
ജനങ്ങളെ ചൂഷണം ചെയ്‌തുകൊണ്ടുളള ചില മരുന്ന് ഉല്‍പാദകരുടെയും വിതരണക്കാരുടെയും നടപടി ഇനിയും അനുവദിക്കുകയില്ലെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ ശക്‌തിപ്പെടുത്തി ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലിനു സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച അത്യാഹിതവിഭാഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉല്‍പാദനച്ചെലവിന്റെ പലമടങ്ങ് പൊതുജനങ്ങളില്‍നിന്നു വിലയായി പിഴിഞ്ഞെടുക്കുന്ന രീതികണ്ട് കൈയുംകെട്ടി നില്‍ക്കില്ല. സംസ്‌ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. റവന്യൂവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.