
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷേ, പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം വന്നാല്‍ അതുണ്ടാകുമെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
ഇത്തരം വിവാദങ്ങളില്‍ നിന്ന് കേരളം എന്നും അകന്നുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന ചിന്താഗതിയുള്ള നാടാണിത്. അതിനാല്‍ വിഭാഗീയതയ്ക്ക് ഇവിടെ സ്ഥാനമില്ല. അതുകൊണ്ടാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമോ പുനഃമത പരിവര്‍ത്തനമോ ഇവിടെ നടക്കാത്തത്. ഇവിടെ മതം മാറുന്നവര്‍ സ്വയം തീരുമാനിച്ചാണ് അത് ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.