സാഹിതി തിയറ്റേഴ്‌സിന്റെ നാടകം സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നു

തിരുവനന്തപുരം: കേരളീയ സാംസ്‌ക്കാരിക രംഗത്തെ അപചയങ്ങളെ കളിയാക്കുന്നതാണ് സാഹിതീ തിയറ്റേഴ്‌സിന്റെ മരക്കാന്‍ മറന്നൊരുരാത്രി എന്ന നാടകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കെപിസിസി സംസ്‌ക്കാര സാഹിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹിതീ തിയറ്റേഴ്‌സിന്റെ നാലാമത് നാടകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിതീ തിയറ്റേഴ്‌സ് പ്രതീക്ഷകള്‍ക്കപ്പുറത്ത് വിജയിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ്.സമൂഹത്തിലെ അപചയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു കൊടുക്കുന്നതിനും അവരെ ബോധവത്ക്കരിക്കുന്നതിനും സാഹിതിയുടെ നാടകങ്ങള്‍ സഹായകമായിട്ടുണ്ട്.സംഗീതനാടക അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകള്‍ സാഹിതിയുടെ മുന്‍ നാടകങ്ങള്‍ നേടിയിട്ടുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.