കൊല്ലം: എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബി.പി.എല്‍.കാര്‍ഡുകള്‍ നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ യുക്തമായ പരിശോധന നടത്തിയാവും കളക്ടര്‍ തീരുമാനം കൈക്കൊള്ളുക.
എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവ് സംബന്ധിച്ച ന്യൂനതകള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Wednesday, November 30, 2011
Home »
oommen chandy
,
ഉമ്മന്‍ചാണ്ടി
» എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം-മുഖ്യമന്ത്രി