തൃശ്ശൂര്‍: അമല ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ എത്തിയ അദ്ദേഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോവുകയാണെന്ന വിവരവും അഴീക്കോടിനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ വിജയങ്ങളും അഴീക്കോട് ആശംസിച്ചു.
ആസ്പത്രിയില്‍ അഴീക്കോടിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ എം.ആര്‍.ഐ. സ്‌കാനിങ്ങിന് വിധേയനാക്കി.
2011, ഡിസംബർ 14, ബുധനാഴ്‌ച
അഴീക്കോടിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
