
മലയാളഭാഷ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുത്തിട്ടുെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മലയാളം സംസ്ഥാനത്ത് ഒന്നാം ഭാഷയാക്കി. മലയാളം സര്‍വ്വകലാശാല സ്ഥാപിക്കാനും തീരുമാനിച്ചു. ഈ വര്‍ഷം തന്നെ അതു യാഥാര്‍ഥ്യമാവും. ഡല്‍ഹി മാതൃകയില്‍ മുംബൈയിലും ചെന്നൈയിലും മലയാള പഠനകേന്ദ്രങ്ങള്‍ രൂപവല്‍ക്കരിച്ചു കഴിഞ്ഞു. കോയമ്പത്തൂര്‍, ദുബായ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം പഠനകേന്ദ്രം തുടങ്ങാന്‍ നടപടിയെടുക്കും. മലയാളം മിഷന്‍ വെബ്‌സൈറ്റ് ഉടന്‍ സജ്ജമാക്കും. ഡല്‍ഹിയിലെ മലയാളം മിഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മലയാളം പഠിപ്പിക്കാനായി 2005 ല്‍ തനിക്കു കിട്ടിയ നിവേദനത്തെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാളം പഠിപ്പിക്കാനായുള്ള ഡല്‍ഹി മലയാളികളുടെ കൂട്ടായ്മയെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങില്‍ ഡല്‍ഹി മലയാളം മിഷന്‍ പ്രസിഡന്റ് പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള അധ്യക്ഷനായിരുന്നു. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്, എക്‌സൈസ് മന്ത്രി കെ.ബാബു, കൃഷിമന്ത്രി കെ.പി.മോഹനന്‍ എന്നിവരുടെയും സാന്നിധ്യമുായിരുന്നു.