UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 31, ബുധനാഴ്‌ച

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍


ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നതിനാലാണു കേരളം രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗുരുദേവന്‍ രചിച്ച ദൈവദശകം കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തിരണ്ടാമതു ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ദൈവദശക രചനാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള ശ്രീനാരായണ ഭക്തര്‍ പങ്കുചേരുന്ന ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതു തന്നെ അഭിമാനകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നൂറു വര്‍ഷം പിന്നിടുമ്പോഴും ദൈവദശകം കോടിക്കണക്കിനാളുകളുടെ മനസ്സില്‍ ആധ്യാത്മിക തേജസ് ഉണര്‍ത്തുന്നു. കവിതയെന്ന നിലയിലും പ്രാര്‍ഥനയെന്ന നിലയിലും ദൈവദശകത്തിനു ജനമനസ്സുകളില്‍ ഉന്നത സ്ഥാനമുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തില്‍ ദൈവദശകത്തിന്റെ 20,000 കോപ്പി സൗജന്യമായി വിതരണം ചെയ്തു, മലയാളത്തിലും ഇംഗ്ലിഷിലും പഠനഗ്രന്ഥം തയാറാക്കാന്‍ നടപടി തുടങ്ങി. ഇതിനായി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, പ്രഫ. എം.കെ. സാനു എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയമിച്ചുകഴിഞ്ഞു. 

ശിവഗിരി തീര്‍ഥാടനം തന്നെ അദ്ഭുതകരമാണ്. അഞ്ചു പേരുമായി തുടങ്ങിയ തീര്‍ഥാടനം കോടിക്കണക്കിനു വിശ്വാസികളിലേക്കു വളര്‍ന്നിരിക്കുന്നു. ആധ്യാത്മിക വളര്‍ച്ചയ്‌ക്കൊപ്പം ഭൗതിക പുരോഗതി കൂടി വേണമെന്നായിരുന്നു ഗുരുദര്‍ശനം. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലെ പുരോഗതിയിലൂടെ മാത്രമേ സമൂഹത്തിനു മുന്നേറാനാകൂ. ഗുരുദര്‍ശനങ്ങള്‍ക്കു കാലാതീത ശക്തിയുണ്ട്. അതുകൊണ്ടാണു രവീന്ദ്രനാഥ ടഗോര്‍ ഗുരുവിനു തുല്യരെ ഇതുവരെ കണ്ടിട്ടില്ലെന്നു പ്രശംസിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മുഖ്യാതിഥികളും ചേര്‍ന്നു മതസമന്വയ ജ്യോതി തെളിച്ചാണു തീര്‍ഥാടനം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു ശിവഗിരിയിലെ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ദൈവദശകം ചൊല്ലി. ലോകമൊട്ടാകെയുള്ള ശ്രീനാരായണ ഭക്തര്‍ ഭക്ത്യാദരവുകളോടെ അതില്‍ പങ്കാളികളായി.


കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

 സ്‌കൂള്‍ കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 'സൃഷ്ടി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്‌കൂളുകളില്‍ ഐഡിയ ബോക്‌സുകള്‍ സ്ഥാപിക്കും. നല്ല ആശയങ്ങളും കണ്ടെത്തലുകളും ഇതില്‍ നിക്ഷേപിക്കാം. ഇതില്‍ നല്ല പദ്ധതികള്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായം നല്‍കും.

ശാസ്ത്ര എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 25000 രൂപ ലഭിക്കുന്ന വി.ടി. ഭാസ്‌കരപ്പണിക്കര്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തും. 15000 രൂപയുടെ രണ്ട് സീനിയര്‍ ഫെലോഷിപ്പുകളും 10000 രൂപയുടെ രണ്ട് ജൂനിയര്‍ ഫെലോഷിപ്പുകളും നല്‍കും. ശാസ്ത്ര പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 10000 രൂപ ലഭിക്കുന്ന ഫെലോഷിപ്പ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാഗ്രാമം ആഗോളശ്രദ്ധയാകര്‍ഷിക്കും

കലാഗ്രാമം ആഗോളശ്രദ്ധയാകര്‍ഷിക്കും


ശ്രീകണ്ഠപുരം: നിടിയേങ്ങ കക്കണ്ണന്‍ പാറയില്‍ ലളിതകലാ അക്കാദമി സ്ഥാപിക്കുന്ന കലാഗ്രാമം ആഗോളശ്രദ്ധ നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കലാഗ്രാമത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കലാഗ്രാമത്തിന്റെ ആദ്യഘട്ടം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാഗ്രാമം വിപുലീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും ഫണ്ടിന്റെ കുറവ് ഉണ്ടാവില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് പറഞ്ഞു.ലളിതകലാ അക്കാദമിയുടെ 2013-ലെ മികച്ച കലാചരിത്ര നിരൂപണഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേമം പുഷ്പരാജിന് മുഖ്യമന്ത്രി സമ്മാനിച്ചു.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു നന്ദിയും പറഞ്ഞു.

2014, ഡിസംബർ 30, ചൊവ്വാഴ്ച

കാസര്‍കോട്‌ മില്‍മ ഡയറി പുതിയ അഡ്‌മിനിസ്‌ട്രേറ്റീല്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.കാസര്‍കോട്‌ മില്‍മ ഡയറി പുതിയ അഡ്‌മിനിസ്‌ട്രേറ്റീല്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.


കാസര്‍കോട്‌ മില്‍മ ഡയറി പുതിയ അഡ്‌മിനിസ്‌ട്രേറ്റീല്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ ക്ഷീരോല്‍പ്പാദക മേഖല അടുത്ത കാലത്തായി കൈവരിച്ച നേട്ടം ശ്ലാഘനീയമാണ്. മൂന്ന്‌ വര്‍ഷത്തിനിടെ മില്‍മ ലിറ്ററിന്‌ 13 രൂപ കൂടിയപ്പോള്‍ 11 രൂപ ഈ വകയില്‍ കര്‍ഷകന്‌ കൂട്ടികൊടുക്കാനായി. കര്‍ഷകന്റെ നേട്ടമാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങള്‍ തൊട്ട്‌ പ്രാദേശിക സമിതി വരെയുളള പ്രവര്‍ത്തനങ്ങളാണ്‌ ക്ഷീരോല്‍പ്പാദകമേഖലയെ നേട്ടത്തിലേക്ക്‌ ഉയര്‍ത്തിയത്.

കാഞ്ഞങ്ങാട്‌ മിനി സിവില്‍ സ്റ്റേഷന്‍ നാടിന്‌ സമര്‍പ്പിച്ചു.


കാഞ്ഞങ്ങാട്‌ മിനി സിവില്‍ സ്റ്റേഷന്‍ നാടിന്‌ സമര്‍പ്പിച്ചു.കാഞ്ഞങ്ങാട്‌ മിനി സിവില്‍ സ്റ്റേഷന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാടിന്‌ സമര്‍പ്പിച്ചു.

നാല്‌ കോടി രൂപയിലധികം ചെലവില്‍ നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ആദ്യഘട്ടമായി 12ഓളം താലൂക്ക്‌ ഓഫീസുകളാണ്‌ പ്രവര്‍ത്തിക്കുക.

കലാമണ്ഡലത്തെ സാംസ്കാരിക സര്‍വകലാശാലയാക്കുംകലാമണ്ഡലത്തെ സാംസ്കാരിക സര്‍വകലാശാലയാക്കുംപാലക്കാട് : കലാമണ്ഡലത്തെ കേരളത്തിലെ ആദ്യ സാംസ്കാരിക സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന കലാപുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.നിലവിൽ കല്പിത സര്‍വകലാശാലയാണ് കലാമണ്ഡലം.


ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമം ശ്രീകണ്‌ഠപുരത്തെ കാക്കണ്ണന്‍പാറയില്‍ ഈ മന്ത്രിസഭയുടെ കാലത്തുതന്നെ പൂര്‍ത്തിയാക്കുകയാണ്‌ ലക്ഷ്യം. ദേശത്തും വിദേശത്തുമുളള ചിത്രകാരന്‍മാര്‍ക്കും ശില്‍പികള്‍ക്കും താമസിച്ച്‌ സര്‍ഗസൃഷ്‌ടി നടത്താന്‍ വിപുലമായ സൗകര്യമാണിവിടെ സൃഷ്‌ടിക്കുന്നത്‌. ഇന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഏറ്റവും വലിയ ഈ കലാഗ്രാമം ഇരിക്കൂര്‍ മണ്‌ഡലത്തിന്‌ അഭിമാനമാകും

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നീര കാര്‍ഷിക കേരളത്തിന് ഉണര്‍വേകും

നീര കാര്‍ഷിക കേരളത്തിന് ഉണര്‍വേകും


വാകത്താനം: നീര കാര്‍ഷിക കേരളത്തിന്റെ മുഖഛായതന്നെ മാറ്റുമെന്നും വലിയ കാര്‍ഷിക വിപ്ലവമാണ് നീരയുടെ ഉല്‍പാദനത്തോടുകൂടി ഉണ്ടാകുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചങ്ങനാശേരി റീജനല്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നീരയുടെ ജില്ലാതല വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നീര ഉല്‍പാദനത്തോടെ കര്‍ഷകന് ഒരു തെങ്ങില്‍നിന്നും ഒരുമാസം കുറഞ്ഞത് 1500 രൂപ ലഭിക്കുമെന്നും ധാരാളം യുവതീ യുവാക്കള്‍ക്കു തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 28, ഞായറാഴ്‌ച

മദ്യനയം: മുഖ്യമന്ത്രി താമരശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തി

മദ്യനയം: മുഖ്യമന്ത്രി താമരശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തികോടഞ്ചേരി: താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. പുതിയ മദ്യനയത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടഞ്ചേരിയില്‍ കാര്‍ഷിക വിജ്ഞാന വിപണനമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പള്ളിമേടയിലാണ് മെത്രാനുമായി കൂടിക്കാഴ്ച നടത്തിയത്. ''മദ്യനയത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തനാണ്. മദ്യം പെട്ടെന്ന് നിരോധിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് നിരോധനം നടപ്പാക്കാത്തത്'' കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അരമണിക്കൂറോളം ബിഷപ്പുമായി അദ്ദേഹം സംസാരിച്ചു. എം.ഐ. ഷാനവാസ് എം.പി., സി. മോയിന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന നയത്തില്‍ മാറ്റമില്ലെന്ന് വിപണനമേളയുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തിട്ടില്ലെന്നും പത്തുശതമാനം ബിവറേജസ് ചില്ലറവില്പനശാലകള്‍ അടയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല

സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല 


എടവണ്ണ: സൗജന്യങ്ങള്‍കൊടുത്തുമാത്രം വ്യക്തിയെയും സമൂഹത്തെയും പുരോഗതിയിലേക്കുനയിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസംകൊണ്ടേ സമഗ്രപുരോഗതി സാധ്യമാകൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എടവണ്ണ ജാമിഅ നദ്വിയ്യ സുവര്‍ണജൂബിലി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനും സമുദായത്തിനും മഹത്തരമായ സേവനങ്ങളാണ് ജാമിഅ നദ്വിയ്യ നല്‍കുന്നത്. വിദ്യാഭ്യാസരംഗത്ത് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ജാമിഅ നദ്വിയ്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു.

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണം ആവശ്യം


ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണം ആവശ്യം

തിരുവനന്തപുരം: ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ഇടയില്‍ വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.ദേശീയ ഉപഭോക്തൃ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ബോധവാന്‍മാരാകണം.

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ വിലയ്ക്ക് സമയത്ത് ലഭിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് നമ്മുടെ സംസ്ഥാനം. എന്നാല്‍ ഉത്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നതിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ 2012, 2013 വര്‍ഷത്തെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 2012ലെ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതിയും രണ്ടാം സ്ഥാനം പാലക്കാട് കണ്‍സ്യൂമര്‍ അസോസിയേഷനും നേടി. 2013ലെ ഒന്നാം സമ്മാനം പാലക്കാട് കണ്‍സ്യൂമര്‍ അസോസിയേഷനും രണ്ടാം സ്ഥാനം ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറത്തിനും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതിയും സ്വന്തമാക്കി. സ്‌കൂളുകളിലെ ഉപഭോക്തൃ ക്ലബുകള്‍ക്കുള്ള കണ്‍സ്യൂമര്‍ കിറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു.


ഭരണം നിലനിർത്തും

ഭരണം നിലനിർത്തും

അധികാരം നഷ്ടപ്പെടുമ്പോഴുള്ള സ്ഥിതി എല്ലാവര്‍ക്കും ബാധകം

കരുണാകരന് ഒറ്റപ്പെടലുണ്ടായിട്ടില്ല

ആരുമായും ഏറ്റുമുട്ടലിനില്ല


തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായ മറുപടികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യത കുറഞ്ഞുവെന്ന സുധീരന്റെ നിലപാലിനെ തള്ളിയ അദ്ദേഹം യു.ഡി.എഫ്. ഭരണം നിലനിര്‍ത്തുമെന്നും പറഞ്ഞു.

മദ്യനയം ജനങ്ങളെ ബോധ്യപ്പെടുത്തി വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുപോലും കിട്ടില്ലെന്നായിരുന്നു പ്രചാരണം. പക്ഷേ, പന്ത്രണ്ട് സീറ്റില്‍ ജയിച്ചില്ലേ?-അദ്ദേഹം ചോദിച്ചു.

അധികാരം നഷ്ടപ്പെടുമ്പോള്‍ കൂടെ ആരുമുണ്ടാവില്ലെന്ന സ്ഥിതി എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് സുധീരന്റെ പരാമര്‍ശത്തിലൂന്നിയായിരുന്നു ചോദ്യം. പക്ഷേ, താന്‍ പറഞ്ഞത് ഒരു പൊതു യാഥാര്‍ഥ്യമാണെന്നും സുധീരനുള്ള മറുപടിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ. കരുണാകരന് രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ ഒറ്റപ്പെടല്‍ ഉണ്ടായതായി കരുതുന്നില്ലെന്നും ഇതുസംബന്ധിച്ച് സുധീരന്‍ പറഞ്ഞതിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കരുണാകരന്‍ എക്കാലവും പ്രായോഗിക നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്.

മദ്യലോബിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സുധീരന്റെ നിലപാടിനെ അദ്ദേഹം വീണ്ടും തള്ളി. മദ്യലോബിക്ക് കീഴടങ്ങുന്ന സര്‍ക്കാരല്ല ഇത്. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകള്‍ പുതുതായി അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ആരും പറഞ്ഞിട്ടായിരുന്നില്ല. സര്‍ക്കാരിന്റെ നൂറുദിവസത്തെ പരിപാടിയില്‍ മദ്യത്തിനെതിരായ നിലപാടിന് മുന്‍ഗണന നല്‍കിയിരുന്നു.

മദ്യനയത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതുനയവും നടപ്പിലാക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയരും. അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. അത് മാത്രമാണ് ഇപ്പോഴുമുണ്ടായത്.

എ.കെ. ആന്റണി ചാരായ നിരോധനം കൊണ്ടുവന്നതിന് പിന്നാലെ ബിവറേജസ് വില്പനശാലകള്‍ തുറക്കേണ്ടിവന്നു. പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. പക്ഷേ, അന്ന് ഈ വില്പനശാലകളിലൂടെ വിദേശമദ്യം വില്‍ക്കുന്നതിനെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ ബിയര്‍-വൈന്‍ വില്പനയെ എതിര്‍ക്കുകയാണ്.

കെ.സി.ബി.സി. പോലുള്ള സംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ബിവറേജസ് വില്പനശാലകള്‍ തുറന്നതിനെ അവര്‍ എന്തുകൊണ്ട് അന്ന് എതിര്‍ത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ മാത്രമാണ് എതിര്‍പ്പ്.

കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത ചൂണ്ടിക്കാണിച്ചപ്പോള്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനോടുപോലും ഏറ്റുമുട്ടലിന് പോകാറില്ല. ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറി പോകുന്നതാണ് രീതി.

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വധി സംബന്ധിച്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല


കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷേ, പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം വന്നാല്‍ അതുണ്ടാകുമെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ഇത്തരം വിവാദങ്ങളില്‍ നിന്ന് കേരളം എന്നും അകന്നുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന ചിന്താഗതിയുള്ള നാടാണിത്. അതിനാല്‍ വിഭാഗീയതയ്ക്ക് ഇവിടെ സ്ഥാനമില്ല. അതുകൊണ്ടാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമോ പുനഃമത പരിവര്‍ത്തനമോ ഇവിടെ നടക്കാത്തത്. ഇവിടെ മതം മാറുന്നവര്‍ സ്വയം തീരുമാനിച്ചാണ് അത് ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസതിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രിസ്മസ്, നവവത്സര ആശംസകള്‍ നേര്‍ന്നു.

2014, ഡിസംബർ 24, ബുധനാഴ്‌ച

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കു മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം. വേതനം 2000 രൂപയായിരുന്നതു 10,000 രൂപ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവശരും നിത്യരോഗികളുമായി കിടക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മീനടം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തിയ പരിപാടി കിടപ്പുരോഗികള്‍ക്കു ക്രിസ്മസ് കാലത്തു സന്തോഷവും പ്രത്യാശയും പകരുന്നതായി മാറി. 60 കിടപ്പുരോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഉച്ചഭക്ഷണവും ക്രിസ്മസ് കേക്കും നല്‍കിയാണു രോഗികളെ മടക്കി അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണവും നടത്തി.

വിമര്‍ശം മാത്രം പോര; മാധ്യമങ്ങള്‍ വികസനത്തിലും ശ്രദ്ധിക്കണം

വിമര്‍ശം മാത്രം പോര; മാധ്യമങ്ങള്‍ വികസനത്തിലും ശ്രദ്ധിക്കണം 

കോട്ടയം: വിമര്‍ശം മാത്രം നടത്തിയാല്‍ പോര, മാധ്യമങ്ങള്‍ വികസന കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമര്‍ശങ്ങളെ സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യ സംവിധാനത്തെ ശക്തമാക്കുന്നത്. കുറ്റമില്ലാത്ത രീതിയില്‍ മുന്നോട്ടുപോകാന്‍ വിമര്‍ശം ഭരണാധികാരികളെ സഹായിക്കുന്നു. എന്നാല്‍ നല്ലകാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്-സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ കോട്ടയത്ത് വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറത്തെ അക്ഷയകേന്ദ്രത്തെക്കുറിച്ച് ബാംഗ്ലൂരിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ സര്‍വ്വവും വിവാദമാണ്. കുടുംബശ്രീയെക്കുറിച്ചോ സ്റ്റുഡന്റ് പോലീസ് സ്‌കീമിനെക്കുറിച്ചോ, ആശ്രയയെക്കുറിച്ചോ, പാലിയേറ്റീവ് പരിചരണ പരിപാടിയെക്കുറിച്ചോ സൃഷ്ടിപരമായ മാധ്യമവാര്‍ത്തകള്‍ കാണുന്നില്ല. ഇത് ആശാവഹമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. 

2014, ഡിസംബർ 23, ചൊവ്വാഴ്ച

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ല

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ലെന്ന് മുഖ്യമന്ത്രി


 മദ്യനയം മാറ്റത്തിന്റെ കാര്യത്തില്‍ ഇനി പുനഃപരിശോധന ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാഹ്യസമ്മര്‍ദമല്ല, സാമൂഹികയാഥാര്‍ഥ്യമാണു സര്‍ക്കാര്‍ തീരുമാനത്തിന് അടിസ്ഥാനമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വിമര്‍ശനത്തെ ലാക്കാക്കി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി എന്നു സുധീരന്‍ ആരോപിച്ചിരുന്നു.

മദ്യനയം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തുകഴിഞ്ഞു. വിവിധ തലങ്ങളില്‍ വിശദചര്‍ച്ചയ്ക്കുശേഷമാണ് സുവ്യക്തമായ തീരുമാനം. ഇത്തരം വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാനും ആര്‍ക്കും കഴിയില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. മദ്യനയത്തില്‍ പ്രായോഗികത നോക്കിയും പൊതുനന്മ ലക്ഷ്യമിട്ടും മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ.

ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണു മാറ്റങ്ങള്‍. ഇതുപ്രകാരം 24,787 പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. കേരളവുമായി മല്‍സരിക്കുന്ന ശ്രീലങ്കയിലേക്കു വിദേശ ടൂറിസ്റ്റുകള്‍ പോകുന്ന സാഹചര്യമാണ്. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമ്പോള്‍ കേരളത്തെ ലഹരിയില്‍ മുക്കുന്ന വിദേശനിര്‍മിത മദ്യമാണ് ഇല്ലാതാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ സുധീരന്റെ വിമര്‍ശനങ്ങളെയാണു മുഖ്യമന്ത്രി ഖണ്ഡിക്കുന്നതും.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നുകെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു  കെഎസ്ആര്‍ടിസിയില്‍ മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശിക നാളെ മുതല്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അംഗീകൃത ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ തീരുമാനം. പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് ഒത്തുതീര്‍ന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

പെന്‍ഷന്‍ കുടിശികയില്‍ പ്രതിമാസം 15,000 രൂപ വരെയാണു തല്‍ക്കാലം എല്ലാവര്‍ക്കും നല്‍കുന്നത്. ആദ്യ ഗഡു നാളെയും ബാക്കി രണ്ടു ഗഡുക്കള്‍ ഫെബ്രുവരി 15നകവും നല്‍കും. ഈ മാസങ്ങളിലെ 15,000 രൂപയ്ക്കു മുകളിലുള്ള പെന്‍ഷന്‍ തുക ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നല്‍കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ അതതു മാസങ്ങളില്‍ 15,000 രൂപ ക്ലിപ്തപ്പെടുത്തി വിതരണം ചെയ്യും. ഈ മാസങ്ങളിലെ അധിക തുക ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കും.

മറ്റു തീരുമാനങ്ങള്‍


* അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ഫണ്ട് നിലവില്‍ വരും. ഇതിനായി കോര്‍പറേഷനും സര്‍ക്കാരും പ്രതിമാസം 20 കോടി വീതം നിക്ഷേപിക്കും.

* കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ നിന്നെടുത്ത വായ്പ ഓഹരി മൂലധനമാക്കി മാറ്റും.

* കോര്‍പറേഷന്റെ ബാധ്യത തീര്‍ക്കാന്‍ 200 കോടി അധികവായ്പ എടുക്കാന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. കെടിഡിഎഫ്‌സി വായ്പ ദീര്‍ഘകാലമാക്കും.

* നഷ്ടത്തിലോടുന്ന ഷെഡ്യൂളുകളില്‍ 25% നിര്‍ത്തലാക്കുകയും പുന:ക്രമീകരിക്കുകയും ചെയ്യും.

* കോര്‍പറേഷനിലെ മധ്യതല മാനേജ്‌മെന്റ് തസ്തികകളില്‍ 40% നേരിട്ടു നിയമനം.

* കോര്‍പറേഷന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധനെ നിയോഗിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും 

കോട്ടയം: ഹയര്‍ സെക്കന്‍ഡറിതലത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് രണ്ടുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിലെ നാഷണല്‍ സര്‍വീസ് സ്‌കീം സേവനക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം അരീപ്പറമ്പ് ജി.എച്ച്.എസ്.എസ്സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര അദ്ധ്യക്ഷത വഹിച്ചു.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

അവയവദാനം മഹത്കര്‍മം

അവയവദാനം മഹത്കര്‍മം: ഉമ്മന്‍ ചാണ്ടി  

കോട്ടയം: അവയവദാനമെന്ന മഹത്കര്‍മം ചെയ്യുന്നവരെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓര്‍ഗന്‍ ഡോണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.    
അവയവദാന രംഗത്തു വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ റിബണ്‍- 2014 പുരസ്‌കാരം ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ വിതരണം ചെയ്തു. 

സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും


സുസ്ഥിര സംരംഭകത്വം ഉറപ്പാക്കുംതിരുവനന്തപുരം : സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിര സംരംഭകത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ 'ജി-ടെക്' അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 80 ശതമാനത്തില്‍ അധികം വരുന്ന ചെറുകിട ഇടത്തരം ഐ.ടി. കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് ബിസിനസ് പ്രതിനിധിസംഘങ്ങളെ അയയ്ക്കാനും ട്രേഡ് ഷോകളില്‍ പങ്കെടുക്കാനും അഞ്ചു കോടി രൂപ വരുന്ന ബജറ്റില്‍ പരിഗണിക്കും. ആദ്യഘട്ടം പിന്നിട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയുടെ രണ്ടാം ഘട്ടതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

അടുത്ത സംസ്ഥാന ബജറ്റില്‍ ഐ.ടി. മേഖലയ്ക്കായി 1200 കോടി രൂപ വകയിരുത്തണമെന്ന് ജി ടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് ആവശ്യപ്പെട്ടു. 2014-15 വര്‍ഷത്തിലെ നീക്കിയിരിപ്പ് 300 കോടിയോളം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടില്ല


എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടില്ല

കോട്ടയം: മദ്യനയം ചര്‍ച്ചചെയ്യാന്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ വന്നുകാണണമെന്ന് എം.എല്‍.എ.മാര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താനും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച തിരുവനന്തപുരത്തുണ്ട്. അതിനാലാണ് കാണണമെന്നു പറഞ്ഞവരോട് വരാന്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014, ഡിസംബർ 21, ഞായറാഴ്‌ച

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും


തീരുമാനം തനിക്കും ബുദ്ധിമുട്ടുണ്ടാക്കി

 ഭരണത്തിലിരിക്കുമ്പോള്‍ പ്രായോഗികമായി തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം അട്ടിമറിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ തീരുമാനങ്ങളെടുക്കാന്‍ തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഭരണത്തിലിരിക്കുന്നവര്‍ പ്രായോഗികമായ തീരുമാനമെടുക്കാന്‍ ചില സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാകും.

വി.എം.സുധീരന്‍ യു.ഡി.എഫ്. യോഗത്തിലും വിയോജിപ്പ് അറിയിച്ചിരുന്നു. മുസ്ലിംലീഗും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭായോഗത്തിലും ലീഗ് എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ സുധീരന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വിയോജിപ്പ് വീണ്ടും പ്രകടിപ്പിക്കുകയായിരുന്നു. 
ഞായറാഴ്ച ഡ്രൈഡേ ആക്കാനുള്ള തീരുമാനം മാറ്റിയതിനെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിച്ചു. ബാറുകളുടെ മൊത്തം പ്രവര്‍ത്തനസമയം കുറച്ചുകൊണ്ടാണ് 'ഡ്രൈഡേ' വേണ്ടെന്നുവച്ചത്. ശനിയാഴ്ച മദ്യവില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതും ടൂറിസം മേഖലയിലുണ്ടായ പ്രത്യാഘാതവും പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചുതന്നെയാണ് പുതിയ തീരുമാനങ്ങള്‍.

മദ്യലഭ്യത കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് ഈ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

നെടുമ്പാശ്ശേരി: എയര്‍കേരള ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 15 സീറ്റുള്ള വിമാനമുപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും, സമീപ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. സാധ്യതാ പഠനത്തിനായി വിദഗ്ധ ഏജന്‍സിയിയെ ചുമതലപ്പെടുത്തും. 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയാലേ ഗള്‍ഫ് സര്‍വീസിന് അനുമതി കിട്ടൂ എന്നതിനാല്‍ ഗള്‍ഫ് സര്‍വീസ് എന്ന ലക്ഷ്യവുമായി എയര്‍കേരള മുന്നോട്ടു പോകും.

സിയാലിന്റെ ലാഭത്തില്‍ 5 കോടിയുടെ വര്‍ധന ഉണ്ടായതായി കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (6 മാസം) 69 കോടി രൂപയുടെ ലാഭമുണ്ടായി. മുന്‍വര്‍ഷമിത് 64 കോടിയായിരുന്നു. ഓഹരി ഉടമകള്‍ക്ക് 4:1 എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കും. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മ്മാണം 2015 ഡിസംബറില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ഭാവിയിലേക്കുള്ള നിക്ഷേപം

നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ഭാവിയിലേക്കുള്ള നിക്ഷേപം 

കോട്ടയം: നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നഷ്ടം വരുത്തില്ലെന്നും അത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയപുരസ്‌കാരം ലഭിച്ച മഹാത്മാഗാന്ധി സര്‍വകലാശാലയെ അനുമോദിക്കാന്‍ കാമ്പസിലെ അസംബ്ലൂഹാളില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.ജി. സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു. രാജ്യത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച എം.ജി.യിലെ ഡോ. കെ.സാബുക്കുട്ടനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. മറ്റു പുരസ്‌കാരജേതാക്കള്‍ക്കും മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

നടപ്പാക്കുന്നത് ഉദയഭാനു കമ്മിഷന്‍ ശുപാര്‍ശകള്‍

നടപ്പാക്കുന്നത് ഉദയഭാനു കമ്മിഷന്‍ ശുപാര്‍ശകള്‍: മുഖ്യമന്ത്രി മദ്യനയത്തില്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഇപ്പോഴും അതില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുക എന്നതാണു റിപ്പോര്‍ട്ടിന്റെ കാതല്‍. അതു തന്നെയാണു യുഡിഎഫ് സര്‍ക്കാരിന്റെ നയവും. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഇവയാണ്:

'വീര്യം കുറഞ്ഞ മദ്യങ്ങളായ കള്ളും ബീയറും വിപണിയില്‍ വില്‍ക്കുന്നതിനോടു കമ്മിറ്റിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിനെ പ്രോല്‍സാഹിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു. വീര്യം കുറഞ്ഞ മദ്യങ്ങളിലേക്ക് ആളുകളെ കൂടുതല്‍ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇതു പ്രോല്‍സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നത്. വീര്യം കൂടിയ മദ്യത്തിന്റെ ലഭ്യതയ്ക്കു പ്രയാസം ഏറുമ്പോള്‍ ആളുകള്‍ വ്യാജമദ്യത്തിന് അന്വേഷണം തുടങ്ങും. എന്നാല്‍ ബീയര്‍, കള്ള് മുതലായവ എളുപ്പത്തില്‍ ലഭിക്കുമെന്നു വരുമ്പോള്‍ ഈ പ്രവണതയ്ക്കു മാന്ദ്യം സംഭവിക്കും.

ഉദയഭാനു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബീയര്‍, വൈന്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിനു തീരുമാനിക്കും. തൊലിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയും ചിലര്‍ ആത്മഹത്യയിലേക്കു വരെ പോകുകയും ചെയ്തു. കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് അടിയന്തരമായി ജോലി നല്‍കേണ്ടതുണ്ട്. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിനു തീരുമാനിച്ച സാഹചര്യത്തില്‍ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കും. വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും-മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 15, തിങ്കളാഴ്‌ച

എമര്‍ജിങ്‌ കേരള - ധാരണാപത്രം ഒപ്പിട്ടു

എമര്‍ജിങ്‌ കേരള - ധാരണാപത്രം ഒപ്പിട്ടു


എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിച്ചിട്ടുളള പദ്ധതികളില്‍ ഒന്നായ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായ ധാരണാപത്രം ഒപ്പിട്ടു. എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിച്ച പല പദ്ധതികളും യാഥാര്‍ത്ഥ്യമാവുകയാണ്‌. കേരളത്തില്‍ നാലാമത്‌ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം വൈകാതെ സാക്ഷാത്‌കരിക്കപ്പെടും. കൊച്ചിന്‍ റിഫൈനറിയുടെ ശുദ്ധീകരണ സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ 20000 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണ്‌ ബി.പി.സി.എല്‍ നടപ്പാക്കുന്നത്‌. ഇതിന്‌ 7500 കോടി രൂപയുടെ നികുതി 15 വര്‍ഷത്തിന്‌ശേഷം അടക്കാവുന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ്‌ അനുവദിച്ചിട്ടുണ്ട്. എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുളള സംരംഭക പദ്ധതി വന്‍നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. ഇതിനകം ആയിരത്തിലധികം വിദ്യാര്‍ത്ഥി സംരംഭകര്‍ വിവിധ പദ്ധതികളുമായി രംഗത്തു വന്നിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യൻ

ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യ 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇപ്പോഴുള്ള ഉരുക്കുമനുഷ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് നടി ഖുശ്ബു. ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ഖുശ്ബു ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചത്.

സര്‍ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമെങ്കിലും മദ്യം നിരോധിക്കാന്‍വേണ്ടിയെടുത്ത തീരുമാനങ്ങള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയെന്ന് ഖുശ്ബു പറഞ്ഞു. എപ്പോഴും വിദേശപര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തില്‍ ശ്രദ്ധിക്കാതെയായി എന്ന് ഖുശ്ബു ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്യേണ്ടിയിരുന്നത്. കാര്‍മേഘംകൊണ്ട് ഊട്ടി ആവരണം ചെയ്യപ്പെട്ടതിനാല്‍ ഹെലിക്കോപ്റ്ററില്‍ ഊട്ടിയിലേക്ക് പുറപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. പണി പൂര്‍ത്തിയാക്കി ഏഴുവര്‍ഷത്തിന് ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. രാജീവ്ഗാന്ധിയുടെ സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍. പ്രഭുവാണ് അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവന്‍, സെക്രട്ടറി സെല്‍വം എന്നിവര്‍ പങ്കെടുത്തു.തമിഴ്നാട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഊട്ടിയിൽ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്‌ഛാദനം ചെയ്യാൻ വേണ്ടി ഹെലികോപ്റ്ററിൽ പോകാൻ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരക്കിട്ട് രാവിലെ ലഭിച്ച അപേക്ഷകൾ നോക്കി ഒപ്പിട്ട് കൊടുക്കുന്നു.

2014, ഡിസംബർ 14, ഞായറാഴ്‌ച

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. 

തിരുവനന്തപുരത്തുള്ള മാലദ്വീപ് കോണ്‍സലിനെ നാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. മാലെയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായും ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടുപോയ സ്ഥിതിക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു വേണ്ടതു ചെയ്യുമെന്നു  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ സമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ് ബന്ധുക്കള്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഉദാസീനതയാണ് പ്രശ്‌നം വഷളാക്കിയതെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ട് ഒന്‍പതു മാസമായിട്ടും അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 

2014, ഡിസംബർ 13, ശനിയാഴ്‌ച

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

 ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തള്ളി. രാഷ്ട്രീയ കടന്നാക്രമണത്തില്‍നിന്നു മാണിയെ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു യുഡിഎഫിന്റെയും തന്റെയും ഉറച്ച തീരുമാനമാണ്. മാണി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു തങ്ങള്‍ക്കെല്ലാം ബോധ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

മാണിയെ കുറ്റക്കാരനായി വിജിലന്‍സ് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വിജിലന്‍സിന് ഒരു ഡ്രൈവര്‍ നല്‍കിയ മൊഴിവച്ചു മന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ അതെത്ര ബാലിശമാണെന്നു  പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയില്‍ മുഖ്യമന്ത്രി ചോദിച്ചു.

അങ്ങനെയെങ്കില്‍ നിങ്ങളുടെ ഒരു എംഎല്‍എയ്‌ക്കെതിരെയും ഡ്രൈവറുടെ മൊഴി ഉണ്ടല്ലോ? മുന്‍മന്ത്രി എളമരം കരീമിനെതിരെ  ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരു പരാമര്‍ശിക്കാതെ ഉമ്മന്‍ ചാണ്ടി ചോദിച്ചു. ലളിതകുമാരി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി വന്നശേഷമുള്ള നിയമപരമായ സാഹചര്യം കണക്കിലെടുത്താണു മാണിക്കെതിരെ  കേസെടുത്തത്. ഈ വിധി അനുസരിച്ചു പൊലീസിനു കേസ് എടുക്കാവുന്ന വകുപ്പുണ്ടോ എന്നു മാത്രമാണ് ആദ്യം പരിശോധിക്കുന്നത്. അതു മാത്രമാണ് ഈ കേസിലും  ഉണ്ടായത്. ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ടു മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തില്‍ മാണിക്കു പ്രത്യേകമായ പങ്കൊന്നുമില്ല. ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതു മന്ത്രിസഭയെ നയിക്കുന്ന തനിക്കു മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: ലോകക്കാഴ്ചകളുടെ വെള്ളിവെട്ടവുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ലാളിത്യവും വിശിഷ്ടാതിഥികളുടെ സാന്നിധ്യം നല്‍കിയ പ്രൗഢിയും സമ്മേളിച്ച കനകക്കുന്ന് നിശാഗന്ധിയിലെ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌ക്കാരം ഇറ്റാലിയന്‍ സിനിമാ ഇതിഹാസം മാര്‍ക്കോ ബലൂച്ചിയോക്ക് സമ്മാനിച്ചു. 

രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും സിനിമയെന്ന ജനകീയ കല കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകോത്തരസിനിമകള്‍ മലയാളിയുടെ അഭിരുചിയെ രൂപവത്കരിച്ചു. സിനിമാപ്രേമികളെ സൃഷ്ടിച്ചതില്‍ കേരളത്തില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രോത്സവം നിര്‍ണായക പങ്കുവഹിച്ചു. 

വലിയ സംവിധായകരെയും മികച്ച സിനിമകളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം ചലച്ചിത്രമേളകള്‍ വഹിച്ച പങ്ക് വലുതാണ്. ഇതുവരെയുള്ള ചലച്ചിത്രമേളകള്‍ക്കെല്ലാം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. വിജയിപ്പിച്ചത് ജനമാണ്. നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രമേളയുടെ ഏകീകൃതസ്വഭാവത്തിനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പഴയ മലയാളം സിനിമകളുടെ പ്രിന്റുകള്‍ നശിക്കുന്നതിനാല്‍ ഇവ സംരക്ഷിക്കുന്നതിന് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങുന്നത്. സിനിമകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ക്കോ ബലൂച്ചിയോ വിശിഷ്ടാതിഥിയായി. അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിച്ചു. 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ഗണേഷ് അയച്ചത് എന്റെ കത്തിനുള്ള മറുപടി

ഗണേഷ് അയച്ചത് എന്റെ കത്തിനുള്ള മറുപടി

തിരുവനന്തപുരം: കെ.ബി.ഗണേഷ്‌കുമാര്‍ നല്‍കിയത് താന്‍ അയച്ച കത്തിനുള്ള മറുപടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച് എല്ലാ എം.എല്‍.എമാര്‍ക്കും കത്തയച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഗണേഷ് നല്‍കിയത്. എന്തായാലും കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും.

പ്രത്യേകമായി തനിക്ക് അയച്ച കത്ത് അല്ലാത്തതുകൊണ്ടാണ് ആരോപണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് എം.എല്‍.എ. മാര്‍ക്ക് താന്‍ കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ എം.എല്‍.എമാരും അതിന് മറുപടി നല്‍കി.

അന്ന് താനും അതിന് മറുപടി നല്‍കിയിരുന്നുവെന്ന് ഗണേഷ് പറയുന്നു. അത് വിശ്വസിക്കുകയാണ്. എന്തായാലും ആ കത്തിനെപ്പറ്റി ഓര്‍മയില്ല-അദ്ദേഹം പറഞ്ഞു.

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ- മുഖ്യമന്ത്രി


തിരുവനന്തപുരം: പാര്‍ലമെന്റ് സീറ്റ് വിലയ്ക്കു വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ആദ്യ സംഭവമാണിത്. ഇത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ. നാണക്കേടില്ലേ നിങ്ങള്‍ക്കു സീറ്റു വില്‍ക്കാന്‍ - അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് സി.പി.ഐ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമരാമത്തു മന്ത്രിയുടെ ഓഫീസിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള വി.എസ്. സുനില്‍കുമാറിന്റെ അടിയന്തര പ്രമേയ അവതരണാനുമതി തേടിയുള്ള പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യമൊക്കെ ഇത്തരം ആരോപണം ഉന്നയിക്കേണ്ടെന്നു തീരുമാനിച്ചതാണ്. നിങ്ങള്‍ തെറ്റുചെയ്തതുകൊണ്ട് ഞങ്ങള്‍ക്കും തെറ്റുചെയ്യാമെന്ന് വരാതിരിക്കാനാണ് ഇതുവരെ പറയാതിരുന്നത്. ഒരു വിരല്‍ ഞങ്ങള്‍ക്കെതിരേ നീട്ടുമ്പോള്‍ നാലു വിരലും നിങ്ങള്‍ക്കെതിരാണെന്നു മനസിലാക്കണം. ഇതിന്റെ പേരില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന പാര്‍ട്ടിയും സി.പി.ഐയാണെന്ന് ഭരണ പക്ഷാംഗങ്ങളുടെ കൈയടിക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 11, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം

ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിശ്വാസം നഷ്ടമാകുമ്പോഴാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നത്. എല്ലാവര്‍ക്കും തുല്യനീതിയും പരിഗണനയും ലഭിക്കണം. അഴിമതി രഹിതമായ ഭരണസംവിധാനത്തിന് മാത്രമേ തുല്യനീതി നല്‍കാന്‍ കഴിയുകയുള്ളൂ.
അഴിമതി തടയാന്‍ നിയമം മാത്രം പോരാ. അഴിമതി രഹിതമായ സംവിധാനത്തിന് സമൂഹത്തിന്റെ പിന്തുണ വേണം. ചില വിഭാഗങ്ങള്‍ക്ക് തങ്ങളെ അവഗണിക്കുന്നുവെന്ന ചിന്താഗതിയുണ്ട്. ഇത് മുളയിലേ നുള്ളണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണിത് - മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായി.  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.