സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല

എടവണ്ണ: സൗജന്യങ്ങള്‍കൊടുത്തുമാത്രം വ്യക്തിയെയും സമൂഹത്തെയും പുരോഗതിയിലേക്കുനയിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസംകൊണ്ടേ സമഗ്രപുരോഗതി സാധ്യമാകൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എടവണ്ണ ജാമിഅ നദ്വിയ്യ സുവര്‍ണജൂബിലി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനും സമുദായത്തിനും മഹത്തരമായ സേവനങ്ങളാണ് ജാമിഅ നദ്വിയ്യ നല്‍കുന്നത്. വിദ്യാഭ്യാസരംഗത്ത് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ജാമിഅ നദ്വിയ്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു.