സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ശരിയായ ജാതിവിവര കണക്കുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നഗരസഭാ പരിധിയില്‍ സെന്‍സസ് നടത്താനുള്ള കിറ്റ് എ.സജീവന് മുഖ്യമന്ത്രി കൈമാറി.