UDF

2014, ഡിസംബർ 31, ബുധനാഴ്‌ച

കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

 സ്‌കൂള്‍ കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 'സൃഷ്ടി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്‌കൂളുകളില്‍ ഐഡിയ ബോക്‌സുകള്‍ സ്ഥാപിക്കും. നല്ല ആശയങ്ങളും കണ്ടെത്തലുകളും ഇതില്‍ നിക്ഷേപിക്കാം. ഇതില്‍ നല്ല പദ്ധതികള്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായം നല്‍കും.

ശാസ്ത്ര എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 25000 രൂപ ലഭിക്കുന്ന വി.ടി. ഭാസ്‌കരപ്പണിക്കര്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തും. 15000 രൂപയുടെ രണ്ട് സീനിയര്‍ ഫെലോഷിപ്പുകളും 10000 രൂപയുടെ രണ്ട് ജൂനിയര്‍ ഫെലോഷിപ്പുകളും നല്‍കും. ശാസ്ത്ര പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 10000 രൂപ ലഭിക്കുന്ന ഫെലോഷിപ്പ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.