ജോസ് പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു |
![]() |
തിരുവനന്തപുരം: മലയാളസിനിമയെ രൂപപ്പെടുത്തുതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് പ്രശസ്‌ത നടന്‍ ജോസ് പ്രകാശ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലന്‍ കഥാപത്രങ്ങള്‍ക്കുപോലും സൗമ്യഭാവം നല്‍കിയ പ്രതിഭയായിരുു അദ്ദേഹം. നന്‍മയുടെ അംശം കലര്‍ത്തി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാടകരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാംസ്‌കാരിക കേരളം അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്‌മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് പ്രകാശിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. |