കലാഗ്രാമം ആഗോളശ്രദ്ധയാകര്‍ഷിക്കും
ശ്രീകണ്ഠപുരം: നിടിയേങ്ങ കക്കണ്ണന്‍ പാറയില്‍ ലളിതകലാ അക്കാദമി സ്ഥാപിക്കുന്ന കലാഗ്രാമം ആഗോളശ്രദ്ധ നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കലാഗ്രാമത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കലാഗ്രാമത്തിന്റെ ആദ്യഘട്ടം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാഗ്രാമം വിപുലീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും ഫണ്ടിന്റെ കുറവ് ഉണ്ടാവില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു നന്ദിയും പറഞ്ഞു.