UDF

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

നടപ്പാക്കുന്നത് ഉദയഭാനു കമ്മിഷന്‍ ശുപാര്‍ശകള്‍

നടപ്പാക്കുന്നത് ഉദയഭാനു കമ്മിഷന്‍ ശുപാര്‍ശകള്‍: മുഖ്യമന്ത്രി



 മദ്യനയത്തില്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഇപ്പോഴും അതില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുക എന്നതാണു റിപ്പോര്‍ട്ടിന്റെ കാതല്‍. അതു തന്നെയാണു യുഡിഎഫ് സര്‍ക്കാരിന്റെ നയവും. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഇവയാണ്:

'വീര്യം കുറഞ്ഞ മദ്യങ്ങളായ കള്ളും ബീയറും വിപണിയില്‍ വില്‍ക്കുന്നതിനോടു കമ്മിറ്റിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിനെ പ്രോല്‍സാഹിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു. വീര്യം കുറഞ്ഞ മദ്യങ്ങളിലേക്ക് ആളുകളെ കൂടുതല്‍ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇതു പ്രോല്‍സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നത്. വീര്യം കൂടിയ മദ്യത്തിന്റെ ലഭ്യതയ്ക്കു പ്രയാസം ഏറുമ്പോള്‍ ആളുകള്‍ വ്യാജമദ്യത്തിന് അന്വേഷണം തുടങ്ങും. എന്നാല്‍ ബീയര്‍, കള്ള് മുതലായവ എളുപ്പത്തില്‍ ലഭിക്കുമെന്നു വരുമ്പോള്‍ ഈ പ്രവണതയ്ക്കു മാന്ദ്യം സംഭവിക്കും.

ഉദയഭാനു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബീയര്‍, വൈന്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിനു തീരുമാനിക്കും. തൊലിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയും ചിലര്‍ ആത്മഹത്യയിലേക്കു വരെ പോകുകയും ചെയ്തു. കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് അടിയന്തരമായി ജോലി നല്‍കേണ്ടതുണ്ട്. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിനു തീരുമാനിച്ച സാഹചര്യത്തില്‍ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കും. വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും-മുഖ്യമന്ത്രി പറഞ്ഞു.