
സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ എല്ലാ കാര്യങ്ങളെയും വിവാദങ്ങളിലേക്ക് നയിക്കുന്നത്.് കാര്യങ്ങള്‍ സുതാര്യമല്ലാതാകുമ്പോഴാണ് വിവാദങ്ങളുണ്ടാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നത്.ഈ തിരിച്ചറിവുള്ളതിനാലാണ് കേരള സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും സുതാര്യത കൊണ്ടു വന്നിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ജനങ്ങളറിയണം.ജനങ്ങള്‍ക്ക് അറിയാന്‍ അവസരമുണ്ടാക്കിയതിനാല്‍ വിവാദങ്ങള്‍ക്കപ്പുറം കേരളം റിസള്‍ട്ടുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃഷ്ണന്‍നായരുടെ ആത്മകഥ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിച്ചതിന്റെ മാതൃകയാണ്. വിജയത്തിന്റെ കഥയാണത്.ആത്മവിശ്വാസത്തോടെ വ്യവസായ മേഖലയിലേക്ക് ചുവടുവച്ച് ലോകശ്രദ്ധയും ബഹുമാനവും നേടിയ വ്യക്തമായണദ്ദേഹം.എന്നാല്‍ കേരളത്തില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം നമ്മുടെ സംസ,്ക്കാരത്തിന് യോജിച്ചതായിരുന്നില്ല. എന്നാല്‍ അത്തരം എതിര്‍പ്പുകളെയും അതിജീവിച്ച് , വിവാദങ്ങളെയും വിജയിച്ച വ്യക്തിയാണ് കൃഷ്ണന്‍നായരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണന്‍നായരുടെ പുസ്തകത്തിന് ഇനിയും തുടര്‍ച്ചകളുണ്ടാകണം. അദ്ദേഹത്തിന്റെ വ്യവസായ മേഖല വഴി കേരളത്തിന്റെ ടൂറിസം രംഗത്ത് ഇനിയും പുരോഗതിയുണ്ടാക്കാനാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് ശശി തരൂര്‍ എംപി പറഞ്ഞു.