നിലമ്പൂര്‍: സ്‌കള്‍ കായികമേളയില്‍ മിന്നുന്ന വിജയം നേടിയ പോത്തുകല്ല് സ്വദേശിനി ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചു ലക്ഷംരൂപ അനുവദിച്ചു. പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയും പോത്തുകല്ല് ഗ്രാമപ്പഞ്ചായത്തും ജെസ്സിക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്‍കിയിരുന്നു.
ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തില്‍ ആര്യാടന്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പണം അനുവദിക്കുകയായിരുന്നു. വീട് നിര്‍മിക്കാനുള്ള സാമ്പത്തികസഹായം അനുവദിച്ച വിവരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കരുണാകരന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്റ് ഓമന നാഗലോടിയില്‍ എന്നിവര്‍ എത്തിയാണ് ജെസ്സിയുടെ മാതാവിനെ അറിയിച്ചത്.
2011, ഡിസംബർ 22, വ്യാഴാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
» ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചുലക്ഷം അനുവദിച്ചു
ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചുലക്ഷം അനുവദിച്ചു
