UDF

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

ജനസമ്പര്‍ക്ക പരിപാടി: പരിഹാരനടപടികള്‍ നേരിട്ട് വിലയിരുത്തും-മുഖ്യമന്ത്രി



തൃശ്ശൂര്‍:പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്ന പരാതികളും അതിന്മേല്‍ കൈക്കൊള്ളുന്ന നടപടികളും വിലയിരുത്താന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൈക്കൊണ്ട നടപടികളിന്മേല്‍ നിരീക്ഷണത്തിനായി എല്ലാ ജില്ലകളിലും താന്‍ നേരിട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

14 ജില്ലകളിലെയും പരാതികളില്‍ സമഗ്ര പരിശോധന നടത്തും. പൊതുവേ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അത് മാറ്റിയെടുക്കാനാണ് ശ്രമം. പരാതികളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ന്യായമാണോ എന്ന് അന്വേഷിക്കും. ഏത് പരാതി പരിശോധിക്കുമ്പോഴും അതിനെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള എ.പി.എല്‍. കാര്‍ഡുകളില്‍ അധികവും ബി.പി.എല്‍. പരിധിയില്‍ ആക്കാന്‍ അര്‍ഹതയുള്ളതാണെന്ന് പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിനായി ചില നിബന്ധനകള്‍ മാറ്റണം. പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ബി.പി.എല്‍. ആക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു





Janasamparkka Programme-Thrissur