UDF

2011, ജൂലൈ 21, വ്യാഴാഴ്‌ച

ആര്‍. ബാലകൃഷ്ണ പിള്ളക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കി പരോള്‍ അനുവദിച്ചിട്ടില്ല: മുഖ്യമന്ത്രി



Imageതിരുവനന്തപുരം: ചട്ടങ്ങളില്‍ ഇളവ് നല്‍കി ഈ സര്‍ക്കാര്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളക്ക് പരോള്‍ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. തടവുകാരും ജയിലുകളിലുമായി ബന്ധപെട്ട സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. 
 
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് നല്‍കികൊണ്ട് ഈ സര്‍ക്കാര്‍ ആര്‍ക്കും പരോള്‍ നല്‍കിയിട്ടില്ല. അടിയന്തിര അവധിയില്‍ പുറത്ത്‌പോയ ആര്‍. ബാലകൃഷ്ണ പിള്ള പരോള്‍ വ്യവസ്ഥക്ക് വിരുദ്ധമായി ജയില്‍ പരിസരത്ത് വെച്ച് പത്ര ദൃശ്യ മാധ്യമങ്ങളോട് സംസാരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരോള്‍ വ്യവസ്ഥ ലംഘിച്ചാല്‍ അനുവദിക്കപെട്ട പരോള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന്‍, പി. ആയിഷാ പോറ്റി, വി. ശിവന്‍കുട്ടി, എ. പ്രദീപ് കുമാര്‍ എന്നിവരെ അറിയിച്ചു.മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ച 49 പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന 3.02 ലക്ഷം രൂപ വീതം ധനസഹായം നല്‍കിയെന്നു വി.പി. അബ്ദുള്‍റസാഖിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.പൊലീസുകാര്‍ക്കായി ഒരു ബിഹേവിയര്‍ കറക്ഷണല്‍ പ്രോഗ്രാം നടപ്പാക്കാനുള്ള ശിപാര്‍ശ തയ്യാറാക്കുന്നതിനും അടിസ്ഥാന പരിശീലനങ്ങളില്‍ തന്നെ ഇത് നടപ്പാക്കാനും നടപടികള്‍ എടുത്ത് വരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഡ്യൂട്ടിക്കിടയില്‍ ചില പൊലീസ് സേനാംഗങ്ങള്‍ മദ്യപിക്കുന്നത് സംബന്ധിച്ച് ചില സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍, വി.ഡി. സതീശന്‍, ഡൊമനിക്ക് പ്രസന്‍േറഷന്‍ എന്നിവരെ അറിയിച്ചു.