UDF

2012, മാർച്ച് 1, വ്യാഴാഴ്‌ച

കപ്പല്‍ വെടിവെപ്പ്: കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പില്ല

കപ്പല്‍ വെടിവെപ്പ്: കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പില്ല

മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവം ക്രിമിനല്‍ കേസാണെന്നും അതില്‍ കോടതിക്ക് പുറത്ത് ധാരണക്ക്  വ്യവസ്ഥയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്ത്യന്‍ നിയമത്തിന് അവര്‍ വിധേയരാകണം. എഫ്.ഐ.ആര്‍ വളരെ ശക്തമാണ്.

കേന്ദ്രത്തിന്റെ പിന്തുണയുള്ള അത് കോടതി ശരിവെച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മറ്റൊരു രാജ്യത്ത് വിവാദമായ പ്രശ്നം ആയതിനാലാണ് ഇറ്റലി സംഘത്തെ ബോട്ട് പരിശോധിക്കാന്‍ അനുവദിച്ചത്.

നമ്മള്‍ കെട്ടിച്ചമച്ച കേസാണെന്നും മറ്റാരോ വെടിവെച്ചെന്നുമാണ് അവിടത്തെ പ്രചാരണം. സംയുക്ത പരിശോധന അംഗീകരിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ സാന്നിധ്യം ആകാമെന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. സുതാര്യമായ അന്വേഷണത്തില്‍ അവര്‍ക്കും പരാതിയില്ല. മരിച്ച തമിഴ്നാട് സ്വദേശിയുടെ കുടുംബ്ധിന് അഞ്ച് ലക്ഷം ധനസഹായം നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന് കേസ് നടത്തി വാങ്ങിക്കൊടുക്കാന്‍ സഹായിക്കുമെന്നും പറഞ്ഞിരുന്നു. 

 അദ്ദേഹത്തിന്റെ കുടുംബാംഗത്തിന് ജോലി കൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.