അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
അഞ്ചാംമന്ത്രിസ്ഥാനമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരസ്പരവിശ്വാസവും പരസ്പരധാരണയും ബഹുമാനവുമാണ് യുഡിഎഫിന്റെ ശക്തി. ആ നിലയ്ക്കു തന്നെ കാര്യങ്ങള്‍ പരിഗണിക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരമുണ്ടാക്കും.ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമന്ത്രിസ്ഥാനം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്കുപോകുന്ന താന്‍ നാളെ തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അനൂപിന്റെ മന്ത്രിസ്ഥാനത്തില്‍ പിറവത്തെ ജനങ്ങളെ മറന്ന് ഒന്നുംചെയ്യില്ല. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ ചര്‍ച്ച നടത്തേണ്ട ആവശ്യമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.