UDF

2012, മാർച്ച് 2, വെള്ളിയാഴ്‌ച

നോട്ടം 2030-ലേക്ക്; ലക്ഷ്യം സമഗ്രവികസനം

നോട്ടം 2030-ലേക്ക്; ലക്ഷ്യം സമഗ്രവികസനം 

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ആഴക്കടലിലുണ്ടായ മത്സ്യത്തൊഴിലാളികളുടെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 

വിവിധമേഖലകളുടെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ട് 'വിഷന്‍ 2030'ന് സര്‍ക്കാര്‍ തുടക്കമിടും. സാംപിത്രോദ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തോടെയാവും ഇത് തയ്യാറാക്കുക. വികസനവും കരുതലും അനുകമ്പയും എന്നതാണ് വിഷന്‍ 2030 ന്റെ മുദ്രാവാക്യം. 

പിറവം ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ജനപ്രിയ പദ്ധതികളൊന്നും പുതുതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാമേഖലയിലും പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

* അടിസ്ഥാന സൗകര്യവികസനത്തിന് പൊതു-സ്വകാര്യ - പഞ്ചായത്ത് പങ്കാളിത്തം 

* കണ്ണൂര്‍ വിമാനത്താവള റണ്‍വേയുടെ പണി ഈവര്‍ഷം 

*കൊച്ചി വിമാനത്താവളത്തിന് പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍

* 33,000 കിലോമീറ്റര്‍ റോഡിന്റെ ഗുണനിലവാരം ഉയര്‍ത്തും. 

*കോഴിക്കോട്ടും തിരുവനന്തപുരത്തും മോണോറെയിലിന് നടപടികള്‍ 

*ഐ.ടി.പാര്‍ക്കുകളില്‍ 53.5 ലക്ഷം ചതുരശ്രയടി സ്ഥലംകൂടി

* മാലിന്യ സംസ്‌കരണത്തിന് നഗരങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും 

വികേന്ദ്രീകൃത സംവിധാനങ്ങള്‍ 

*ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഹൈടെക് സുരക്ഷാകവചം

*ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയ്ക്ക് പ്രത്യേക പോലീസ് സ്റ്റേഷന്‍ 

*സ്മാര്‍ട് സിറ്റിയുടെ മാതൃകയില്‍ അക്കാദമിക് സിറ്റി 

*ശ്രീനിവാസ രാമാനുജന്റെ പേരില്‍ അടിസ്ഥാന ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട്

*വനിതകള്‍ക്ക് പോലീസില്‍ 10 ശതമാനം സംവരണം 

*പട്ടികജാതിയിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് 

*കൃഷിനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് വരുമാന ഭദ്രത 

* മുഴുവന്‍ നെല്ലും സപ്ലൈകോ സംഭരിക്കും

* തൊഴിലുറപ്പ് പദ്ധതിയിലെ ചെലവ് ഇരട്ടിയാക്കും. 

* കൊച്ചി - കോയമ്പത്തൂര്‍ ഇടനാഴിയില്‍ ദേശീയ നിക്ഷേപ, ഉത്പാദന മേഖലകള്‍ 

* മധ്യകേരളത്തില്‍ ഇലക്‌ട്രോണിക് സിറ്റി 

*പീഡിത വ്യവസായങ്ങളുടെ കടാശ്വാസത്തിന് ഫണ്ട് 

* കോഴിക്കോട്ട് എയ്‌റോട്രെപോളിസ് (വിമാനത്താവളത്തെ ചുറ്റിയുള്ള വാണിജ്യ വ്യവസായ നഗരം) 

* കോഴിക്കോട്ട് മെഗാഫുഡ് പാര്‍ക്ക് 

* സംസ്ഥാന ഭക്ഷ്യസംസ്‌കരണ മിഷന്‍ വരുന്നു

* മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാനസൗകര്യ വികസനം

* എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാ അങ്കണവാടി

* ഗര്‍ഭിണികള്‍ക്ക് ചികിത്സയ്ക്ക് സൗജന്യ ഗതാഗത സൗകര്യം

* അടിയന്തര ആംബുലന്‍സ് എല്ലാ ജില്ലകളിലും

* സാന്ത്വനചികിത്സ എല്ലാ പഞ്ചായത്തുകളിലും 

*പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് സൗജന്യം

* സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷം

* 5000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി

* പട്ടയവിതരണം ഇരട്ടിയാക്കും

*എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴില്‍ സാധ്യതാകേന്ദ്രങ്ങളാവും

*അഞ്ചുലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ് 

*മികച്ച ജീവനക്കാര്‍ക്ക് പുരസ്‌കാരം

*തൃശ്ശൂരിലെ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് 

*മദ്യവിമുക്ത കേരളത്തിന് ബോധവത്കരണം

*മൂവാറ്റുപുഴ ജലസേചനപദ്ധതി കമ്മിഷന്‍ ചെയ്യും

*അഞ്ചുപുതിയ ജലവൈദ്യുത പദ്ധതികള്‍

* പതിനായിരം വീടുകളില്‍ സൗരവൈദ്യുതി ഉദ്പാദനം

*ഭൂരഹിതര്‍ക്കെല്ലാം 2015 ഓടെ ഭൂമി

*തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമര സ്മാരകം

* കോഴിക്കോട്ട് സാംസ്‌കാരിക ഗ്രാമം 

*വേമ്പനാട് പരിസ്ഥിതി വികസന അതോറിറ്റി

*ലോകായുക്ത ശക്തിപ്പെടുത്തും 

*കുട്ടനാട് ആര്‍ ബ്ലോക്കിലെ ഭൂമി യഥാര്‍ഥ അവകാശികള്‍ക്ക്

*മീഡിയാ സിറ്റി വരുന്നു