കൊച്ചി: പാമോലിന്‍ കേസിലെ പ്രതികളാരും ജഡ്ജിയെയും കോടതിയെയും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വ്യക്തിപരമായ ആക്ഷേപത്തിന്റെ പേരില്‍ പാമോലിന്‍ കേസില്‍ നിന്നും വിജിലന്‍സ് ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഇതുവരെയും ജഡ്ജിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. ജഡ്ജി പിന്‍മാറിയതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. പാമോലിന്‍ കേസിനെ കുറിച്ചുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011, സെപ്റ്റംബർ 25, ഞായറാഴ്‌ച
ജഡ്ജിയെ അവിശ്വസിച്ചില്ല
