സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം -മുഖ്യമന്ത്രികോട്ടയം: സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരെ തെളിവില്ലാത്തതിനാല്‍ തലയൂരാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന് ഒരു രൂപയുടെപോലും നഷ്ടമോ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്‍െറ എന്തെങ്കിലും സഹായമോ ഇല്ലാത്ത കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണകമീഷന് മുന്നില്‍ ഹാജരാക്കാന്‍ ഇടതുപക്ഷം തന്‍േറടം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുനക്കര മൈതാനത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ഊറ്റംകൊള്ളുന്ന സി.പി.എം ഈ നഷ്ടം ആരു നികത്തുമെന്ന് പറയണം. വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ കോടതിയെ പുകഴ്ത്തുകയും എതിരാകുമ്പോള്‍ പുച്ഛിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത്. കോടതിയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നയമല്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍െറ തീക്ഷ്ണത തനിക്ക് നേരിട്ടറിയാം. അതുകൊണ്ട് കല്ളെറിഞ്ഞതില്‍ പരാതിയില്ല. എന്നാല്‍, നിയമം കൈയിലെടുക്കുന്നത് ആരായലും സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിന് പാവങ്ങളോടുള്ള സ്നേഹം വാക്കുകളില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ ആഗസ്തി അധ്യക്ഷത വഹിച്ചു. |
2013, നവംബർ 11, തിങ്കളാഴ്‌ച
സോളാര്‍: തലയൂരാന്‍ സി.പി.എം ശ്രമം
