നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു |
![]() തിരുവല്ല : സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സകലസമുദായങ്ങളുടെയും ആചാര്യനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ വലിയ മെത്രാപ്പോലീത്തായുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുമേനിയ്ക്ക് അല്ലാതെ എല്ലാ സമുദായങ്ങളെയും ഒരുപോലെകൊണ്ടുവരുവാന്‍ ആര്‍ക്കും കഴിയില്ല. സ്വന്തം പ്രവൃത്തിയിലൂടെ തിരുമേനി നേടിയെടുത്ത ആദരം മറ്റാര്‍ക്കും നേടിയെടുക്കുവാന്‍ കഴിയില്ല. സമൂഹം അറിയേണ്ടകാര്യം നര്‍മ്മത്തിലൂടെ അവര്‍ക്ക് നല്‍കുകയാണ് തിരുമേനി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. |