തിരുവനന്തപുരം: വയനാട് ജില്ലയിലെ ജപ്തി നടപടികള്‍ ഡിസംബര്‍31 വരെ നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കര്‍ഷക ആത്മഹത്യകളെ തുടര്‍ന്നാണ് തീരുമാനം.
അഞ്ചുകോടി വരെ നിര്‍മ്മാണ ചെലവുള്ള പാലങ്ങള്‍ക്ക് ടോള്‍ പിരിവുണ്ടാകില്ല.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനരികില്‍ രണ്ടു സെന്‍്റ് സ്ഥലം അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് സ്മാരകം നിര്‍മ്മിക്കുന്നതിനായി അനുവദിക്കും.
എസ്. പുലികേശിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച
Home »
» വയനാട്ടിലെ ജപ്തി നടപടികള്‍ ഡിസംബര്‍31 വരെ നിര്‍ത്തിവെച്ചു
വയനാട്ടിലെ ജപ്തി നടപടികള്‍ ഡിസംബര്‍31 വരെ നിര്‍ത്തിവെച്ചു
