
കാസര്‍കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടിന് അനുകൂലമായ അംഗീകാരമാണ് കേന്ദ്രത്തില്‍ നിന്നും കോടതിയില്‍ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ കേരളത്തിന് രഹസ്യ അജന്‍ഡയില്ല -അദ്ദേഹം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടാമെന്ന് സമ്മതിച്ചതുതന്നെ കേരളത്തിന് നേട്ടമാണ്. തമിഴ്‌നാടിന് വെള്ളംനല്‍കാന്‍ കേരളം തയ്യാറാണ്. പ്രശ്‌നത്തില്‍ വികാരപരമല്ല വിവേകപൂര്‍വമായാണ് കേരളം പ്രവര്‍ത്തിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.