സംസ്ഥാനത്ത് നടപ്പാക്കുന്നത് അടിസ്ഥാന പുരോഗതി ഉറപ്പുവരുത്തുന്ന പദ്ധതികള്‍ -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എസ് സിന്ധുരക്ഷകിലെ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരാന്‍ അടിസ്ഥാന സൗകര്യ വികസനം കൂടിയേ തീരു. ഇക്കാര്യം മുന്നില്‍ കണ്ടാണ് സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സ്വാതന്ത്ര്യം അതിന്‍്റെ പൂര്‍ണ അര്‍ഥത്തില്‍ അനുഭവിക്കണമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രീയ സ്വാതന്ത്ര്യവും കൂടി വേണം.
അനാവശ്യ വിവാദങ്ങള്‍ ഒന്നും നേടിത്തരില്ളെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രായോഗികമായ പരിപാടികളുമായി മുന്നോട്ടുപോവണം.
അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങളും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടിന്‍െറ പ്രായോഗികമായ എല്ലാ ശിപാള്‍ശകളും നടപ്പിലാക്കും.
അട്ടപ്പാടിയില്‍ മോഡല്‍ റസിഡന്‍സ് സ്കൂള്‍ തുടങ്ങും. അട്ടപ്പാടിയില്‍ അഹാര്‍ഡ്സിനെ പുനരുജ്ജീവിപ്പിക്കും.
സംസ്ഥാനത്തെ ഒരു ലക്ഷം പാവങ്ങള്‍ക്ക് മൂന്നു സെന്‍്റ് സ്ഥലം നല്‍കുന്ന പദ്ധതി നടപ്പാക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകളും ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി സമ്മാനിച്ചു.