
തിരുവനന്തപുരം: നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരാണ് കള്ളവോട്ട് ചെയ്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കള്ളവോട്ട് നടന്നെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് സമാധാനം പറയാന്‍ താന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പരസ്യമായി നടന്ന വോട്ടെടുപ്പിനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് ജനാധിപത്യത്തോട് കാണിക്കുന്ന അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.