UDF

2014, ഡിസംബർ 28, ഞായറാഴ്‌ച

മദ്യനയം: മുഖ്യമന്ത്രി താമരശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തി

മദ്യനയം: മുഖ്യമന്ത്രി താമരശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തി



കോടഞ്ചേരി: താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. പുതിയ മദ്യനയത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടഞ്ചേരിയില്‍ കാര്‍ഷിക വിജ്ഞാന വിപണനമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പള്ളിമേടയിലാണ് മെത്രാനുമായി കൂടിക്കാഴ്ച നടത്തിയത്. ''മദ്യനയത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തനാണ്. മദ്യം പെട്ടെന്ന് നിരോധിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് നിരോധനം നടപ്പാക്കാത്തത്'' കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അരമണിക്കൂറോളം ബിഷപ്പുമായി അദ്ദേഹം സംസാരിച്ചു. എം.ഐ. ഷാനവാസ് എം.പി., സി. മോയിന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന നയത്തില്‍ മാറ്റമില്ലെന്ന് വിപണനമേളയുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തിട്ടില്ലെന്നും പത്തുശതമാനം ബിവറേജസ് ചില്ലറവില്പനശാലകള്‍ അടയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.