കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച് പത്രങ്ങളില്‍ വന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യം അവരുടെ അഭിപ്രായ സ്വാതന്ത്ര്വം ആണെന്നും ഇത് ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പരസ്യം നല്‍കാന്‍ അവര്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ കഴിഞ്ഞദിവസം ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയതോടെ ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നിലപാട് തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്റെ പ്രശ്‌നമാണിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം ഒറ്റക്കെട്ടാണ്. തമിഴ്‌നാടുമായി നല്ലബന്ധം നിലനിര്‍ത്താനാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി.
2011, ഡിസംബർ 12, തിങ്കളാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
,
oommen chandy
» മുല്ലപ്പെരിയാര്‍ പരസ്യം തമിഴ്‌നാടിന്റെ അഭിപ്രായ സ്വാതന്ത്യമെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ പരസ്യം തമിഴ്‌നാടിന്റെ അഭിപ്രായ സ്വാതന്ത്യമെന്ന് മുഖ്യമന്ത്രി
