പിള്ളയുടെ മോചനം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

പിള്ളയ്ക്ക് അനര്‍ഹമായി ഒരു ദിവസം പോലും പരോള്‍ നല്‍കിയിട്ടില്ല. ഒന്നും രഹസ്യമായല്ല ചെയ്തത്.മുന്‍ സര്‍ക്കാരുകളും ഇതേ രീതിയില്‍ തീരുമാനം എടുത്തിട്ടുണ്ട്. കൊലക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വച്ച് മറ്റൊരാളെ കുത്തിക്കൊന്നയാളെ പോലും ഇളവു നല്‍കി മോചിപ്പിച്ചവരാണ് ഇപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നടപടിക്രമം പാലിക്കാതെയാണ് വിഎസ് അച്യുതാനന്ദന്‍ സീനിയര്‍ അഭിഭാഷകരെ കേസ് നടത്താന്‍ നിയോഗിച്ചതെങ്കില്‍ അക്കാര്യത്തില്‍ സര്‍ക്കാരിനു ബാധ്യതയൊന്നു മില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു സ്ഥാനം വഹിച്ചാലും ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നും തനിക്കും ഇതു ബാധകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ ചുവടെ
* വിഴിഞ്ഞം തുറമുഖം രണ്ടു കണ്‍സോര്‍ഷ്യം സമര്‍പ്പിച്ചിരുന്ന ടെക്‌നിക്കല്‍ ബിഡ് അംഗീകരിച്ചു.
* തിരുവനന്തപുരത്തെ കഴക്കൂട്ടം-ബാലരാമപുരം മോണോറയില്‍ മംഗലപുരം ടെക്‌നോസിറ്റി മുതല്‍ നെയ്യാറ്റിന്‍കര വരെ നീട്ടും.കോഴിക്കോട് മോണോ റയില്‍ പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയായി.
*പുതിയതായി തുടങ്ങുന്ന 74 സായാഹ്‌ന കോടതികള്‍ക്കായി 148 തസ്തിക സൃഷ്ടിച്ചു.
*സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അംഗീകരിച്ചു.