തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക, വിദ്യാഭ്യാസ വായ്പാരംഗത്തെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ വായ്പകളെപ്പറ്റി ധാരാളം പരാതികള്‍ ഉയര്‍ന്നതായി കഴിഞ്ഞ ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ താന്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികളില്‍ ഏറെയും കഴമ്പില്ലാത്തവയാണെന്നും വായ്പാവിതരണം കുറ്റമറ്റതാക്കുമെന്നും ബാങ്കേഴ്‌സ് സമിതി ഉറപ്പ് നല്‍കി. എന്നാല്‍ ജില്ലകളിലെ പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ തനിക്ക് ധാരാളം പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വായ്പാത്തുക ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അംഗീകൃത കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയെന്ന് ബോധ്യപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായ്പയെടുത്ത് പഠിക്കുന്ന കാലത്തെ പലിശ ഇളവ് ചെയ്യണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ -കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Thursday, November 24, 2011
Home »
oommen chandy
,
ഉമ്മന്‍ചാണ്ടി
» വിദ്യാഭ്യാസ വായ്‌പ: ബാങ്കുകള്‍ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി