UDF

2012, മാർച്ച് 2, വെള്ളിയാഴ്‌ച

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പരിഗണിക്കും

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പരിഗണിക്കും

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാര്‍ഥം യാത്രചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സൗജന്യമനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 200 രൂപയാണ് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന മൂന്ന് സ്ഥാപനങ്ങളിലൊന്ന് ആര്‍.സി.സി. ആകാനുള്ള സാധ്യതകള്‍ വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗം പ്രാരംഭത്തില്‍തന്നെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ആര്‍.സി.സി.യില്‍ ഒരു മാസത്തെ പരിശീലനം നല്‍കുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.