അന്വേഷണം നേരിടും

1991 ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. 20 വര്‍ഷത്തിനിടെ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ തന്നെ സാക്ഷിയാക്കിയത്. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത സമയത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയുടെ വിശദാംശങ്ങളും കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.