മദ്യമേഖലയില്‍നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാന്‍ തയാര്‍

കൊച്ചി: മദ്യമേഖലയില്‍നിന്ന് ലഭിക്കുന്ന 7000 കോടിയുടെ വരുമാനം വേണ്ടെന്നുവെക്കാന്‍ സര്‍ക്കാര്‍ തയാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം കച്ചേരിപ്പടിയില്‍ എക്സൈസ് ഓഫിസ് സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍ണമനസ്സോടെ വരുമാനം ഉപേക്ഷിക്കാന്‍ തയാറാണ്. മദ്യശാലകള്‍ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുന:സ്ഥാപിച്ച് നല്‍കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യം കൂടുതലായി വിതരണം ചെയ്യാനുള്ള വകുപ്പല്ല എക്സൈസ്. 7000 കോടി രൂപ നഷ്ടപ്പെടുമെന്ന് കരുതിയല്ല മദ്യനിരോധം നടപ്പാക്കാത്തത്. മദ്യാസക്തി കുറക്കാതെ നിരോധം ഏര്‍പ്പെടുത്തിയാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. മദ്യലഭ്യതയും വ്യാപനവും കുറക്കാന്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് എത്ര പുതിയ ഔ്ലെറ്റുകള്‍ ആരംഭിച്ചെന്ന് കണക്ക് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഒരു ഷാപ്പും തുടങ്ങിയിട്ടില്ല. എന്തെങ്കിലും കാരണവശാല്‍ പുതിയ ഷാപ്പ് തുറക്കേണ്ടിവന്നാല്‍ വേറെ എവിടെയെങ്കിലും ഒരു ഷാപ്പ് അടയ്ക്കും. ബാര്‍ ഹോട്ടലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ടൂറിസവുമായി ബന്ധപ്പെട്ടതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരത്തിന് മേയില്‍ നിയമഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.