്‍ നിന്നുള്ള പരാമര്‍ശം മാധ്യമങ്ങള്‍ പറയുന്നതു പോലെയല്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ പേരില്‍ രാജിയില്ല. കോടതിയില്‍ നിന്നുള്ള പരാമര്‍ശം അഡ്വക്കേറ്റ്‌സ് ജനറലും മറ്റും തന്നെ അറിയിച്ചിട്ടുണ്ട്. കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താന്‍. ചിലരെ പോലെ അനുകൂല വിധി വരുമ്പോള്‍ കോടതിയെ മാനിക്കുകയും പ്രതികൂലമാകുമ്പോള്‍ കോടതിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന രീതി തനിക്കില്ല. എന്നും ഒരേ നിലപാടാണ് തനിക്ക്. മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ട് ആണ് നല്‍കിയതെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കുമോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ പിന്നാലെ നടക്കാന്‍ തനിക്ക് സമയമില്ല. കോടതിയില്‍ എന്നും കേസുകള്‍ വരും. അതിനെല്ലം പ്രതികരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രിക്ക് പിന്തുണ ലഭിച്ചതായാണ് സൂചന. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മന്ത്രിസഭയില്‍ നേതൃമാറ്റം വേണ്ടെന്ന നിലപാട് മുസ്ലീം ലീഗ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം തൃപ്തികരമാണ്.

2013, ജൂലൈ 22, തിങ്കളാഴ്‌ച

അഭിപ്രായം പറഞ്ഞത് അട്ടപ്പാടി നേരിട്ട് കണ്ടശേഷം

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടി: അഭിമുഖം വളച്ചൊടിച്ചതായി മുഖ്യമന്ത്രി

അട്ടപ്പാടിയിലെ പ്രശ്നം നേരിട്ട് കണ്ടാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ അവിടത്തുകാര്‍ പറഞ്ഞ അഭിപ്രായം ഉള്‍ക്കൊണ്ടാണ് പ്രസ്താവന നടത്തിയത്.

ഫയല്‍ നോക്കി കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയല്ല താന്‍, കാര്യങ്ങള്‍ ഫീല്‍ഡിലിറങ്ങി മനസ്സിലാക്കി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. അട്ടപ്പാടിയിലെ പ്രശ്നം ഒറ്റദിവസം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. തന്‍െറ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത മാധ്യമങ്ങളോട് സഹതാപമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നുണ്ട്.
അത് അവര്‍ കഴിക്കുന്നില്ളെന്ന് വ്യക്തമായി. റാഗി വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് റാഗി സംഭരിക്കാതിരുന്നിട്ടുപോലും എഫ്.സി. ഐ റാഗി ശേഖരിച്ച് സൗജന്യമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. അത് പാചകം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് റാഗി പാചകം ചെയ്ത് കൊടുക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ പോഷകാഹാരം നല്‍കിയിട്ടും ആദിവാസികള്‍ കഴിക്കുന്നില്ളെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 


സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും

സര്‍ക്കാര്‍ ആസ്‌പത്രികള്‍വഴി ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും - മുഖ്യമന്ത്രി

 

കോട്ടയം:അടുത്ത മാര്‍ച്ച് 31നുള്ളില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്​പത്രികളിലും ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച്, ജില്ലാ ആസ്​പത്രിക്കുസമീപം ആരംഭിച്ച ന്യായവില മെഡിക്കല്‍ സ്റ്റേറിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 150 കോടിയോളം രൂപ വേണം. ഇതില്‍ 100 കോടി ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവില്‍നിന്ന് ഒരുശതമാനം കണക്കാക്കി ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറിക് മരുന്നുകളില്‍ കവറിനുപുറത്ത് നിര്‍മ്മാണകമ്പനിയുടെ പേരുണ്ടാവില്ല. മരുന്നിന്റെ രാസനാമംമാത്രമേ ഉണ്ടാവുകയുള്ളൂ. 

യു.എന്‍.പൊതുസേവന പുരസ്‌കാരം നേടിയ മുഖ്യമന്ത്രിക്കുള്ള റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഉപഹാരം ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സമ്മാനിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. റെഡ്‌ക്രോസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി. കുര്യന്‍ സ്വാഗതവും സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

2013, ജൂലൈ 5, വെള്ളിയാഴ്‌ച

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

രാഷ്ട്രീയ പ്രതിയോഗികളെ  വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

തൊടുപുഴ: സോളാര്‍ കേസില്‍ യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എന്‍ പുരസ്കാരത്തിന് അര്‍ഹനായ മുഖ്യമന്ത്രിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അന്വേഷണങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. പൊതു പ്രവര്‍ത്തകരെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് തെളിവുണ്ടാക്കി കുടുക്കുന്നത് നീചമായ പ്രവൃത്തിയാണ്. ഇത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനേ ഉപകരിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധാര്‍മികത പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം പാര്‍ട്ടിയിലുമുണ്ടാകണം. എന്നാല്‍, മറ്റുള്ളവരുടെ ചെലവിലാണ് ഇടതുപക്ഷം ധാര്‍മികത പറയുന്നത്. അര്‍ഥശങ്കക്കിടയില്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ വിവാദ വിഷയങ്ങളില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നത്. ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു.എന്‍ പുരസ്കാരം ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ്. പ്രതിപക്ഷത്തിനടക്കം ഇതില്‍ പങ്കുണ്ട്. ഇത് തന്‍െറ വ്യക്തിപരമായ വിജയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിക്കുന്ന നിരവധിപേരുണ്ടെന്ന് അനുമോദന പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ രക്തത്തില്‍ ചവിട്ടി മാത്രമേ മുഖ്യമന്ത്രിയെ തൊടാനാകൂയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറല്ല മറിച്ച് അച്യുതാനന്ദന്‍ സര്‍ക്കാറാണ് സോളാര്‍ കമ്പനിക്ക് വളംവെച്ചുകൊടുത്തത്. ഭാര്യയെ കൊന്ന കേസില്‍ ബിജുരാധാകൃഷ്ണനെ രക്ഷിക്കാനാണ് കോടിയേരി ശ്രമിച്ചത്. കൊലപാതക സൂചന നല്‍കുന്ന ലാബ് റിപ്പോര്‍ട്ട് മറച്ചുവെച്ച് സ്വാഭാവിക മരണമായി എഴുതിത്തള്ളാനും ശ്രമം നടന്നു. തനിക്ക് മൊബൈല്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും മാത്രമേ അറിയൂ. ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2013, ജൂലൈ 4, വ്യാഴാഴ്‌ച

അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല

അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല -മുഖ്യമന്ത്രി

 

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും കേരളം പോലെയൊരു സംസ്ഥാനത്ത് യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങളില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാനാകില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സരിതക്ക് പണം നല്‍കിയത് തന്‍െറ മുറിയിലാണെന്ന് വരുത്താന്‍ ശ്രമം നടന്നു. പണം എവിടെ വെച്ചാണ് കൊടുത്തതെന്ന് മറ്റ് ചില വാര്‍ത്തകളും വന്നിട്ടുണ്ട്. തന്‍െറ ഓഫിസില്‍ വെച്ച് പണം കൊടുത്തുവെന്ന് പറയുന്നത് നിഷേധിക്കുന്നില്ല. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തനിക്കെതിരെ ഉന്നയിക്കുന്നതെല്ലാം കേള്‍ക്കുകയും സഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. വരുന്നതെല്ലാം മാറിപ്പോവുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നോ എന്ന് ചോദിച്ചപ്പോള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ളെന്ന് മറുപടി നല്‍കി. ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയത് ചോദിച്ചപ്പോള്‍ ഏതാണ് ശരിയെന്ന് തിരിച്ചറിയാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ഇത് കണ്ടത്തെും. തിരുത്തുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതില്‍ ഒരു ധിറുതിയും പറയുന്നില്ളെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

പേര് വന്നാല്‍ ആ നിമിഷം നിഷേധിക്കണമെന്നില്ല. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെക്കൂടി സരിത വിളിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാറ്റിനിര്‍ത്തുന്നത് തീരുമാനിക്കും. ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് അറിയില്ല. സര്‍ക്കാര്‍ സര്‍വീസ് ചട്ടലംഘനം ഉണ്ടെങ്കില്‍ നടപടിയില്‍ ഇടപെടില്ല. ആഭ്യന്തര മന്ത്രിയെയും സരിത വിളിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരില്ളെന്നായിരുന്നു മറുപടി. ടി.പി. ചന്ദ്രശേഖരന്‍ കേസിലും ഇതേ ആരോപണം വന്നിരുന്നു. ടി.പി കേസില്‍ ഉണ്ടായപോലെ ഈ കേസിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ വിരണ്ടോടുകയും പൊലീസിനോട് തട്ടിക്കയറുകയും ചെയ്യുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എന്‍ പുരസ്കാരം ലഭിച്ച മുഖ്യമന്ത്രിക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധപ്രകടനങ്ങള്‍ നടത്തി ജനങ്ങളെ അകറ്റാനാണ് ശ്രമമെങ്കില്‍ നടക്കില്ല. ഓഫിസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റിന് പുറത്ത് ജനങ്ങളെ കാണാന്‍ സംവിധാനം ഒരുക്കിക്കഴിഞ്ഞു. പലരുമിന്ന് തെറ്റിദ്ധരിക്കുന്നതുപോലെ വ്യക്തിപരമായി ലഭിച്ചതല്ല യു.എന്‍ അവാര്‍ഡ്. കേരളത്തിന് കിട്ടിയ അംഗീകാരമാണ്. ജനസമ്പര്‍ക്ക പരിപാടി തന്‍െറ മാത്രം നേട്ടമല്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് വന്നശേഷം തന്നോട് പ്രതികാരം കാട്ടുകയാണെന്ന് ആമുഖപ്രസംഗം നടത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടെ തനിക്ക് 68,000 ഫോണ്‍കോളുകള്‍ വന്നു. വിളിക്കുന്നത് സ്ത്രീയാണോ പുരുഷനാണോയെന്ന് നോക്കി എടുക്കാനാവില്ല. ലോട്ടറി എടുത്ത് മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍ചാണ്ടി. പാവപ്പെട്ടവരുടെ അധ്വാനവും രക്തവും മുഖ്യമന്ത്രിപദത്തിന്‍െറ രൂപത്തില്‍ ലഭിച്ചതാണ്. മസാല രാഷ്ട്രീയത്തിലേക്ക് കേരള രാഷ്ട്രീയത്തെ കൊണ്ടുപോകരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന്‍ പ്രസിഡന്‍റ് ജെ. ബെന്‍സി, ജനറല്‍ സെക്രട്ടറി എ.വി. പ്രസന്നകുമാര്‍ എന്നിവരും സംസാരിച്ചു.