തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് രംഗത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എറണാകുളത്ത് അമിത പലിശ ഈടാക്കിയ 17 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും കോഴിക്കോട് പത്ത് സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് എടുത്തു. തിരുവനന്തപുരത്ത് 16 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വി.എസ്. സുനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കി.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കെ.എസ്. സലീഖയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. ബസ്‌സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചിന് ശേഷം വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.