പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതില്‍ അപാകതഇല്ല

അധികബാച്ച് അനുവദിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള അപാകത
ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മാനേജ്‌മെന്റുകള്‍ അധിക ബാച്ച്
ആവശ്യപ്പെട്ടതില്‍ അപാകത ഉള്ളതായി മനസ്സിലാക്കുന്നുവെന്നും മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം
പറഞ്ഞത്. പ്ലസ്ടു സീറ്റിലുണ്ടായ കുറവ് പരിഹരിക്കാനാണ് എട്ടു ജില്ലകളില്‍
നിന്ന് അപേക്ഷ സ്വീകരിച്ചത്. സ്‌കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും
മറ്റും പരിശോധിച്ച് 355 ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ച് ആദ്യപട്ടിക
പുറത്തിറക്കിയെങ്കിലും മാനേജ്‌മെന്റുകളും ജനപ്രതിനിധികളും ആക്ഷേപം
ഉന്നയിച്ചതോടെ അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കൊടുക്കേണ്ടിവന്നു. 125
ഓളം ബാച്ചുകള്‍ ഇത്തരത്തില്‍ അനുവദിച്ചു. ഇതുസംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും എന്നാല്‍ ആവശ്യപ്പെടാത്ത കോഴ്‌സ് ആര്‍ക്കും
നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത്
നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുടെ
ഒരവകാശവും കൈയേറാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ ഇഷ്ടാനുസരണം
നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനത്തില്‍ ഒരു നിയന്ത്രണം വരുത്തുകമാത്രമാണ്
ചെയ്യുന്നത്. ഇതിനോട് മാനേജ്‌മെന്റ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറ്റവും വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്ന
ഉയര്‍ന്ന ഫീസ് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി
കൂട്ടിച്ചേര്‍ത്തു.