UDF

2012, മാർച്ച് 1, വ്യാഴാഴ്‌ച

കപ്പലില്‍ സംയുക്ത പരിശോധന അനുവദിച്ചത് സുതാര്യത വ്യക്തമാക്കാന്‍

കപ്പലില്‍ സംയുക്ത പരിശോധന അനുവദിച്ചത് സുതാര്യത വ്യക്തമാക്കാന്‍ -മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ പരിശോധന നടത്താന്‍ കേരള പോലീസിനൊപ്പം ഇറ്റാലിയന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചത് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സുതാര്യത വ്യക്തമാക്കാനാണെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.

കടലിലെ വെടിവെയ്പ് സംഭവത്തെക്കുറിച്ച് ഇറ്റലിയില്‍ പ്രചരിക്കുന്ന കഥ വേറെയാണ്. മറ്റാരോ നടത്തിയ വെടിവെയ്പ് ഇറ്റാലിയന്‍ നാവികരുടെ തലയില്‍ കെട്ടിവയ്ക്കുന്നു എന്ന തരത്തിലാണ് അവിടത്തെ പ്രചാരണം. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ക്കൊന്നും മറച്ചുവെയ്ക്കാനില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. തോക്ക് കണ്ടെടുക്കാന്‍ നടത്തിയ പരിശോധനയില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഇറ്റലിക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 

കേരളത്തിന് അതില്‍ മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല. അതുകൊണ്ടാണ് ആ ആവശ്യത്തെ ഞങ്ങള്‍ എതിര്‍ക്കാത്തത്. നമ്മുടെ കേസ് ബലപ്പെടുത്താനേ ഈ നടപടി ഉപകരിക്കുകയുള്ളൂ. വെടിവെയ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ എല്ലാ നിലപാടുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്-ഉമ്മന്‍ ചാണ്ടി പറഞ്ഞു. ക്രിമിനല്‍ കേസായതിനാല്‍ കോടതി ബാഹ്യമായ ഒത്തുതീര്‍പ്പ് നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യന്‍ നിയമമനുസരിച്ചുതന്നെ വിചാരണ നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വെടിവെയ്പില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അജീഷ് പിങ്കുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാന്‍ ആരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും എന്നാല്‍ അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ തന്നെ കേസ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.