നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സമരങ്ങള്‍ നിര്‍ത്താന്‍ താന്‍ ആഹ്വാനം ചെയ്തതെന്ന് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ അറിയിച്ചു.
എങ്കിലും ഇതു സംബന്ധിച്ച നിലപാടെടുക്കേണ്ടത് അതത് പാര്‍ട്ടികളും സംഘടനകളുമാണ്. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന കലവറയില്ലാത്ത നിലപാട് കേരളം സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുള്ളത്. വെള്ളമല്ലാതെ പിന്നെ അവര്‍ക്കെന്താണ് വേണ്ടത്. തമിഴ്‌നാട്ടുകാരുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. മുന്‍പ് അവര്‍ രണ്ടുവട്ടം ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഇനി കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലം അവര്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് പ്രതീക്ഷ. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ'-കേരളത്തിന്റെ ഈ നിലപാടിന് ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്-മുഖ്യമന്ത്രി അറിയിച്ചു.
2011, ഡിസംബർ 15, വ്യാഴാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
,
oommen chandy
» സമരം നിര്‍ത്തുന്നത് പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം -മുഖ്യമന്ത്രി
സമരം നിര്‍ത്തുന്നത് പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം -മുഖ്യമന്ത്രി
