തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നിര്‍ണയാധികാരം പരിഗണനയില്‍

കോട്ടയം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം എങ്ങനെ കൂട്ടാനാകുമെന്നത് സംബന്ധിച്ച് ഗൗരവപൂര്‍വം ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി കെട്ടിട നികുതി നിര്‍ണയാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കായി ഡി.സി.സി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത ശേഷം അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ സഹായത്തിനപ്പുറം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായ വരുമാനം ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയ കാരണത്താല്‍ ഫണ്ട് വിനിയോഗത്തില്‍ ഉണ്ടാവുന്ന ബോധപൂര്‍വമായ തടസ്സങ്ങള്‍ ഉടനടി ഒഴിവാക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ പറ്റുമോ എന്ന് ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനപ്രതിനിധികള്‍ ഏതു സമയത്തും ജനങ്ങള്‍ക്ക് പ്രാപ്യരായിരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു. പ്രതിഷേധക്കാരെയും ക്ഷമയോടെ കേള്‍ക്കാന്‍ തയാറാവണം. ജനങ്ങള്‍ക്ക് ചോദ്യംചെയ്യാന്‍ അവകാശമുണ്ട്. ജനപ്രതിനിധികളുടെ സാന്നിധ്യം ജനം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്നും തന്റെ അനുഭവം വെച്ചാണിത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.