
തിരുവനന്തപുരം: ഭാഗവത കഥാകഥനത്തിലൂടെ നാടിന്റെ ആധ്യാത്മിക ചൈതന്യഗോപുരമായി മാറിയ മഹാത്മാവാണ് മള്ളിയൂര്‍ തിരുമേനിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈശ്വരോപാസനയില്‍ സ്വയം അര്‍പ്പിക്കുകയും അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ആ മഹാപുരുഷന്റെ വിയോഗം നമ്മുടെ നാടിനും സംസ്‌കാരത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ശവസംസ്‌കാരത്തിന് പോലീസ് ബഹുമതി നല്‍കാന്‍ തീരുമാനിച്ചു.