ഇത് കൂട്ടായ്മയുടെ വിജയം

പിറവത്ത് മദ്യമൊഴുക്കിയാണ് വിജയം നേടിയതെന്ന ഇടതുമുന്നണിയുടെ പ്രസ്താവന ജനങ്ങളെ അപമാനിക്കലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് താന്‍ പിറവത്തെ ജനങ്ങളോട് ക്ഷമചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കല്‍ ഏകീകരണം റദ്ദാക്കിയതുമൂലം റിട്ടയര്‍മെന്റ് നടക്കുമ്പോള്‍ സംഭവിക്കുന്ന നിയമന ഒഴിവുകള്‍ പരിഹരിക്കാന്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.