പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനമുള്‍പ്പെടെയുള്ളവ സ്തംഭനത്തിലാവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി നിയമം അനിവാര്യവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ നടത്താനാവുന്നില്ല. ഇത് കാരണം കേന്ദ്രമനുവദിച്ച തുകപോലും വിനിയോഗിക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനജീവിതത്തെ തടസപ്പെടുത്താതെയും മാത്രമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ വനസംരക്ഷണനിയമം നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മ്മാണമേഖല മുന്‍പില്ലാത്തവിധം നിരവധി വെല്ലുവിളികളെ നേരിടുകയാണ്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു പോലെ കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.